Latest Updates
-
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി! -
ഓണവാരം ഓഗസ്റ്റ് 24–26: റീഫണ്ടുകൾക്കും ജോലിക്കോളുകൾക്കും ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ! -
മഴക്കാലത്തെ ഫംഗസ് അണുബാധകൾ: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം! -
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ദേഷ്യപ്പെടുത്തുന്ന ഭാര്യയുടെ സംസാരം, ഒരിക്കലും ഭര്‍ത്താവിനോട് പറയരുത് ഈ വാക്കുകള്‍
Relationship Tips: നല്ലൊരു ദാമ്പത്യത്തില്‍ ഫലപ്രദമായ ആശയവിനിമയം അനിവാര്യമാണ്. എന്നാല്‍ നിങ്ങളുടെ ഇണയോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളും വാക്കുകളുമുണ്ട്. ഭാര്യയായാലും ഭര്‍ത്താവായാലും അവരുടെ നല്ല ബന്ധത്തിനായി ഈ വാക്കുകള്‍ ഒരിക്കലും പങ്കാളിയോട് പറയരുത്. കാരണം അത്തരം വാക്കുകള്‍ നിങ്ങളുടെ പങ്കാളിയുടെ മനസിനെ ആഴത്തില്‍ മുറിവേല്പിക്കുകയും മായാതെ കിടക്കുകയും ചെയ്യും. ഇത് പിന്നീട് പലപ്പോഴും ദാമ്പത്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. നിങ്ങളുടെ ബന്ധത്തില്‍ അനാവശ്യമായ തട്ടുകേടുകളോ തര്‍ക്കങ്ങളോ ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധയോടെ ചില കാര്യങ്ങള്‍ അതാ. നിങ്ങളുടെ ഭര്‍ത്താവിനോട് ഒരിക്കലും ഈ വാക്കുകള്‍ പറയരുത്.

'നിങ്ങളെ വിവാഹം കഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു'
നിങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് നിങ്ങളുടെ പങ്കാളി പശ്ചാത്തപിക്കുന്നത് ഭര്‍ത്താവിന് വേദനാജനകമായിരിക്കും. ഇത് നിങ്ങളുടെ ബന്ധത്തിലെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടിത്തറ തകര്‍ക്കുന്നു. വഴക്കുകളുണ്ടാകുമ്പോള്‍, നിങ്ങളെ വിവാഹം കഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു എന്ന് പല ഭാര്യമാരും ഭര്ത്താക്കന്മാരോട് ദേഷ്യത്തില്‍ പറയാറുണ്ട്. പശ്ചാത്താപത്തില്‍ മുഴുകുന്നതിനുപകരം, വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്താനും ശ്രദ്ധിക്കുക.
'നിങ്ങളും നിങ്ങളുടെ മാതാപിതാക്കളെ പോലെയാണ്'
നിങ്ങളുടെ ഭാര്യം നിങ്ങളെ നിങ്ങളുടെ മാതാപിതാക്കളുമായി താരതമ്യപ്പെടുത്തുന്നത് പലപ്പോഴും നെഗറ്റീവ് അര്‍ത്ഥങ്ങള്‍ വഹിക്കുന്നു, ഇത് നീരസത്തിനും അരക്ഷിതാവസ്ഥയ്ക്കും ഇടയാക്കും. ചിലപ്പോള്‍ അതിനര്‍ത്ഥം കാണിക്കുന്നത് നിങ്ങളുടെ കഴിവില്ലായ്മ ആയിരിക്കാം.
'ഞാന്‍ നിങ്ങളെ ഇനി സ്നേഹിക്കില്ല'
ഭാര്യയില്‍ നിന്ന് വരുന്ന ഈ വാക്കുകള്‍ ദാമ്പത്യ ബന്ധത്തില്‍ വിനാശം വിതയ്ക്കുകയും നിങ്ങളുടെ ഇണയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, നിങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുന്നതിനും നിങ്ങളുടെ ബന്ധം പിരിയാതിപിക്കാനും കൗണ്സിലിംഗോ തെറാപ്പിയോ തേടുന്നത് പരിഗണിക്കുക.
'ഞാന്‍ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു'
മറ്റൊരാളെ വിവാഹം കഴിച്ചിരുന്നാല്‍ മതിയായിരുന്നു എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് നിങ്ങളുടെ ഇണയോടുള്ള അതൃപ്തിയെ സൂചിപ്പിക്കുന്നു. മാത്രമല്ല അത് നിങ്ങളുടെ പങ്കാളിയെ ആഴത്തില്‍ വേദനിപ്പിക്കുകയും ചെയ്യും. വഴക്കുകളുണ്ടാകുമ്പോള്‍ ഭാര്യമാര്‍ പതിവായി പറയാറുള്ള വാക്കാണ് ഇത്. 'നിങ്ങള്‍ക്ക് മുമ്പ് എത്ര നല്ല വിവാഹാലോചനകള്‍ വന്നിരുന്നു, നിങ്ങളല്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു' എന്ന്. അത്തരം ചിന്തകളില്‍ മുഴുകുന്നതിനുപകരം, നിങ്ങളുടെ നിലവിലെ ബന്ധം മെച്ചപ്പെടുത്തുന്നതിലും ഒരുമിച്ച് വളരാനുള്ള വഴികള്‍ കണ്ടെത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
'എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നിങ്ങളാണ്'
നിങ്ങളുടെ ദാമ്പത്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും നിങ്ങളുടെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നത് ഒട്ടും ഫലപ്രദമല്ല. നിങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും പ്രശ്നപരിഹാരത്തിനും ഇത് തടസ്സമാകുന്നു. പകരം, നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക. പരസ്പരം കാഴ്ചപ്പാടുകള്‍ ശ്രദ്ധിക്കുക. പരിഹാരങ്ങള്‍ കണ്ടെത്താനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക.
'ഞാന്‍ നിങ്ങളില്‍ നിന്ന് പല രഹസ്യങ്ങളും മറച്ചു വെച്ചു'
നിങ്ങളുടെ പങ്കാളിയില്‍ നിന്ന് രഹസ്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് പങ്കാളിയുമായുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും വിശ്വാസവഞ്ചനയുടെ ബോധം സൃഷ്ടിക്കുകയും ചെയ്യും. ഒരു നല്ല ദാമ്പത്യ ബന്ധത്തിന് വേണ്ടത് പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസമാണ്. അതിനാല്‍ നിങ്ങള്‍ മനസ് തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പരിഹരിക്കേണ്ട പ്രശ്നങ്ങളോ രഹസ്യങ്ങളോ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടെങ്കില്‍, സത്യസന്ധമായി അവരെ സമീപിക്കുക. തുടര്‍ന്ന് നിങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കുക.



Click it and Unblock the Notifications