Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാമ്പത്യ ബന്ധം എരിഞ്ഞുതീരും; ഭാര്യ ഭര്‍ത്താവിനോട് പറയാന്‍ മടിക്കും ഈ 7 കാര്യങ്ങള്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ആഴമേറിയതാണെന്ന് എല്ലാവര്ക്കും അറിയാം. സത്യത്തിന്റെയും വിശ്വാസത്തിന്റെയും ചരടില്‍ കോര്‍ത്തെടുത്തതാണ് ദാമ്പത്യബന്ധം. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഒരു പുരുഷന് തന്റെ ജീവിതത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഭാര്യയുമായി പങ്കിടുന്നു. സ്ത്രീകളും അവരുടെ ചിന്തകള്‍ അവരോട് പറയുന്നു, എന്നാല്‍ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ഭര്ത്താക്കന്മാരില് നിന്ന് മറയ്ക്കുന്നു. ദാമ്പത്യ ജീവിതം മികച്ചതും സന്തോഷപൂര്ണ്ണവുമാക്കാന്, ഭാര്യയും ഭര്‍ത്താവും പരസ്പരം ഒന്നും മറച്ചുവെക്കരുത് എന്നാണ് നിയമം.
എന്നാല്‍ ചിലപ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടി മറച്ചുവെക്കേണ്ടതായി വരും. പ്രത്യേകിച്ച് ഭാര്യമാര്‍ ഇത് ചെയ്യുന്നു. ബന്ധത്തില്‍ സ്നേഹം നിലനിര്‍ത്താന്‍ ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കുന്നതില് തെറ്റില്ല.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം എത്ര ശക്തമാണെങ്കിലും, ചില കാര്യങ്ങള്‍ പറയുന്നത് ബന്ധം നശിപ്പിക്കുമോ എന്ന ഭയം ഭാര്യയില്‍ ഉണര്‍ത്തുന്നു. ബന്ധം വഷളാകുമെന്ന് ഭയന്ന് ഭാര്യമാര്‍ ഭര്‍ത്താവിനോട് തുറന്ന് പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഭാര്യമാര്‍ ഭര്ത്താക്കന്മാരില് നിന്ന് മറയ്ക്കുന്ന കാര്യങ്ങള്‍ ഇതാണ്.

അമ്മായി അമ്മയുമായുള്ള അകല്‍ച്ച
പുതുതായി വിവാഹിതയായ ഒരു സ്ത്രീക്ക് പുതിയ കുടുംബ രീതികളുമായി പൊരുത്തപ്പെടേണ്ടിവരുന്നു. ഒരു ഉത്തമ മരുമകളാകാന്‍ അവര്‍ ശ്രമിക്കുന്നുവെങ്കിലും ചിലപ്പോഴൊക്കെ കുടുംബത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടാകുന്നു. ചില സ്ത്രീകള്‍ അഭിപ്രായവ്യത്യാസങ്ങള്‍ സൗമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നു, ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്നു. എന്നിരുന്നാലും, ഇതിനെല്ലാം ഇടയില്‍, നിങ്ങളുടെ അമ്മായിയമ്മമാരുമായി നിങ്ങള്‍ക്കുണ്ടായേക്കാവുന്ന എന്തെങ്കിലും പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളുടെ ഭര്‍ത്താവുമായി ചര്‍ച്ച ചെയ്യുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.

മുന്‍കാല ബന്ധങ്ങള്‍
സ്ത്രീകള്‍ അവരുടെ ഇമേജിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. ആരും തന്നെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കാന്‍ അവള് ആഗ്രഹിക്കുന്നില്ല. അവര്‍ കൂടുതല്‍ പ്രായോഗികമാണ്. സ്ത്രീകളും പെണ്‍കുട്ടികളും പലപ്പോഴും തങ്ങളുടെ പ്രണയകാര്യങ്ങള്‍ മറച്ചുവെക്കുന്നു. കാരണം അവരുടെ ജീവിതപങ്കാളി അതില്‍ അസ്വസ്ഥനാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പൊതുവേ, പുരുഷന്മാര് തങ്ങളുടെ മുന്‍ പങ്കാളിയേക്കാള്‍ മികച്ചവരാണോ ഭാര്യ എന്നറിയാന്‍ താല്‍പ്പര്യപ്പെടുന്നു. പക്ഷേ സ്ത്രീകള്‍ക്ക് ഇത് ഒട്ടും ഇഷ്ടമല്ല എന്നതാണ് പ്രത്യേകത.

രോഗത്തെക്കുറിച്ച്
ഒരു സ്ത്രീക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെങ്കില്‍, പലപ്പോഴും സ്ത്രീകള്‍ അക്കാര്യം ഭര്‍ത്താവിനോട് പറയാറില്ല. താന്‍ കാരണം ഭര്‍ത്താവ് അസ്വസ്ഥനാകാനോ സമ്മര്ദ്ദത്തിലാകാനോ അവള് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ആര്‍ത്തവ കാലത്തെ പ്രശ്നങ്ങള്‍ പോലും സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് മറച്ചുവയ്ക്കാറുണ്ട്.

സുഹൃത്തുക്കളുമായുള്ള സംസാരം
സ്ത്രീകള്‍ അവരുടെ സുഹൃത്തുക്കളുമായി സംസാരിക്കുന്ന മറ്റ് കാര്യങ്ങള്‍ ഭര്ത്താക്കന്മാരെ ഒരിക്കലും അറിയില്ല. ഭാര്യമാര്‍ ഭര്ത്താക്കന്മാരുമായി പങ്കിടാന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ അവര്‍ സന്തോഷത്തോടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു. തന്റെ സുഹൃത്തിന്റെ രഹസ്യം ഭര്‍ത്താവില്‍ നിന്ന് മറച്ചുവയ്ക്കാനും അവള് മടിക്കില്ല.

രഹസ്യ പ്രണയം
സ്ത്രീകള്‍ അവര്‍ക്കുണ്ടാകുന്ന രഹസ്യ പ്രണയങ്ങള്‍ ഒരിക്കലും ഭര്‍ത്താവിനോട് പറയില്ല. അതേസമയം അവള് ചിലപ്പോള്‍ അവളുടെ പ്രത്യേക സുഹൃത്തുക്കളോട് ഇത് സംബന്ധിച്ച് പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ഭര്‍ത്താവിനോട് ഒരിക്കലും പറയില്ല. കാരണം, താനും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് അവള് ഭയപ്പെടുന്നു.

ലൈംഗികത
എല്ലാ സ്ത്രീകളും അനുചിതമല്ലെന്ന് തോന്നുന്ന എല്ലാത്തിനോടും 'നോ' പറയാന്‍ പഠിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇത് എല്ലായ്പ്പോഴും പ്രാവര്‍ത്തികമാകുന്നില്ല. ചിലപ്പോള്‍, ഒരു സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പ്പര്യപ്പെടുന്നില്ലായിരിക്കാം.
ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ പ്രേരണകളോ അഭ്യര്‍ത്ഥനകളോ നിരസിക്കാന്‍ അവള് കഠിനമായി പാടുപെടേണ്ടിവരും. ഒരു ഭാര്യയെന്ന നിലയില്‍ ഭര്‍ത്താവിനെ സന്തോഷിപ്പിക്കേണ്ടത് അവളുടെ കടമയാണെന്ന ചിന്താഗതിയിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ വളര്‍ത്തിയെടുക്കുന്നത് എന്നതാണ് ഇതിനുള്ള ലളിതമായ കാരണം.

പണമിടപാട്
ഭാര്യമാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചും പണമിടപാടുകളെ കുറിച്ചും തുറന്നു പറയാറില്ല. കാരണം ഭാവിയില്‍ ഭര്‍ത്താവിന് പണം ആവശ്യമുണ്ടെങ്കില്‍ അവരെ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് രഹസ്യമായി സൂക്ഷിക്കാന്‍ അവള് ഇഷ്ടപ്പെടുന്നു.



Click it and Unblock the Notifications

