Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ഭാര്യയെ അവഗണിക്കുന്ന പങ്കാളി; ഭര്‍ത്താവിന്റെ ഉപദ്രവത്തിന് പിന്നിലെ ആ കാരണങ്ങള്‍
Relationship Tips: ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും സൂക്ഷ്മമായ നൂലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒന്നാണ്. അതില്‍ ഏതെങ്കിലും ഒരു കാര്യം പോലും കുറഞ്ഞാല്‍, ബന്ധത്തിന് ഇളക്കം തട്ടാന്‍ തുടങ്ങും. ഓരോ ദമ്പതികളും തങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ സന്തുഷ്ടമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പലപ്പോഴും, ഭാര്യയും ഭര്‍ത്താവും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകള്‍ അവരുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തുകയും അത് തകര്‍ക്കത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു.
ഒരു ബന്ധത്തില്‍ ബഹുമാനവും ഒരു പ്രധാന വശമാണ്. അതില്ലാതെ ഒരു ബന്ധവും ഒരിക്കലും തഴച്ചുവളരില്ല. നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ എത്രമാത്രം സ്നേഹിച്ചാലും, അവന് നിങ്ങളെയും നിങ്ങളുടെ വികാരങ്ങളെയും മാനിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബന്ധത്തില്‍ എല്ലായ്പ്പോഴും അനിശ്ചിതത്വത്തിന്റെ ഒരു കാര്‍മേഘം ഉണ്ടാകും. സ്ത്രീകള്‍ക്ക് ഭര്ത്താക്കന്മാരില് നിന്ന് ബഹുമാനം ലഭിക്കാത്തതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭര്‍ത്താവിന്റെ മാതാപിതാക്കളോട് മോശമായ പെരുമാറ്റം
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ മാതാപിതാക്കളോട് നന്നായി പെരുമാറിയില്ലെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിഷമം തോന്നും. കുറച്ച് നാളുകള്‍ക്ക് ശേഷം അതിന്റെ ഫലം നിങ്ങളുടെ ബന്ധത്തിലും ദൃശ്യമാകാന്‍ സാധ്യതയുണ്ട്. അതുപോലെ ഭാര്യമാര്‍ അവരുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളോട് മോശമായി പെരുമാറുമ്പോള്‍, അവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഭര്‍ത്താവിന് മിണ്ടാതിരിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ ആദ്യം ഭാര്യയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നിട്ടും അവര്‍ പിന്മാറുന്നില്ലെങ്കില് ഭാര്യയെ ബഹുമാനിക്കുന്നത് നിര്‍ത്തുന്നു.
വരുമാനത്തിലുള്ള അസംതൃപ്തി
ഭര്‍ത്താവിന്റെ ശമ്പളം ഭാര്യയുടേതിനേക്കാള്‍ കുറവാണ് എന്ന കാരണത്താല്‍ പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള ബന്ധം വഷളാകാറുണ്ട്. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ഭാര്യ നിങ്ങളെ മോശമാക്കി സംസാരിക്കുന്നുവെങ്കില്‍, അത് ഭര്‍ത്താവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. അത്തരം അവസ്ഥയില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ ഭാര്യയോടുള്ള ബഹുമാനം കുറയുന്നു.
സമ്പന്ന കുടുംബത്തിലെ ഭാര്യ
ഭര്‍ത്താവിന്റെ സമ്പാദ്യം കുറവാണെങ്കില്‍, പലപ്പോഴും പെണ്‍കുട്ടികള്‍ അവരുടെ വീടിന്റെ സമ്പത്തിനെക്കുറിച്ച് അവരുടെ ഭര്ത്താക്കന്മാരോട് വീമ്പിളക്കാന്‍ തുടങ്ങും. പ്രണയ വിവാഹങ്ങളിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്. ഇത്തരം അവസ്ഥയില്‍ പെണ്‍കുട്ടികള്‍ പലപ്പോഴും ആണ്‍കുട്ടികളെ പരിഹസിക്കുന്നു, അവള് അവനെ സ്നേഹിച്ചില്ലായിരുന്നുവെങ്കില്‍, അവള് ഒരു വലിയ വീട്ടിലേക്ക് വിവാഹം കഴിച്ച് പോകുമായിരുന്നു എന്നൊക്കെ പറഞ്ഞേക്കാം. ഭാര്യയുടെ ഈ വാക്കുകള്‍ ഭര്‍ത്താവിനെ വേദനിപ്പിക്കും. അത്തരം അവസ്ഥയില്‍ അവളെ ബഹുമാനിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നു.
ഭര്‍ത്താവിന്റെ ബഹുമാനം കിട്ടാന്‍
സ്വയം ബഹുമാനിക്കാന്‍ പഠിക്കുക
നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം നിങ്ങള്‍ സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. ഇതാണ് ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം. നിങ്ങളെയും നിങ്ങളുടെ അതിരുകളും നിങ്ങള്‍ ബഹുമാനിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ മനസിലാക്കുകയുള്ളൂ. നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ മനസ്സിലാക്കും. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ ഉടനെ അവരുടെ തെറ്റ് മനസിലാക്കിപ്പിക്കണം. കൂടാതെ, നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളോട് നോ പറയാന്‍ പഠിക്കുക.
കാരണങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നില്ലെങ്കില്‍ അതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. കുട്ടിക്കാലം മുതല്‍ അവര്‍ ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല വളര്‍ന്നുവന്നത്. പുരുഷന്മാരെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് കാണുന്ന തരത്തിലായിരിക്കും അവരെ വളര്‍ത്തിക്കൊണ്ടുവന്നത്. അങ്ങനെ വളരുന്ന കുട്ടികള്‍ പലപ്പോഴും അവരുടെ ഭാര്യയെയും അവളുടെ വികാരങ്ങളെയും മാനിക്കാറില്ല. ഈ സാഹചര്യത്തില്‍, ഭര്‍ത്താവിന്റെ ചിന്താഗതി മാറ്റാന്‍ പ്രൊഫഷണല്‍ സഹായം ആവശ്യമായി വരും.
തുറന്ന സംസാരം
പലപ്പോഴും പുരുഷന്മാര് ഭാര്യയുടെ വികാരങ്ങളെ മാനിക്കാറില്ല. അത്തരം അവസ്ഥയില്‍ ഭാര്യക്ക് അപമാനം തോന്നുന്നു. ഈ അവസ്ഥയില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗം നിങ്ങളുടെ ഭര്‍ത്താവിനോട് അതിനെക്കുറിച്ച് സംസാരിക്കുക എന്നതാണ്. അവര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ അലട്ടുന്നതെന്താണെന്ന് അവരോട് പറയുക. ചിലപ്പോള്‍ പുരുഷന്മാര് അത് തമാശയായി എടുക്കും. ഈ സാഹചര്യത്തില്‍, ശരിയായ ആശയവിനിമയം നടത്തുകയാണെങ്കില്‍ സാഹചര്യം ഒരു പരിധിവരെ മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.



Click it and Unblock the Notifications
