Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
'എന്നേക്കാള്‍ പ്രായം കുറഞ്ഞ പെണ്ണ് മതി' പുരുഷന്റെ ഈ വാശിക്ക് പിന്നിലെ ദാമ്പത്യ രഹസ്യങ്ങള്‍
വിവാഹ ജീവിതം എന്നത് എപ്പോഴും വളരെയധികം ആലോചിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാല്‍ വിവാഹത്തില്‍ പ്രധാനമായും പലരും ശ്രദ്ധിക്കുന്ന കാര്യം എന്നത് പുരുഷനേക്കാള്‍ പ്രായക്കുറവാണ് സ്ത്രീക്ക് എന്നതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പുരുഷന് പ്രിയം പ്രായക്കുറവുള്ള സ്ത്രീകളെയാണോ എന്നത് വരെ ചോദ്യമായി വരുന്നു.. എന്നാല്‍ പ്രായം കൂടുമ്പോള്‍ പലരും വിവാഹം കഴിക്കാതെ വരുന്നു. എന്നാല്‍ എന്താണ് വിവാഹത്തിനുള്ള പ്രായത്തിന്റെ സ്ത്രീ-പുരുഷ വ്യത്യാസം എന്ന് നമുക്ക് നോക്കാം.
പലപ്പോഴും നമ്മുടെ രാജ്യത്ത് മാത്രമല്ല പുരുഷനേക്കാള്‍ പ്രായം കുറവുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് പുറം രാജ്യങ്ങളിലും നല്ലൊരു ശതമാനം ആളുകളും ഇത്തരത്തില്‍ തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ വര്‍ഷങ്ങളായി ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുയാണ് ഇപ്പോള്‍. ഇത്തരം ഒരു പ്രവണതക്ക് പിന്നിലെ കാരണം എന്താണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

5-7 വയസ്സ് വരെയുള്ള വ്യത്യാസം
നിങ്ങളുടെ ദാമ്പത്യത്തില്‍ അഞ്ച് മുതല്‍ ഏഴ് വരെ വയസ്സുള്ളവരുടെ ദാമ്പത്യം ആണ് കാണുന്നതെങ്കില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും പരസ്പരം മനസ്സിലാക്കുന്നതിനുള്ള സാഹചര്യം കുറവായിരിക്കും. ചെറിയ വഴക്കുകളും പ്രശ്നങ്ങളും വിടാതെ നില്ക്കുന്നു. പങ്കാളിയില്‍ ഒരാള്‍ എപ്പോഴും പക്വതയുള്ള വ്യക്തിയായിരിക്കും എന്നാല്‍ മറ്റൊരാള്‍ പക്വതയോടെ ജീവിതത്തെ കാണുന്നവരായിരിക്കില്ല. അതുകൊണ്ട് തന്നെ ഇവരില്‍ ദാമ്പത്യം വിജയിക്കണം എന്നില്ല.
10 വയസ്സിന്റെ വ്യത്യാസം
നിങ്ങള്‍ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം പത്ത് വയസ്സാണെങ്കില്‍ ആ ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോവും എന്നാണ് പറയുന്നത്. കാരണം ദാമ്പത്യത്തില്‍ ഒരു വ്യക്തിക്കുള്ള പക്വത ജീവിതത്തെ അത്ര നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
20 വയസ്സിന്റെ വ്യത്യാസം
നിങ്ങള്‍ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 വയസ്സാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇത്തരം വിവാഹങ്ങള്‍ ഒരിക്കലും വിജയിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. രണ്ട് പേരും പലപ്പോഴും രണ്ട് ജനറേഷനില്‍ ഉള്ള ആളുകളായത് കൊണ്ട് തന്നെ പറയുന്നത് പരസ്പരം മനസ്സിലാക്കുന്നതിനോ ഉള്‍ക്കൊള്ളുന്നതിനോ സാധിക്കണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്നു.
പ്രായം ഒരു ഘടകമാണോ?
ശരിക്കും വിവാഹത്തില്‍ പ്രായം ഒരു ഘടകമാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം, ഇതിന് പൊതുവേ പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉണ്ടാവുന്നത്. അതില്‍ തന്നെ ചില ബന്ധങ്ങള്‍ കൂടുതല്‍ കാലം മുന്നോട്ട് പോവില്ല, ചില ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവും എന്നെല്ലാം പല അഭിപ്രായം ഉണ്ട്. എന്നാല്‍ പ്രായത്തേക്കാള്‍ മനസ്സിന്റെ ഐക്യവും പരസ്പരം മനസ്സിലാക്കുന്നതുമാണ് ഒരു ദാമ്പത്യത്തില്‍ ഏറ്റവും അനിവാര്യമായി വേണ്ടത്.
എന്തുകൊണ്ട് പുരുഷന് വാശി?
എന്തുകൊണ്ടാണ് പുരുഷന് തന്നേക്കാള്‍ പ്രായം കുറഞ്ഞ ഭാര്യ മതി എന്ന വാശി വരുന്നത് എന്നുള്ളതിന് നിരവധി ഉത്തരങ്ങളുണ്ട്. അതില്‍ ഒന്നാണ് താന്‍ പറയുന്നതെല്ലാം കേള്‍ക്കുന്നതിനും ഒന്നും തിരിച്ച് പറയാതിരിക്കുന്നതിനും ഇത്തരം ഭാര്യമാരാണ് ആവശ്യം എന്ന് പല പലരും വിചാരിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും പൂര്‍ണമായും ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കുകയില്ല.
കുട്ടിക്കളികള്‍ ഇഷ്ടം
ചില പുരുഷന്മാര്ക്ക് പലപ്പോഴും കുട്ടിക്കളികള്‍ മാറാത്ത ഭാര്യയെയായിരിക്കും ഇഷ്ടം. അത് അവരുടെ ജീവിതം രസകരമായി മുന്നോട്ട് കൊണ്ട് പോവും എന്ന് കരുതുന്നത് കൊണ്ടാണ് ഇത്തരം ഒരു പ്രായവ്യത്യാസത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നത് തന്നെ. എന്നാല്‍ എല്ലായ്പ്പോഴും ജീവിതം വിചാരിക്കുന്നത് പോലെ രസകരമായി പോവണം എന്നില്ല. എങ്കിലും ഇത്തരം വാശികള്‍ക്ക് പിന്നില്‍ ഇതും ഒരു കാരണം തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications