Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
അതിവൈകാരികത മുതല്‍ കുറ്റപ്പെടുത്തല്‍ വരെ; മിക്ക ദാമ്പത്യങ്ങളുടെയും നിറം കെടുത്തുന്ന സ്വഭാവം
നമ്മള് ആഗ്രഹിക്കുന്ന രീതിയില്‍ പങ്കാളി പെരുമാറണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ നിരവധിയാണ്. ചിലര്‍ അതിന് വേണ്ടി കാര്യമായി പരിശ്രമിക്കുകയും ചെയ്യും. അവര്‍ ചെയ്യുന്നതും ചിന്തിക്കുന്നതും ശരിയല്ലെന്നും തങ്ങള്‍ പറയുന്നതും കരുതുന്നതും പോലെയാകുകയാണ് അവര്‍ക്ക് നല്ലതെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ആളുകളുണ്ട്. പുറത്ത് നിന്ന് നോക്കുമ്പോള്‍ നിര്‍ദോഷമായി തോന്നാമെങ്കിലും ഇത്തരം ചിന്തകളും പങ്കാളിയുടെ സ്വഭാവവും പെരുമാറ്റവും മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദാമ്പത്യത്തില്‍ അത്ര നല്ല കാര്യമല്ല. പങ്കാളിയെ തന്റെ വരുതിയില്‍ അല്ലെങ്കില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമമായി വേണം ഇതിനെ കണക്കാക്കാന്‍. ഇത് തീര്‍ച്ചയായും ഒരു റെഡ് ഫ്ളാഗ് ആണ്.

ചിലയാളുകള്‍ പങ്കാളിയെ മാറ്റാന്‍ ശ്രമിക്കുകയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും അത്തരം സ്വഭാവമുള്ളവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും അറിയാം.
പങ്കാളിയുടെ സ്വഭാവം മാറ്റാന്‍ ശ്രമിക്കണോ
പങ്കാളിയെ ഭരിക്കാനോ അല്ലെങ്കില്‍ അവരുടെ സ്വഭാവം മാറ്റാനോ ശ്രമിക്കുമ്പോള്‍ ദാമ്പത്യത്തിലെ വിശ്വാസവും പരസ്പര ബഹുമാനമാണ് അവിടെ തകരുന്നത്. ഇത് പരസ്പര ധാരണയെ ബാധിക്കും. ദാമ്പത്യം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഇത്തരം സ്വഭാവരീതികളുടെ കാരണവും അവയെ എങ്ങനെ നേരിടണമെന്നും അറിയണം.
ദാമ്പത്യത്തില്‍ പങ്കാളിയെ നിയന്ത്രിക്കാനുള്ള ശ്രമം ശരിക്കുമൊരു മാനസികമായ തകരാറാണ്. കുട്ടിക്കാലത്തോ മുതിര്‍ന്നതിന് ശേഷമോ ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളോ ആവശ്യങ്ങള്‍ നിറവേറപ്പെടാതെ പോകുകയോ ചെയ്തതാകാം അതിനുള്ള കാരണം. ഉത്കണ്ഠ, അറ്റാച്ച്മെന്റ് ഇഷ്യൂസ് എന്നിവയുള്ളവര്‍ അല്ലെങ്കില്‍ കൃത്യമായ അറ്റാച്ച്മെന്റ് സ്റ്റൈലുകള്‍ ഇല്ലാത്തവര്‍ എന്നിവരും ബന്ധത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിന് പങ്കാളിയെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രമിക്കും.
സൈക്കോളജിക്കലായ കാരണങ്ങള്‍
പങ്കാളിയെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശ്രമത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം ആത്മാഭിമാനക്കുറവും അരക്ഷിതാവസ്ഥയുമാണ്. സ്വയം സുരക്ഷിതരായി തോന്നാത്തവരും തന്നെക്കുറിച്ച് മനസ്സില്‍ നെഗറ്റീവ് ഇമേജ് ഉള്ളവരുമാണ് മറ്റുള്ളവരെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിലൂടെ ആ 'കുറവ്' നികത്താന്‍ ശ്രമിക്കുന്നത്.
പങ്കാളി തന്നെ ഉപേക്ഷിക്കുമെന്ന ഭയമാണ് അവര്‍ തന്റെ നിയന്ത്രണത്തിലാകണമെന്നുള്ള ആഗ്രഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം. ഒറ്റയ്ക്കായി പോകുമോ എന്ന് ഉള്ളില്‍ വലിയ ഭയം സൂക്ഷിക്കുന്നവര്‍ പങ്കാളികളുടെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ ശ്രമിക്കും. അങ്ങനെ ചെയ്താല്‍ അവര്‍ ഈ ബന്ധം വിട്ട് പോകുകയില്ല എന്ന ചിന്ത കൊണ്ടാണിത്.
ഭൂതകാലത്ത് പീഡനമോ മറ്റെന്തെങ്കിലും ട്രോമകളോ അനുഭവിച്ചിട്ടുള്ളവരും സുരക്ഷിതരായി തോന്നാനും സ്വയം സംരക്ഷിക്കാനും വേണ്ടി പങ്കാളിയെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. അതുപോലെ ഉത്കണ്ഠ, വ്യക്തതയില്ലാത്ത അടുപ്പരീതികള് എന്നിവയുള്ളവരും പങ്കാളി താന്‍ പറയുന്നത് പോലെ കേള്‍ക്കണമെന്ന് ആഗ്രഹിക്കും.
ഏറ്റവുമൊടുവിലായി യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകളും പങ്കാളിയെ നിയന്ത്രിക്കുന്നതില്‍ ഒരു കാരണമാകുന്നുണ്ട്. തങ്ങളുടെ സ്വപ്നത്തിലുള്ള, മാതൃകാപങ്കാളിയായി സ്വന്തം പങ്കാളിയെ മാറ്റണമെന്നും അത് ദാമ്പത്യത്തെ വിജയത്തിലേക്ക് നയിക്കുമെന്നും ചിന്തിക്കുന്നവര്‍ പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും.
ലക്ഷണങ്ങള്‍
തുടക്കത്തില്‍ പങ്കാളിയിലെ നിയന്ത്രിക്കാനുള്ള ത്വര (കണ്ട്രോളിംഗ് ബിഹേവിയര്‍) തിരിച്ചറിയാന്‍ പറ്റിയെന്ന് വരില്ല. എന്നാല്‍ പോകെപ്പോകെ ഇത് മറനീക്കി പുറത്തുവരാന്‍ തുടങ്ങും. അപ്പോള്‍ പൊതുവെ ഇത്തരം സ്വഭാവം ഉള്ളവര്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അതിരുവിടല്‍ പങ്കാളിയുടെ ആഗ്രഹം സാധിപ്പിക്കുന്നതിന് വേണ്ടി തന്റെ സുഖസൗകര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ആവശ്യപ്പെടുന്നത് ഒരു ലക്ഷണമാണ്. അത്തരക്കാര്‍ പങ്കാളിയുടെ മുന്‍ഗണനകളെ കുറിച്ച് ചിന്തിക്കുന്നില്ല.
അതിവൈകാരികത കാര്യങ്ങളെ ഊതിപ്പെരുപ്പിക്കുക, അതിവൈകാരികത എന്നിവയും പങ്കാളി തങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. ഇവ കാരണം ഒരു വ്യക്തി സ്വന്തം ചിന്തകളെയും കാഴ്ചപ്പാടുകളെയും വരെ സംശയിച്ചെന്ന് വരാം. ഇമോഷണല്‍ ബ്ലാക്ക്മെയിലിംഗും ഇതിന്റെ ഭാഗമാണ്.
നിരന്തരമായ കുറ്റപ്പെടുത്തല്‍ പങ്കാളിയുടെ തിരഞ്ഞെടുപ്പുകളെ രൂപത്തെ അല്ലെങ്കില്‍ സ്വഭാവത്തെ നിരന്തരമായി വിമര്‍ശിക്കുന്നതും നിയന്ത്രണ സ്വഭാവത്തിന്റെ ഒരു ലക്ഷണമാണ്. നിങ്ങള്‍ നന്നാകാന്‍ വേണ്ടിയാണെന്ന പുകമറയോടെ ആയിരിക്കും അവര്‍ ഇക്കാര്യങ്ങള്‍ ചെയ്യുക. എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം പങ്കാളിയെ വരുതിയില്‍ നിര്‍ത്തുക എന്നതാണ്.
ഒറ്റപ്പെടുത്തല്‍ തന്ത്രം കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതും അവരെ ഒറ്റപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.



Click it and Unblock the Notifications