Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
കാലങ്ങളോളം ഒന്നിച്ച് ജീവിച്ചാലും മനസിലാക്കാത്ത പങ്കാളി; ദീര്ഘദാമ്പത്യവും തകരും
Relationship Tips: രണ്ടുപേര്‍ ഒരുമിച്ച് ഒരു ബന്ധം ആരംഭിക്കുമ്പോള്‍, ജീവിതത്തിലുടനീളം പങ്കാളി തങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് എല്ലാവരും തന്നെ ആഗ്രഹിക്കുന്നു. ജീവിതത്തെക്കുറിച്ച് പങ്കാളിയുമായി പല സ്വപ്നങ്ങളും കാണാന്‍ തുടങ്ങുന്നു. എന്നാല്‍ ആ ബന്ധം എന്തെങ്കിലും കാരണത്താല്‍ തകരുമ്പോള്‍, ഒരുപാട് വേദനയും പശ്ചാത്താപവും നേരിടേണ്ടിവരും. എപ്പോഴും ഒരുമിച്ചായിരിക്കുമെന്ന് നമുക്ക് തോന്നുന്ന ചില ദമ്പതികളുണ്ട്. എന്നാല്‍ അത്തരം ആളുകളുടെ ബന്ധവും തകരുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ അല്പം പ്രയാസമായിരിക്കും. ഒരു ബന്ധം തകരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ഒരുപാട് സ്നേഹവും വാത്സല്യവും ഉണ്ടായാലും ചില ബന്ധങ്ങള്‍ കുറച്ച് കാലം കഴിയുമ്പോഴേക്കും തകരുന്നു.
പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന തോന്നാന്‍ തുടങ്ങുന്ന ഒരു സമയം എല്ലാ ബന്ധങ്ങളിലും വരുന്നുണ്ട്. എന്നാല്‍ അത്തരം സമയത്ത് നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ സമയത്ത് ബന്ധം വേര്പിരിയുന്നതിനുപകരം, അത് എങ്ങനെ നിലനിര്‍ത്താം എന്നതിലാണ് നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ചതിനുശേഷവും ദമ്പതികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ പൊതുവായ ചില കാരണങ്ങള്‍ ഇതാ.(why do couples break up after long relations)

സംസാരം കുറയുന്നു
ഒരു ബന്ധത്തിന്റെ തുടക്കകാലത്ത് ദമ്പതികള്‍ പരസ്പരം ധാരാളം സമയം ഒന്നിച്ച് ചെലവഴിക്കുകയും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുകയും ചെയ്യുന്നു, എന്നാല്‍ കാലക്രമേണ പങ്കാളികള്‍ പരസ്പരം സംസാരിക്കുന്നത് കുറയ്ക്കുന്നു. ആശയവിനിമയത്തില്‍ ഒരു വിടവ് ഉണ്ടാകുമ്പോള്‍, തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുകയും പ്രശ്നങ്ങള്‍ വളരുകയും ചെയ്യുന്നു. അതിനാലാണ് പലപ്പോഴും പരസ്പരം വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ വരികയും പങ്കാളികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നത്. ഈ വഴക്കുകള്‍ പിന്നീട് വേര്‍പിരിയലിന് കാരണമാകുന്നു.
ബഹുമാനം ലഭിക്കുന്നില്ല
ഒരു ബന്ധത്തില്‍ സ്നേഹം എത്ര പ്രധാനമാണോ, അത്ര തന്നെ പ്രധാനമാണ് പരസ്പര ബഹുമാനവും. ബന്ധത്തിന്റെ ചില ഘട്ടങ്ങളില്‍, തങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് ദമ്പതികള്‍ക്ക് തോന്നിത്തുടങ്ങുന്നു. അത്തരം അവസ്ഥയില്‍ നിങ്ങളുടെ ബന്ധം മെല്ലെ തകരുന്നതിന്റെ വക്കിലെത്തുന്നു. ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുന്നതായിരിക്കും നല്ലതെന്ന് അവര്‍ കരുതുന്നു.
വിശ്വാസക്കുറവ് വളരുന്നു
വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. വഞ്ചന, അവിശ്വസ്തത എന്നിവ ബന്ധത്തിന്റെ അടിത്തറയെ ഗുരുതരമായി ദുര്‍ബലപ്പെടുത്തും. വിശ്വാസത്തിലുണ്ടായ ക്ഷതം ചിലപ്പോള്‍ നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും. പങ്കാളികള്‍ തമ്മില്‍ വിശ്വാസം കുറവാണെങ്കില്‍, ഒരു ബന്ധത്തിനും ദീര്‍ഘകാലം നിലനില്ക്കാനാവില്ല. അതിനാല്‍, ദീര്‍ഘകാലത്തേക്ക് ഒരു ബന്ധം നിലനിര്‍ത്താന്‍, നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കുക.
സാമ്പത്തിക സ്ഥിതി
സാമ്പത്തിക പിരിമുറുക്കം, കുടുംബ പ്രശ്നങ്ങള്‍, ജോലി സമ്മര്‍ദ്ദം പോലുള്ള കാര്യങ്ങളും നിങ്ങളുടെ ബന്ധത്തെ ബുദ്ധിമുട്ടിലാക്കിയേക്കാം. ദമ്പതികള്‍ ഈ വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടുമ്പോള്‍, അത് പിരിമുറുക്കത്തിലേക്കും ശത്രുതയിലേക്കും നയിക്കുന്നു. ഈ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍, പങ്കാളികള്‍ വേര്‍പിരിയാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇന്നത്തെക്കാലത്ത്, പണത്തിന്റെ അടിസ്ഥാനത്തിലാണ് മിക്ക ബന്ധങ്ങളും മുന്നോട്ട് നീങ്ങുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ടുപേരില്‍ ഒരാളുടെ സാമ്പത്തിക സ്ഥിതി തുല്യമല്ലെങ്കില്‍, ആ ബന്ധം തകരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്
ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് പരസ്പരം ഒന്നിച്ച് സമയം ചെലവഴിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തില്‍, ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് നിങ്ങളുടെ പങ്കാളിയുടെ സമയം ലാഭിക്കാന്‍ കഴിയും, അതുവഴി നിങ്ങള്‍ രണ്ടുപേര്‍ക്കും പരമാവധി സമയം ഒരുമിച്ച് ചെലവഴിക്കാന്‍ ലഭിക്കും. എന്നാല്‍ ഒരു ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍ പരസ്പരം വഴക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഏറെ നാള് ഇങ്ങനെ നീങ്ങുന്ന ബന്ധങ്ങള്‍ വേര്പിരിയലിലും കലാശിക്കുന്നു.



Click it and Unblock the Notifications
