Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രണയിച്ച് വിവാഹം കഴിച്ചാലും മറ്റൊരാളെ ആഗ്രഹിക്കുന്ന പങ്കാളി, കാരണങ്ങള്‍ പലത്
Relationship Tips: പ്രണയവിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ നല്ലത്? ഇക്കാലത്ത്, യുവതലമുറയില്‍ ഭൂരിഭാഗം പേരും ഈ രണ്ട് കാര്യങ്ങളെക്കുറിച്ച് കണ്‍ഫ്യൂഷനിലാണ്. പ്രണയവിവാഹമാണ് നല്ലതെന്ന് ആളുകള്‍ കരുതുന്നതിന് കാരണം നമ്മുടെ ഇണയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം നന്നായി അറിയാം എന്നാണ്. എന്നാല്‍, വിവാഹശേഷം ദമ്പതികള്‍ക്ക് പരസ്പരം നന്നായി അറിയാനുള്ള അവസരം ലഭിക്കുമെന്ന് അറേഞ്ച്ഡ് മാര്യേജിലുള്ളവര് പറയുന്നു. കാര്യങ്ങളെല്ലാം ശരി തന്നെ. എന്നാല്‍ അടുത്തിടെ ഒരു ഇംഗ്ലീഷ് വെബ്സൈറ്റില്‍ നടത്തിയ സര്‍വ്വേയില്‍ പുറത്തുവന്ന വസ്തുതകള്‍ എല്ലാവരെയും അല്‍പ്പം അത്ഭുതപ്പെടുത്തുന്നതാണ്.
അറേഞ്ച്ഡ് മാര്യേജിലുള്ളവരെ അപേക്ഷിച്ച് പ്രണയവിവാഹത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് പങ്കാളിയെ സംശയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. പ്രണയവിവാഹത്തിന് ശേഷവും ആളുകള്‍ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുന്നു. പരസ്പരം സ്നേഹിച്ചാണ് വിവാഹം കഴിച്ചത്, പിന്നെ എന്തിനാണ് പങ്കാളിയെ ചതിക്കുന്നത് എന്ന അതേ ചോദ്യം ഇവിടെ ഉയരുന്നു. പ്രണയവിവാഹത്തിലായാലും ആളുകള്‍ തങ്ങളുടെ പങ്കാളിയെ ഉപേക്ഷിച്ച് മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചാണ് ഇന്ന് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.(why partners cheat in relationship)

ബന്ധത്തില്‍ സന്തോഷക്കുറവ്
പല പ്രണയവിവാഹങ്ങളിലും സംഭവിക്കുന്ന ഒരു കാര്യമാണിത്. ബന്ധത്തിന്റെ തുടക്കത്തില്‍ പങ്കാളിയുടെ തെറ്റുകള്‍ പോലും മറന്ന് അവരെ സ്നേഹിക്കുന്ന ആളുകള്‍ പലപ്പോഴും കാണാറുണ്ട്. എന്നാല്‍ പ്രണയിതാക്കള്‍ ഒരുമിച്ച് ജീവിച്ചതിന് ശേഷം അവരുടെ സ്നേഹം കുറയാന്‍ തുടങ്ങുന്നു. ചില ഘട്ടങ്ങളില്‍ പങ്കാളിയുടെ വാക്കുകളില്‍ ദേഷ്യം വരാന്‍ തുടങ്ങുന്നു. പങ്കാളിയുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ബന്ധത്തില്‍ സന്തോഷം കണ്ടെത്താന്‍ ഇരുവര്‍ക്കും കഴിയാതെവരും. ഇത്തരം കാര്യങ്ങള്‍ കാരണം പങ്കാളികള്‍ വേറെ സ്നേഹം തേടി പോകുന്നു.
ശീലങ്ങള്‍
ചിലര്‍ ഒന്നിലധികം പേരെ ഒന്നിച്ചുകൊണ്ടുപോകുന്നത് വളരെ സാഹസികതയായി കരുതുന്നു. വിവാഹത്തിന് ശേഷവും, പങ്കാളി പലരുമായും സംസാരിക്കുകയും ബന്ധങ്ങളില്‍ തുടരുകയും ചെയ്യുന്നു. അത് അവര്‍ക്ക് വളരെ രസകരമായി തോന്നിയേക്കാം. തങ്ങളെ ആര്‍ക്കും പിടിക്കാന്‍ കഴിയില്ലെന്ന് ഇത്തരക്കാര്‍ കരുതുന്നു. അത്തരക്കാര്‍ എല്ലാവരുമായും ഒരു ബന്ധം വളര്‍ത്തിയെടുക്കാനും ഇഷ്ടപ്പെടുന്നവരാണ്.
ലൈംഗികാഭിലാഷം നിറവേറപ്പെടുന്നില്ല
ഒരു ബന്ധത്തില്‍ പങ്കാളിയെ വഞ്ചിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഇത്. പങ്കാളികള്‍ അവരുടെ ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി മറ്റൊരാളുടെ അടുത്തേക്ക് പോകുന്നു. എല്ലാവരുടെയും ഹോര്‍മോണുകള്‍ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ സംതൃപ്തി ലഭിക്കുന്നു, ചിലര്‍ക്ക് അങ്ങനെ സംഭവിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, തങ്ങളുടെ ആവശ്യങ്ങള്‍ അവരുടെ പങ്കാളിയില്‍ നിന്ന് നിറവേറാത്ത പക്ഷം, ആളുകള്‍ അവരുടെ പങ്കാളിയെ വഞ്ചിക്കുകയും മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു.
ബന്ധത്തില്‍ സ്നേഹമില്ല
നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു യാത്ര പോകാം, അവരോടൊപ്പം ഒരു സാഹസിക യാത്ര നടത്താം, എല്ലാ മാസവും ഒരു ഡേറ്റിന് പോകാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ബന്ധത്തില്‍ എക്കാലവും ഉണ്ടായിരിക്കണമെന്ന് പലരും വിശ്വസിക്കുന്നു. ഇത് നിങ്ങളുടെ ബന്ധം രസകരമായി നിലനിര്‍ത്തുന്നു. എന്നാല്‍ നിങ്ങളുടെ ബന്ധത്തില്‍ ഇതെല്ലാം പെട്ടെന്ന് അവസാനിക്കുകയാണെങ്കില്‍, ആ ബന്ധം വിരസമാകും. നിങ്ങളുടെ പങ്കാളി അത്തരം കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങള്‍ അതിന് എതിര് നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ ആ ബന്ധം വഷളാകുന്നു. അത്തരം സാഹചര്യത്തില്‍, ബന്ധത്തില്‍ വഞ്ചനയ്ക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications
