Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
കാണാനുള്ള ഭംഗി മാത്രമല്ല, സ്ത്രീകളിലേക്ക് പുരുഷന്മാരെ ആകര്‍ഷിക്കുന്നത് ഈ ഗുണങ്ങളും ശീലങ്ങളും
സ്ത്രീയും പുരുഷനും പരസ്പരം ആകൃഷ്ടരാകുന്നതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ചില ഗുണങ്ങളോ, കഴിവുകളോ, സ്വഭാവസവിശേഷതകളോ, ശീലങ്ങളോ, കാണാനുള്ള പ്രത്യേകതകളോ ആയിരിക്കാം ആളുകളെ ആകര്‍ഷിക്കുന്നത്. സ്ത്രീകളില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ് അവരുടെ ചില ശീലങ്ങളും സ്വഭാവങ്ങളും. സ്ത്രീകളില്‍ പുരുഷന്മാരെ ഏറ്റവുമാദ്യം ആകര്‍ഷിക്കുന്ന ഘടകം അവരുടെ രൂപസൗന്ദര്യമാണെങ്കിലും അതിനേക്കാള്‍ സ്ത്രീകളിലേക്ക് പുരുഷന്മാരെ അടുപ്പിക്കുന്നത് സ്ത്രീകളുടെ ചില ഗുണങ്ങളും ശീലങ്ങളുമാണ്.

മറ്റുള്ളവരോടുള്ള പെരുമാറ്റം, നര്‍മ്മബോധം തുടങ്ങി പുരുഷന്മാര് വിലമതിക്കുന്ന സ്ത്രീകളുടെ ചില ശീലങ്ങളും ഗുണങ്ങളും നോക്കാം.
വൈകാരിക ശക്തി
വൈകാരികമായി ശക്തി നേടിയിട്ടുള്ള സ്ത്രീകള്‍ ഹൃദയം തുറന്ന് സംസാരിക്കുന്നവരായിരിക്കും. അവര്‍ അവരുടെ വികാരങ്ങളും തോന്നലുകളും സ്നേഹവും തുറന്ന് പ്രകടിപ്പിക്കും. അതേസമയം വികാരത്തള്ളിച്ച കൊണ്ട് അമിത സന്തോഷമോ ആവേശമോ സങ്കടമോ അവര്‍ക്കുണ്ടാകില്ല. ജീവിതത്തില്‍ പ്രതിസന്ധി നിറയുമ്പോഴോ പരാജയമോ നിരാകരിക്കലോ നേരിടുമ്പോഴോ അവര്‍ക്ക് ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാമായിരിക്കും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ പോലും അവര്‍ മനോഹരമാക്കിത്തീര്‍ക്കും.
വിവേകത്തോടെ അനുഭവങ്ങള്‍ പങ്കിടുന്നവര്‍
പണ്ടു നടന്ന വേദനിപ്പിക്കുന്നതോ, നാണിപ്പിക്കുന്നതോ ആയ അനുഭവങ്ങള്‍ പങ്കുവെക്കുന്നവരോട് പുരുഷന്മാര്ക്ക് ആഴത്തിലുള്ള അടുപ്പം തോന്നും. പക്ഷേ അത്തരം സ്ത്രീകള്‍ വളരെ വിവേകത്തോടെ ഏതൊക്കെ പറയണം, ഏതൊക്കെ പറയരുത് എന്ന് ചിന്തിച്ചേ പുരുഷന്മാരോട് അക്കാര്യങ്ങള്‍ പങ്കുവെക്കൂ. വിശ്വസിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവരോട് മാത്രമേ ചില സ്ത്രീകള്‍ എല്ലാ അനുഭവങ്ങളും പങ്കുവെക്കൂ. തങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ പങ്കുവെക്കുന്ന സ്ത്രീകളെ പുരുഷന്മാര്ക്ക് ഇഷ്ടമാണ്.
നിഗൂഢതയും രഹസ്യസ്വഭാവവും
ഉള്ളുതുറന്നുള്ള സ്വഭാവവും പെരുമാറ്റവും പുരുഷന്മാര് ഏറ്റവുമിഷ്ടപ്പെടുന്ന കാര്യമാണെങ്കിലും എപ്പോഴും ഒരു നിഗൂഢത കാത്തുസൂക്ഷിക്കുന്ന, രഹസ്യാത്മകതയുള്ളവരോട് പുരുഷന്മാര്ക്ക് ആകര്‍ഷണം തോന്നാം. സര്‍പ്രൈസിംഗ് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുക, പറയുക എന്നിവയെല്ലാം പുരുഷന്മാര് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. കാരണം പുരുഷന്മാര് വ്യത്യസ്തതയും പുത്തന്‍ അനുഭവങ്ങളും ഏറെ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ പുതിയ കാര്യങ്ങളിലൂടെ അത്ഭുതപ്പെടുത്തുന്ന സ്ത്രീകള്‍ പുരുഷന്മാരുടെ മനസ്സ് കീഴടക്കും.
ആത്മവിശ്വാസവും തന്റേടവും
ആത്മവിശ്വാസമുള്ള സ്ത്രീയ്ക്ക് തനിക്ക് എന്തൊക്കെയാണ് വേണ്ടതെന്നും അവളുടെ പുരുഷനോട് പങ്കുവെക്കേണ്ട ആഗ്രഹങ്ങളും ആവശ്യങ്ങളും എന്തെല്ലാമാണെന്നും വ്യക്തമായി അറിയും. അങ്ങനെയുള്ളവരെ പുരുഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന നിരാകരണമോ വിസമ്മതങ്ങളോ കാര്യമായിട്ട് ബാധിക്കുകയുമില്ല.
മുന്നോട്ട് പോകണമെന്ന ചിന്താഗതി
വ്യക്തിപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന്മാര്ക്ക് കൂടുതല്‍ മതിപ്പുണ്ടാകും. അത്തരം സ്ത്രീകള്‍ നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും, സ്വന്തമായി കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. വെല്ലുവിളികളെ തരണം ചെയ്യാനുള്ള മനസ്ഥിതിയാണ് ഇവര്‍ക്കുള്ളത്. ഇത് പുരുഷന്മാരെ ആകര്‍ഷിക്കുന്ന സ്ത്രീകളുടെ പ്രധാന സ്വഭാവഗുണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications