Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
കരുതും പോലെയല്ല, ദാമ്പത്യത്തില്‍ പുരുഷന് ഭാര്യയെ ചതിക്കുന്നത് ഇക്കാരണങ്ങളാല്‍
മനുഷ്യബന്ധങ്ങള്‍ ആരംഭിച്ച കാലം മുതല്‍ക്ക് ചതിയും വഞ്ചനയും ഉണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ എത്രയോ തെളിവുകള്‍ നമ്മള് കണ്ടിട്ടുണ്ട്. ഹൃദയത്തെ ആഴത്തില്‍ മുറിവേല്പ്പിക്കുന്നതില് ചതിയോളം വലിയ മറ്റൊരു കഠാരയില്ല. ദാമ്പത്യത്തിലെ ചതി എക്കാലത്തെയും ചര്‍ച്ചാവിഷയമാണ്. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും ചതിക്കുന്ന സംഭവങ്ങള്‍ എക്കാലത്തും നമ്മള് കേട്ടിട്ടുണ്ട്.

പുരുഷനും സ്ത്രീയും ദാമ്പത്യത്തില്‍ ചതി നടത്താം. അതിനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ദാമ്പത്യത്തില്‍ ഒരു പുരുഷന് തന്റെ ഭാര്യയെ ചതിക്കുന്നതിന്റെ കാരണങ്ങള്‍ പല പുസ്തകങ്ങളും ലേഖനങ്ങളും പഠനങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ നമ്മുടെ പ്രതീക്ഷകളെയെല്ലാം കവച്ചുവെക്കുന്ന വളരെ സങ്കീര്‍ണ്ണമായ കാരണങ്ങളാണ് അവയെല്ലാം മുന്നോട്ടുവെക്കുന്നത്.
അത്തരത്തില്‍ ദാമ്പത്യത്തില്‍ തന്റെ ഭാര്യയെ ചതിക്കാന്‍ ഒരു പുരുഷനെ പ്രേരിപ്പിക്കുന്ന വളരെ സങ്കീര്‍ണ്ണമായ, ഞെട്ടിക്കുന്ന കാരണങ്ങള്‍ അറിയാം.
മതിപ്പ് ഉറപ്പിക്കാന്‍
സ്വയവും മറ്റുള്ളവര്‍ക്കും മുമ്പിലും മതിപ്പ് തോന്നിപ്പിക്കാന്‍ പുരുഷന് ദാമ്പത്യത്തിന് പുറമേ മറ്റ് ബന്ധങ്ങള്‍ക്ക് തയ്യാറാകുന്നുവെന്നത് വിശ്വസിക്കാനാകാത്ത ഒരു കാരണമാണ്. നേങ്ങളും വിജയങ്ങളും അധികാരവും വാക്കിന് വിലയും ഉള്ള ഒരു പ്രതിച്ഛായയാണ് സമൂഹം പുരുഷന് കല്‍പ്പിച്ചുകൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗജീവിതം ആയാലും ദാമ്പത്യമായാലും മതിപ്പും വിലയും ഉറപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവന് തേടും .ഇതിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് ചില പുരുഷന്മാര് മറ്റൊരു ബന്ധത്തിന് മുതിരുന്നത്. ഭാര്യയില്‍ നിന്ന് ആഗ്രഹിക്കുന്ന തരത്തില്‍ വൈകാരികമായ സംതൃപ്തി ലഭിക്കാതെ വരുമ്പോഴോ അതല്ലാതെ മറ്റൊരു ബന്ധം വേണമെന്ന് തോന്നുമ്പോഴോ അയാള്‍ മറ്റൊരു ബന്ധത്തിലേക്ക് കാലെടുത്ത് വെക്കും.
വൈകാരികമായ തൃപ്തിക്കുറവ്
ഭാര്യയില്‍ നിന്നുള്ള വൈകാരികമായ അവഗണന കൊണ്ടും പുരുഷന്മാര് മറ്റൊരു ബന്ധത്തിന് മുതിരാറുണ്ട്. ഭാര്യ നിരാകരിക്കുകയോ വൈകാരികമായ പിന്തുണ നല്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അവഗണിക്കപ്പെടുന്നതായി അയാള്‍ക്ക് തോന്നും. ആ സാഹചര്യത്തില്‍ തന്നെ മനസ്സിലാക്കുന്ന, വിലമതിക്കുന്ന ഒരു ബന്ധം വേണമെന്ന ചിന്തയിലേക്ക് അവരെത്തും.
പുതുമ
ദാമ്പത്യം മടുക്കുകയും പുതിയൊരു ബന്ധത്തിന് വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ പുരുഷന് മറ്റൊരു ബന്ധത്തിലേക്ക് ആകര്ഷിപ്പെടും. പുതിയ ആളുകളുമായുള്ള ഇടപെടലുകളും സാധ്യതകളുമാണ് ഇവരെ അത്തരം ബന്ധങ്ങളിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.
മടുപ്പ്
വര്‍ഷങ്ങളോളം ഒരു ബന്ധത്തില്‍ തുടരുമ്പോള്‍ ചില പുരുഷന്മാര്ക്ക് മടുപ്പ് തോന്നാം. സ്ഥിരമായ, മാറ്റമില്ലാത്ത ദിനചര്യയില്‍ പുരുഷന്മാര്ക്ക് സ്ത്രീകളേക്കാള്‍ വേഗത്തില്‍ മടുപ്പ് തോന്നും. നിലവിലെ പങ്കാളിയില്‍ അതൃപ്തിയുള്ളത് കൊണ്ടായിരിക്കില്ല, മറിച്ച് എന്തെങ്കിലും പുതിയ, ആവേശം നല്കുന്ന ഒന്ന് ജീവിതത്തില്‍ ഉണ്ടാകണമെന്ന ചിന്ത കൊണ്ടും താല്‍ക്കാലികമായെങ്കിലും പുരുഷന്മാര് മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടും.
പിടിക്കപ്പെടില്ലെന്ന തോന്നല്‍
ചതി ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും പിടിക്കപ്പെടില്ലെന്നും ഉള്ള ധൈര്യം കൊണ്ട് മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആളുകള്‍ ഉണ്ട്. പങ്കാളി അറിയില്ലെന്നോ, ഇനി അറിഞ്ഞാലും അതുകൊണ്ട് വലിയ പ്രത്യാഘാതം ഉണ്ടാകില്ലെന്നും ഉള്ള ചിന്തയാണ് ഇവര്‍ക്ക് ഉണ്ടാകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
