Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ആദ്യപ്രണയം വിജയിക്കും: വിവാഹത്തിലെത്തുന്നതിന് പിന്നിലെ രഹസ്യങ്ങള്‍
'ആദ്യ പ്രണയം' എന്ന് കേള്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ഒരു പ്രേത്യക ഫീലിംഗ് ആണ്. എന്നാല്‍ പലപ്പോഴും ഇത് വിവാഹത്തിലേക്ക് എത്തുന്നത് ചുരുക്കം ചിലരില്‍ മാത്രമാണ്. എന്നാല്‍ നല്ലൊരു ശതമാനം പേരിലും ആദ്യ പ്രണയം ഒരു പ്രണയ നഷ്ടമായി മാറുകയാണ്. എത്രയൊക്കെയാണെങ്കിലും പലപ്പോഴും ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ നിലനില്ക്കുന്നു.
എന്നാല്‍ ആദ്യ പ്രണയത്തില്‍ തന്നെ വിവാഹവും സംഭവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? വളരെയധികം രസകരമായ ഒരു കാര്യമാണ് അത്. കാരണം വ്യത്യസ്ത ഘട്ടങ്ങളില്‍ നമുക്ക് പ്രിയപ്പെട്ട വ്യക്തി നമ്മളോടൊപ്പം ഉണ്ടാവുക എന്നത് തന്നെ വളരെ മികച്ച ഒന്നാണ്. ആദ്യം പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിക്കുമ്പോള്‍ എന്തൊക്കെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റം എന്ന് നമുക്ക് നോക്കാം. എന്തുകൊണ്ട് ഇവരെ തന്നെ വിവാഹം കഴിക്കണം എന്ന് പറയുന്നതെന്ന് നോക്കാം.

സമയം, ഓര്‍മ്മകള്‍, സൗഹൃദം
പ്രണയം തുടങ്ങിയ അന്നു മുതലുള്ള ഓര്‍മ്മകള്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ആദ്യ പ്രണയം എന്നത് എപ്പോഴും പുതിയ ഒരു അനുഭവം തന്നെയാണ്. വര്‍ഷങ്ങളോളം നിങ്ങള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പലപ്പോഴും ഇത്തരം ഓര്‍മ്മകള്‍ നിരവധി നിങ്ങള്‍ക്ക് അയവിറക്കുന്നതിനായി ഉണ്ടായിരിക്കും. അത് മാത്രമല്ല അവര്‍ തമ്മിലുളള ബന്ധവും വളരെയധികം ശക്തമായിരിക്കും. സൗഹൃദം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാം.
നല്ല സുഹൃത്തുക്കളെ ലഭിക്കും
പ്രണയിച്ച് വിവാഹം കഴിക്കുന്ന ഒരു വ്യക്തിക്ക് നല്ല പങ്കാളിയെ മാത്രമല്ല നല്ല ഒരു സുഹൃത്തിനെക്കൂടിയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്കൊപ്പമുള്ള ഏത് നിമിഷവും മാറ്റങ്ങളുടേത് കൂടിയാണ്. എന്താണ് പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് സൗഹൃദത്തിലൂടേയും മനസ്സിലാക്കി എടുക്കാന്‍ സാധിക്കുന്നു. ആദ്യമായി പ്രണയിച്ച വ്യക്തിയെങ്കില്‍ അവര്‍ പലപ്പോഴും നിങ്ങളുടെ ഉറ്റ സുഹൃത്ത് കൂടിയായിരിക്കും.
വിശ്വാസത്തിന്റെ അടിത്തറ
എപ്പോഴും ഒരാളെ വിശ്വസിക്കുകയും ജീവിതത്തല്‍ ആ വ്യക്തിയെ തന്നെ വിവാഹം കഴിക്കുകയും ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറയാണ് അവിടെ ഉറയ്ക്കുന്നത്. കാരണം പരസ്പര വിശ്വാസവും ബഹുമാനവും തന്നെയാണ ഒരു ജീവിതത്തിന്റേയും അടിസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിക്കുന്നതിലൂടെ ജീവിതം മാറി മറിയുന്നു.
സ്വീകാര്യതയും ആദരവും
നിങ്ങള്‍ രണ്ടുപേരും പരസ്പരം ഒരുപാട് സമയം ചിലവഴിച്ചതിന് ശേഷം മാത്രമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. വളരെ പ്രയാസകരമായ സാഹചര്യത്തില്‍ പോലും നിങ്ങള്‍ പരസ്പരം താങ്ങും തണലുമായി നില്ക്കുന്നു. മാത്രമല്ല ഒരു സുരക്ഷിത മേഖല സൃഷ്ടിക്കുന്നതിനും സാധിക്കുന്നു. ഒരു നല്ല ബന്ധം നിലനിര്‍ത്താന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു.
സത്യസന്ധത
നിങ്ങള്‍ ആദ്യ പ്രണയത്തില്‍ തന്നെ വിവാഹത്തിന് തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ പരസ്പരം മനസ്സിലാക്കുകയും പരസ്പരം കള്ളം പറയാതിരിക്കുകയും ചെയ്യുന്നു. ഈ ഗുണങ്ങളെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നത് തന്നെയാണ.് അതുകൊണ്ട് തന്നെ പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കുന്നത് വഴി നിങ്ങളുടെ ബന്ധങ്ങള്‍ സത്യസന്ധമായി മുന്നോട്ട് പോവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications
