Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
'നിശബ്ദനായ ഭര്‍ത്താവ്'; മിക്ക ഭാര്യമാരുടെയും പ്രശ്നം, പക്ഷേ അവര്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്
ദാമ്പത്യത്തില്‍ മിക്കവാറും എല്ലാ ഭാര്യമാര്‍ക്കുമുള്ള പരാതിയാണ് ഭര്‍ത്താവിന്റെ നിശബ്ദത. എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലുമെല്ലാം ആറ്റിക്കുറുക്കിയുള്ള മറുപടിയേ ഭര്ത്താക്കന്മാരില് നിന്നും ഉണ്ടാകൂ. എന്തുകൊണ്ടാണ് ദാമ്പത്യജീവിതത്തില്‍ ഭര്ത്താക്കന്മാര് ഇത്ര കുറച്ച് മാത്രം സംസാരിക്കുന്നതെന്ന് മിക്ക ഭാര്യമാര്‍ക്കും പിടികിട്ടാത്ത സംഗതിയാണ്.

ഭര്ത്തക്കന്മാരുടെ ഈ നിശബ്ദത ദാമ്പത്യത്തെ പല രീതികളിലും ബാധിക്കുന്നുണ്ട്. പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയും ആശയക്കുഴവുമെല്ലാം അതുമൂലം ഉണ്ടാകും. ഈ പ്രശ്നത്തിന്റെ മൂലകാരണം മനസ്സിലാക്കിയാല്‍ ഭര്ത്തക്കന്മാരുടെ നിശബ്ദതയെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഭാര്യമാര്‍ക്ക് മനസ്സിലാകും. ദാമ്പത്യജീവിതം കൂടുതല്‍ ഊഷ്മളമാകുകയും ചെയ്യും.
നിശബ്ദത നിസ്സഹാതയോ?
ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താവിനോട് അന്നത്തെ വിശേഷങ്ങളെല്ലാം ആവേശത്തോടെ പറയുന്ന ഭാര്യയ്ക്ക് ചിലപ്പോള്‍ മൂളലുകള്‍ മാത്രമായിരിക്കും മറുപടി കിട്ടുക. ചിലപ്പോള്‍ അതും ഉണ്ടായെന്ന് വരില്ല. മറ്റുചിലപ്പോള്‍ ഒരിക്കല്‍ കൂടി പറയാനും ഭര്‍ത്താവ് ആവശ്യപ്പെട്ടേക്കും. ഈ സമയത്ത് ഒരുപക്ഷേ ഭര്ത്താക്കന്മാര് മറ്റുപല ചിന്തകളിലുമായിരിക്കാം. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് ഇത് വലിയൊരു പ്രശ്നം തന്നെയാണ്.
ഭര്‍ത്താവിന് താന്‍ പറയുന്ന കാര്യങ്ങളില്‍ താല്‍പ്പര്യമില്ലെന്ന അര്‍ത്ഥമാണ് ഈ നിശബ്ദതയില്‍ നിന്നും സ്ത്രീകള്‍ മനസ്സിലാക്കുക. അത് അവരെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഭര്‍ത്താവിന് അത്തരം സാഹചര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയാത്ത സ്ഥിതിയോ അല്ലെങ്കില്‍ ഉള്ളിലുണ്ടാകുന്ന വികാരം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതിരിക്കുകയോ ആകാം. ഇത് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കും.
നിശബ്ദതയുടെ കാരണങ്ങള്‍
ഭര്ത്താക്കന്മാരുടെ നിശബ്ദതയ്ക്ക് പിന്നില്‍ പല കാരണങ്ങളുണ്ട്. പുരുഷന്മാര് എങ്ങനെയാകണം എന്നുള്ള സാമൂഹികമായ നിഷ്കര്‍ഷകളാണ് അതില്‍ പ്രധാനം. വളരെ ചെറുപ്പം മുതല്‍ക്ക് തന്നെ വികാരങ്ങള്‍ കടിച്ചമര്‍ത്താനും ഉള്ളിലൊതുക്കാനുമാണ് ഒരു ആണ്‍കുട്ടി പഠിക്കുന്നത്. സമൂഹം അങ്ങനെയാണ് അവരെ പഠിപ്പിക്കുന്നത്. വികാരങ്ങളുടെ അടിച്ചമര്‍ത്തല്‍ അവര്‍ മുതിര്‍ന്നതിന് ശേഷവും ദാമ്പത്യത്തിലും എത്തുമ്പോള്‍ നിശബ്ദതയിലേത്ത് എത്തുന്നു. ഇതുകൂടാതെ വ്യക്തിപരമായ അനുഭവങ്ങളും സ്വഭാവപരമായ പ്രത്യേകതകളും ദാമ്പത്യത്തില്‍ പുരുഷന്മാരുടെ വികാരപ്രകടനത്തെയും ആശയവിനിമയ രീതികളെയും സ്വാധീനിക്കുന്നു.
ഈ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് ഗവേഷണങ്ങളും ശരിവെക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയോ അല്ലെങ്കില്‍ അവരുടെ ചിന്തകളും തോന്നലുകളും ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ അറിയാഞ്ഞിട്ടോ പുരുഷന്മാര് പങ്കാളിക്ക് മുമ്പില്‍ നിശബ്ദത പാലിക്കുന്നു എന്നാണ് സോഷ്യല്‍ ആന്‍ഡ് പേഴ്സണല്‍ റിലേഷന്‍ഷിപ്പ് എന്ന ജേണലിലെ പഠനത്തില്‍ പറയുന്നത്.
നിശബ്ദത എങ്ങനെ ഇല്ലാതാക്കാം
നിശബ്ദനായ ഭര്‍ത്താവുമായുള്ള ആശയവിനിമയത്തില്‍ ഭാര്യമാര്‍ ഭര്ത്താക്കന്മാരെ ആഴത്തില്‍ മനസ്സിലാക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും വേണം. ആശയവിനിമയം മെച്ചപ്പെടുത്തി ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ മറ്റെന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് നോക്കാം.
ആശയവിനിമയത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക
അവരുടെ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുക. മുന്‍വിധികളോ കുറ്റപ്പെടുത്തലോ ഇല്ലാതെ അവരെ ഉള്‍ക്കൊള്ളുക.
അവരുടെ ആശയവിനിമയ രീതി മനസ്സിലാക്കുക
എല്ലാ ആളുകളും ഒരേ രീതിയില്‍ അല്ല പെരുമാറുന്നതെന്ന് മനസ്സിലാക്കുക. ചിലയാളുകള്‍ വാക്കുകളിലൂടെ വികാരം പ്രകടിപ്പിക്കുന്നതിനേക്കാള്‍ പ്രവൃത്തികളിലൂടെ വികാരം പ്രകടിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക.
വിദഗ്ധ സഹായം തേടുക
ഭര്‍ത്താവിന്റെ നിശബ്ദത ആശയവിനിമയത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കില് വിദഗ്ധ സഹായം തേടുക. കൗണ്‍സിലിംഗിലൂടെ ഇതില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും.
വൈകാരിക സാക്ഷരത
വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഭാഷ പതിയെ പതിയെ ഭര്‍ത്താവിനെ പഠിപ്പിക്കുക. ദൈനം ദിന കാര്യങ്ങളെ കുറിച്ചും ഓരോ അവസരങ്ങളിലും ഉള്ളില്‍ തോന്നിയ കാര്യങ്ങളെ കുറിച്ചും സംസാരിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുക.
ക്ഷമയോടെ ഇരിക്കുക
ഒരാളുടെ ഒരു സ്വഭാവത്തെ മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് സമയം പിടിക്കും. പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ആശയവിനിമയം വളരെ പ്രധാനപ്പെട്ട ഒന്നാണ്.



Click it and Unblock the Notifications