തിരക്കുപിടിച്ച് കല്ല്യാണം വേണ്ട, മാറുന്ന പെണ്‍ ചിന്തകള്‍; 30 വരെ കാത്തിരിക്കുന്നതിന് കാരണം

Relationship Tips: കാലം മാറിയതോടെ പലതും മാറിത്തുടങ്ങി. പെണ്‍കുട്ടികളുടെ വിവാഹത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുകയാണെങ്കില്‍, മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതരായിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇന്നത്തെക്കാലത്ത്, പഠനവും ജോലിയുമെല്ലാം കാരണം പെണ്‍കുട്ടികളും വൈകി വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.

കാലം മാറുന്നതിനനുസരിച്ച് വിവാഹം കഴിക്കുന്ന പ്രായവും മാറുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 10 വര്‍ഷം മുമ്പ് വരെ പല പെണ്‍കുട്ടികളും വിവാഹം കഴിക്കാനായി കരുതിയിരുന്ന പരമാവധി പ്രായം 25 ആയിരുന്നുവെങ്കില്‍ ഇന്ന് അത് 30 ആയി മാറിയിരിക്കുന്നു. ഇന്ന് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ വൈകുന്നതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ചാണ്.(why girls are marrying late)

why girls are marrying late

കാലം മാറി

ലിംഗവിവേചനം, വിദ്യാഭ്യാസത്തിന്റെ അഭാവം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെ നേരത്തെ വിവാഹിതരായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ ഔപചാരിക വിദ്യാഭ്യാസം നേടുകയും സ്‌കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും മികവ് പുലര്‍ത്തുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

എല്ലാവരും പഠിക്കുന്നു

എല്ലാ രക്ഷിതാക്കളും ഇന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചുകാലം മുമ്പ് വരെ പെണ്‍കുട്ടികളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ച് പറഞ്ഞയക്കുന്നയിടത്ത് നിന്ന്, ഇന്ന് പെണ്‍കുട്ടികളെ പഠിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാനാണ് രക്ഷിതാക്കള്‍ ആദ്യം ഊന്നല്‍ നല്‍കുന്നത്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും നേടുന്നു. ഇത് അവരുടെ വിവാഹം വൈകുന്നതിന് ഒരു കാരണമായിരിക്കാം.

സാമ്പത്തികമായി ശക്തിപ്പെടുത്തുന്നു

ഇന്നത്തെക്കാലത്ത് കുടുംബം നയിക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടുപേരും പണം സമ്പാദിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും സ്വന്തം കാലില്‍ നില്‍ക്കുന്നതിനും സാമ്പത്തികമായി ശക്തരാകുന്നതിനും ഇത് ഒരു കാരണമാണ്. വിവാഹശേഷം പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ആദ്യം തന്നെ പണം സമ്പാദിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. ഇത് വിവാഹം വൈകുന്നതിന് കാരണമാകുന്നു.

യഥാര്‍ത്ഥ പങ്കാളിക്കായുള്ള തിരച്ചില്‍

പണ്ടുകാലങ്ങളില്‍ പെണ്‍കുട്ടികള്‍ സാമ്പത്തികമായി ദുര്‍ബലരായിരുന്നു. ഓരോ ചെറിയ കാര്യങ്ങള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരോട് പണം ചോദിക്കേണ്ടിയിരുന്നു. കൂടാതെ അവര്‍ അവഗണനകളും അനാദരവും ഗാര്‍ഹിക പീഡനത്തവുമെല്ലാം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇന്ന് മിക്ക പെണ്‍കുട്ടികളും സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കുന്നു. അവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റാരുടെയും പിന്തുണയും സഹായവും വേണ്ടതില്ല. അത്തരമൊരു സാഹചര്യത്തില്‍, അവളെ ബഹുമാനിക്കുന്ന, അവളെ സ്‌നേഹിക്കുന്ന, പക്വതയുള്ള ഒരു ജീവിത പങ്കാളിയുമായി ബാക്കി ജീവിതം ചെലവഴിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥ പങ്കാളിയെ തേടിയുള്ള കാത്തിരിപ്പ് പെണ്‍കുട്ടികളുടെ വിവാഹം വൈകുന്നതിന് കാരണമാകുന്നു.

അധിക ഉത്തരവാദിത്തത്തിന് തയാറല്ല

പല സ്ത്രീകളും അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു, മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട അധിക ഉത്തരവാദിത്തങ്ങള്‍ക്കും അവര്‍ ഇന്ന് തയ്യാറല്ല.

പക്വമായ ചിന്തകള്‍

പ്രായമാകുന്തോറും സ്ത്രീകള്‍ക്ക് പ്രണയപരമായും വൈകാരികമായും കൂടുതല്‍ ഇണങ്ങുന്ന ഒരാളുമായി ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒരു അറേഞ്ച്ഡ് മാര്യേജ് എന്ന ആശയം സ്ത്രീകള്‍ക്ക് ഇപ്പോള്‍ അത്ര താല്‍പര്യമുള്ള ഒന്നല്ല. അവര്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തി സ്‌നേഹിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വീട്ടുകാരുടെ സമ്മതത്തോടെ പ്രേമ വിവാഹം നടത്താന്‍ ഇപ്പോള്‍ അവര്‍ കുറച്ചുകൂടി കാത്തിരിക്കാന്‍ തയാറാണ്.

വിചിന്തനത്തിന് കൂടുതല്‍ സമയം

ഒരാളുടെ വ്യക്തിത്വവും അഭിലാഷങ്ങളും ജീവിത ലക്ഷ്യങ്ങളും പല കാലഘട്ടങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍, 23-ല്‍ നിലനിന്നിരുന്ന ജീവിത ലക്ഷ്യങ്ങള്‍ 28-വയസില്‍ ചിലപ്പോള്‍ മാറിയേക്കാം. അതിനാല്‍, ഇപ്പോള്‍ സ്ത്രീകള്‍ തങ്ങളുമായി ഏറ്റവുമധികം പൊരുത്തപ്പെടുന്നവരെ കണ്ടെത്താനായി ശ്രമിക്കുന്നു. കൂട്ടുകുടുംബത്തില്‍ കഴിയാനോ കുട്ടികളുണ്ടാകാനോ ആഗ്രഹിക്കാത്ത നിരവധി സ്ത്രീകളുണ്ട്. അവയെല്ലാം ശരിക്കും വലിയ ജീവിത മാറ്റങ്ങളാണ്.

X
Desktop Bottom Promotion