Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവാഹത്തിന് ഏറ്റവും നല്ല പ്രായം എപ്പോഴും 30-ന് ശേഷം; അനുഭവത്തിലൂടെ അറിയാം ദാമ്പത്യം
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് തുടക്കമിടുന്ന ഒന്നാണ്. രണ്ട് വ്യക്തികളേക്കാള്‍ രണ്ട് കുടുംബങ്ങള്‍ ഒന്നാകുന്ന ഈ ബന്ധം എക്കാലവും നിലനില്‍ക്കണം എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ് വിവാഹം നടക്കുന്നതും. എന്നാല്‍ പല അവസരങ്ങളിലും വിവാഹം എന്നത് വിവാഹമോചനത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. കാരണം വിവാഹത്തിനേക്കാള്‍ ഇന്നത്തെ കാലത്ത് നാം വിവാഹ മോചനത്തെക്കുറിച്ചാണ് കേള്‍ക്കുന്നത്. പതിനെട്ട് തികയുമ്പോഴേക്ക് തന്നെ പല പെണ്‍കുട്ടികളുടേയും അച്ഛനമ്മമാര്‍ വിവാഹത്തിന് തിരക്ക് കൂട്ടുന്നു. എന്നാല്‍ അത്തരം ഒരു ദുരാചാരം എടുത്ത് മാറ്റപ്പെടേണ്ട സമയമായി എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാരണം വിവാഹത്തിന് പരിഗണിക്കേണ്ടത് വയസ്സ് മാത്രമല്ല ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും ഒരു ജീവിതം മുന്നോട്ട് കൊണ്ട് പോവേണ്ടത് എപ്രകാരമായിരിക്കണം എന്നതും അറിഞ്ഞിരിക്കണം.
ഇന്നത്തെ കാലത്ത് പലരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ മുപ്പതുകള്‍ക്ക് ശേഷമാണ്. അതിനെ മൂക്കത്ത് വിരല്‍ വെച്ചാണ് പലരും സ്വാഗതം ചെയ്യുന്നതും. എന്നാല്‍ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനത്തിനാണ് ഇവര്‍ തുടക്കമിടുന്നത് എന്ന് ഈ കളിയാക്കുന്നവര്‍ പോലും അറിയുന്നില്ല. മുപ്പതുകള്‍ക്ക് ശേഷമുള്ള വിവാഹം എന്തുകൊണ്ടും ചില ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

വിവാഹത്തിന് മുന്‍പുള്ള പ്രണയം
വിവാഹത്തിന് മുന്‍പുള്ള പ്രണയം പലരിലും ഉണ്ടായിട്ടുണ്ടാകാം. പലപ്പോഴും ഈ പ്രണയത്തിലൂടെ നിങ്ങള്‍ക്ക് എന്താണ് ജീവിതം, എന്താണ ്സ്നേഹം, എന്താണ് ഒരു മികച്ച ബന്ധം എന്നിവയൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നു. പങ്കാളിയില്‍ വിട്ടു വീഴ്ച ചെയ്യുന്നതിനും നോ പറയേണ്ടിടത്ത് പറയുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മുപ്പതുകളില്‍ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഒരു പാഠം പോലെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
വിദ്യാഭ്യാസം
നിങ്ങള്‍ വളരെ ചെറുപ്പത്തില്‍ വിവാഹം കഴിച്ച വ്യക്തിയെങ്കില്‍ അതില്‍ നല്ലൊരു ശതമാനം പേരും പലപ്പോഴും വിദ്യാഭ്യാസത്തിന് മുന്നില്‍ കോംപ്രമൈസ് ചെയ്യേണ്ടതായി വന്നിട്ടുണ്ടാവും. എന്നാല്‍ 30-കളിലെങ്കില് നിങ്ങള്‍ക്ക് വേണ്ട വിദ്യാഭ്യാസം നേടിയെടുക്കുന്നതിനും ഇതില്‍ തന്നെ വീണ്ടും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ പിന്നീട് മുതല്‍ക്കൂട്ടാവുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നത് ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഓര്‍ക്കണം.
കുട്ടികള്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദം
പലപ്പോഴും വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴേക്ക് തന്നെ പലരുടേയും ചോദ്യം തുടങ്ങും വിശേഷമുണ്ടോ എന്നത്. എന്നാല്‍ മുപ്പതുകള്‍ക്ക് ശേഷം നിങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ ഈ ചോദ്യത്തില്‍ നിന്ന് പലപ്പോഴായി രക്ഷപ്പെടുന്നതിന് സാധിക്കും. 20-കളെ വെച്ച് നോക്കുമ്പോള്‍ 30-കളില്‍ ഉണ്ടാവുന്ന ഇത്തരം സമ്മര്‍ദ്ദങ്ങള്‍ വളരെ കുറവാണ്.
സാമ്പത്തിക സ്ഥിരത
ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് സാമ്പത്തിക സ്ഥിരത എന്നത്. അതില്‍ കോംപ്രമൈസ് ചെയ്യാതിരിക്കാന്‍ ഏതൊരാളും ശ്രദ്ധിക്കണം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെ ആശ്രയിച്ച് ജീവിക്കുക എന്നത് വളരെയധികം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ 30-കള്‍ക്ക് ശേഷമെങ്കില്‍ നിങ്ങള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനും വിവാഹത്തിനും അനുയോജ്യമായ സമയമായി മാറുന്നു. ഒരു കാര്യത്തിലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നില്ല.
നിങ്ങളെക്കുറിച്ചുള്ള ബോധം
നിങ്ങള്‍ക്ക് എന്താണ് നിങ്ങളെന്നതിനെക്കുറിച്ചുള്ള കൃത്യമായ ബോധം ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് 30-കളില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആത്മാഭിമാനവും സ്നേഹവും എല്ലാം തിരിച്ചറിയുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മികച്ച ആശയവിനിമയക്കാരും ആത്മവിശ്വാസമുള്ളവരുമായി നിങ്ങള്‍ മാറുന്നു. അതിനെല്ലാം മുപ്പതുകളിലെ വിവാഹം തന്നെയാണ് നിങ്ങളെ പ്രാപ്്തരാക്കുന്നതും



Click it and Unblock the Notifications
