Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഭാര്യയോട് സംസാരിക്കുന്നത് സൂക്ഷിച്ചുവേണം, മിണ്ടിയില്ലെങ്കിലും പ്രശ്നം
Relationship Tips: ഇന്നത്തെക്കാലത്ത് മിക്ക ദമ്പതികളും ജോലി ചെയ്യുന്നവരാണ്. ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, പലര്‍ക്കും ശരിയായി സംസാരിക്കാനോ ഇടപഴകാനോ സമയം ലഭിക്കുന്നില്ല. ഓഫീസ്, ജോലി, വീട്, കുട്ടികള്‍ തുടങ്ങി എപ്പോഴും തിരക്കിലായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ പല ദമ്പതികള്‍ തമ്മിലും അവരുടെ ബന്ധത്തില്‍ ആശയവിനിമയ വിടവ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
ശരിയായി സംസാരിക്കാത്തത് കാരണം നിങ്ങളുടെ ബന്ധത്തില്‍ അകലം വരുകയും നിങ്ങള്‍ ക്രമേണ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്നു തുടങ്ങുകയും ചെയ്യും. നിങ്ങളുടെ ബന്ധത്തിലും അത്തരം കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍, നിങ്ങളുടെ ബന്ധം എക്കാലവും ശക്തമാക്കി നിലനിര്‍ത്താം.(communication gap problems)

പങ്കാളികള്‍ തുറന്ന് സംസാരിക്കേണ്ടതിന്റെ പ്രാധാന്യം
പല കാരണങ്ങള്‍ കാരണം ഒരു ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം. മോശം ആശയവിനിമയം അതിന് പിന്നിലെ ഒരു പ്രധാന കാരണമായി പറയുന്നു. പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം ആ ബന്ധത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. പരസ്പരം ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെടുന്ന ദമ്പതികള്‍ പലപ്പോഴും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു.
വിശ്വാസക്കുറവ്
സുതാര്യതയും വിശ്വാസവുമാണ് വിജയകരമായ ബന്ധത്തിന്റെ നെടുംതൂണുകള്‍. അവ നിങ്ങളുടെ ബന്ധത്തില്‍ കാണാതെ വരുമ്പോള്‍ നിങ്ങള്‍ തമ്മില്‍ ആശയവിനിമയ തകരാറുകള്‍ പെട്ടെന്ന് സംഭവിച്ചേക്കാം. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലെ സമ്പൂര്‍ണ്ണ സുതാര്യതയാണ് തുറന്ന ആശയവിനിമയത്തിനുള്ള താക്കോല്‍.
തിരക്കുള്ള ജീവിതശൈലി
പങ്കാളികള്‍ രണ്ടുപേരും മുഴുവന്‍ സമയവും ജോലിയില്‍ തിരക്കിലായിരിക്കുമ്പോള്‍ ഇണയ്ക്കായി സമയം കണ്ടെത്തുന്നത് അല്പം ബുദ്ധിമുട്ടാണ്. ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍, ജോലി ഷിഫ്റ്റ് എന്നിവയെല്ലാം ദാമ്പത്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. അത്തരം സാഹചര്യങ്ങളില്‍, ആളുകള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് പങ്കാളിയെ ഒരു ഭാരമായി കാണുന്നു. ഇത് നിങ്ങള്‍ തമ്മില്‍ ഒരു ആശയവിനിമയ വിടവ് കൊണ്ടുവരുന്നു. ആത്യന്തികമായി അത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പങ്കാളിയെ കേള്‍ക്കുക
പലപ്പോഴും, ആളുകള്‍ അവരുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പങ്കാളി പറയുന്നതിനെ അവഗണിക്കുന്നു. ഇതുമൂലം നിങ്ങളുടെ ബന്ധം ദുര്‍ബലമാകാന്‍ തുടങ്ങുകയും നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ പങ്കാളിയുടെ വാക്കുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കുകയും അവര്‍ പറയുന്നത് പൂര്‍ണ്ണമായും കേട്ടതിന് ശേഷം മാത്രം പ്രതികരിക്കുകയും ചെയ്യുക. ഇത് ചെയ്താല്‍ നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പവും വര്‍ദ്ധിക്കുകയും ചെയ്യും.
നല്ല പ്രതികരണം
നിങ്ങളുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിങ്ങളുടെ പങ്കാളി പലപ്പോഴും ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍ പങ്കാളിക്ക് വിഷമം തോന്നുകയും പങ്കാളി ക്രമേണ നിങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങുകയും ചെയ്യും. അതിനാല്‍ പങ്കാളിയോട് സംസാരിക്കുമ്പോള്‍ സജീവമായിരിക്കുക. അവര്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യും.
ശരീരഭാഷ
തിരക്കുള്ള ആളുകള്‍ പലപ്പോഴും പങ്കാളിയോട് തെറ്റായ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇക്കാരണത്താല്‍ നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടക്കേട് വരികയും നിങ്ങളുടെ ബന്ധം വഷളാകാന്‍ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് പങ്കാളിയോട് സംസാരിക്കുമ്പോള്‍ നിങ്ങളുടെ ഭാഷ, ശരീരഭാഷ, ടോണ്‍, സംസാരശൈലി എന്നിവ ശ്രദ്ധിക്കുക.
നിങ്ങള്‍ പുറത്തോ ഓഫീസിലോ ആണെങ്കില്‍, പങ്കാളിയെ ഇടയ്ക്ക് വിളിക്കാനോ മെസേജ് ചെയ്യാനോ മറക്കരുത്. എന്നാല്‍ നിങ്ങളുടെ വിളിയോ മെസേജോ പങ്കാളിയെ ശല്യപ്പെടുത്തുന്ന തരത്തില്‍ അധികമാകരുതെന്ന് ഓര്‍ക്കുക. നിങ്ങളുടെ പങ്കാളി എന്തെങ്കിലും സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് മറുപടി നല്‍കുക. അങ്ങനെ ചെയ്യാതിരിക്കുന്നത് ബന്ധത്തിന് നല്ലതല്ല.
പങ്കാളിയുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാലോ അല്ലെങ്കില്‍ എന്തിനെയോ ചൊല്ലി നീരസം വര്‍ദ്ധിച്ചാലോ നിങ്ങളുടെ സംസാരം നിര്‍ത്തരുത്. കാരണം സംസാരിക്കാതിരിക്കുന്നത് ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങളുടെ പങ്കാളി നിങ്ങളോട് സംസാരിക്കുന്നില്ലെങ്കില്‍, സംസാരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക.
നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ തകരാറിലാണെങ്കിലോ അവര്‍ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ മുന്‍കൈയെടുത്ത് അവരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുമായി എപ്പോഴെങ്കിലും വഴക്കുണ്ടായാല്‍, പങ്കാളിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയരുത്. കാരണം വാക്കുകള്‍ അവരെ കൂടുതല്‍ വേദനിപ്പിക്കും.



Click it and Unblock the Notifications