Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പെണ്ണിന് ആകര്‍ഷണവും മതിപ്പും മെലിഞ്ഞ പുരുഷനോടോ? സ്ത്രീകള്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതാണ്
ഒരു സ്ത്രീ ഒരു പുരുഷനെ കാണുമ്പോള്‍ ആദ്യം കാണുമ്പോള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ആദ്യമതിപ്പ് ഉണ്ടാക്കുന്നത് ശാരീരിക പ്രത്യേകതകള്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും ഇതിനെക്കുറിച്ച് പുരുഷന്മാര്ക്ക് പോലും കൃത്യമായി അറിയില്ല എന്നതാണ് സത്യം. ഒരു പുരുഷനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണെങ്കില്‍ അവര്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും നിര്‍ണായകം തന്നെയാണ് നോട്ടം.
മെലിഞ്ഞ പുരുഷന്മാരിലേക്കാണ് പലപ്പോഴും സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാവുന്നതും. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ ശാരീരിക പ്രത്യേകതകള്‍ തന്നെയാണ്. പിന്നീട് ഇവര്‍ അടുപ്പത്തിനായി ശ്രമിക്കുകയും സ്ത്രീകള്‍ക്ക് ആകര്‍ഷണം തോന്നുന്ന തരത്തിലുള്ള ശാരീരിക പ്രത്യേകതകള്‍ ഉണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മുഖത്തിന്റെ പ്രത്യേകത
ആദ്യം ഒരു സ്ത്രീ പുരുഷനെ ശ്രദ്ധിക്കുമ്പോള്‍ നോട്ടീസ് ചെയ്യപ്പെടുന്ന കാര്യം എപ്പോഴും മുഖം തന്നെയായിരിക്കും. ഒരു വ്യക്തിയുടെ ആകര്‍ഷണീയത വ്യക്തമാക്കുന്നത് മുഖം തന്നെയായിരിക്കും. മെലിഞ്ഞ പുരുഷനാണെങ്കിലും തടിച്ച വ്യകതിയാണെങ്കിലും ഒരു സ്ത്രീ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ മുഖത്ത് തന്നെയായിരിക്കും. എന്നാല്‍ മുഖത്തെ പ്രത്യേകതകള്‍ വളരെ പ്രധാനപ്പെട്ടതാണ്. കവിള്‍ത്തടങ്ങള്‍, മൂക്ക്, എന്നിവയെല്ലാം തന്നെ ഒരു സ്ത്രീ ശ്രദ്ധിക്കുന്നത് തന്നെയായിരിക്കും. ഇത് പുരുഷത്വം, ശക്തി എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍.
ആത്മവിശ്വാസം പ്രധാനം
ഒരു സ്ത്രീയെ പുരുഷനിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കുന്നത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. സത്രീകളെ ആകര്‍ഷിക്കുന്ന തരത്തിലേക്കാണ് ഇവര്‍ എത്തുന്നത്. മെലിഞ്ഞ പുരുഷന്മാരില് ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. അത് സ്ത്രീകളെ ആകര്‍ഷിക്കുന്നു. അവരുടെ രൂപത്തിലും കഴിവുകളിലും എല്ലാം ആത്മവിശ്വാസം നിഴലിക്കുന്നു. കരിയര്‍, വ്യക്തിബബന്ധങ്ങള് എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലേക്കും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നത് പലപ്പോഴും അവരുടെ ആത്മവിശ്വാസം കണ്ട് കൊണ്ട് തന്നെയാണ്.
ശരീരഭാഷ പ്രധാനം
എപ്പോഴും പുരുഷന്മാരുടെ ശരീരഭാഷ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. സ്ത്രീകള്‍ ശ്രദ്ധിക്കുന്ന നിര്‍ണായകമായ ഒരു കാര്യം തന്നെയാണ് ഇത്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ഭാവം, കണ്ണുകളുടെ ചലനം, മറ്റുള്ളവരോട് ഇടപെടുന്ന രീതി എന്നിവയെല്ലാം തന്നെ പ്രധാനമായും സ്ത്രീകള്‍ ശ്രദ്ധിക്കുന്നതാണ്. പലപ്പോഴും ഇത് അവരുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ സ്വീകാര്യതയും അടുപ്പവും പലപ്പോഴും സ്ത്രീകളെ ആകര്‍ഷിക്കുന്നു.
സ്വഭാവം പ്രധാനം
ശാരീരിക പ്രത്യേകതകള്‍ പോലെ തന്നെ സ്വഭാവവും വളര പ്രധാനപ്പെട്ടതാണ്. കാരണം സ്വഭാവത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും സ്ത്രീകള്‍ തയ്യാറാവുകയില്ല. ഇത്തരക്കാരോട് സ്ത്രീകള്‍ പെട്ടെന്ന് അടുക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലും പലപ്പോഴും നിങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി സ്ത്രീകളെ ആകര്‍ഷിക്കുന്നു. തോല്‍വിയും വിജയവും എപ്രകാരമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് വഴി ഇവര്‍ പുരുഷന്മാരിലേക്ക് അടുക്കുന്നു.
ചിരിയുടെ പ്രത്യേകത
പലപ്പോഴും നിങ്ങളുടെ ചിരിയിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു. പൊതുവേ പറയുകയാണെങ്കില്‍ ചിരിയുടെ കാര്യത്തില്‍ സ്ത്രീകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കുന്നു. കാരണം പലപ്പോഴും ഇവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ അഥവാ സ്വാധീനം ചെലുത്താന്‍ ഈ ഒരു ചിരിയിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ സ്ത്രീകളെ പെട്ടെന്ന് ആകര്‍ഷിക്കുന്നത് പുരുഷന്റെ മനം തുറന്നുള്ള ചിരി തന്നെയാണ്. ഇതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
