Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
'ഒരു കാര്യം തന്നെ നൂറ് വട്ടം പറയണ്ട' ദാമ്പത്യത്തില്‍ ഒരിക്കലെങ്കിലും ഇത് ഭാര്യയോട് പറഞ്ഞിട്ടുണ്ടോ?
പലപ്പോഴും ഒരേ കാര്യം തന്നെ ഒരുപാട് പ്രാവശ്യം ആവര്‍ത്തിച്ച് പറയുന്ന പല സ്വഭാവക്കാരും നമുക്ക് ചുറ്റും ഉണ്ട്. ഇത് പറയുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലെങ്കിലും ഒരു കാര്യം വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ നമുക്ക് അതൊരു ബുദ്ധിമുട്ടായി മാറുന്നു. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍ ഇത്തരം ഒരു കാര്യം വീണ്ടും വീണ്ടും കേള്‍ക്കേണ്ടി വരുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരും. ചില സ്ത്രീകള്‍ ഇക്കാര്യം പലപ്പോഴും മറന്ന് പോവുന്നു. അവര്‍ പറഞ്ഞ കാര്യം തന്നെ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കും എന്ന് മാത്രമല്ല അതിനെക്കുറിച്ച് പിറുപിറുത്ത് കൊണ്ടിരിക്കുകയും ചെയ്യും.
എന്നാല്‍ ഇത്തരം സ്വഭാവങ്ങളുള്ള ഭാര്യയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും പങ്കാളി തന്റെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പാടുപെടുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ? എങ്കില്‍ ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്തരം സ്വഭാവമുള്ള ഭാര്യമാരെ ഒരു നിയന്ത്രിക്കാന്‍ സാധിക്കും. ഇത് ദാമ്പത്യത്തില്‍ ശൂന്യത സൃഷ്ടിക്കും എന്നതില്‍ തര്‍ക്കം വേണ്ട. കാരണം ഒരേ കാര്യം പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ അത് ദമ്പതികള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇന്ന് തന്നെ സംസാരിക്കുക
ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഭാര്യയുടെ തലയില്‍ ഇടേണ്ട കാര്യമില്ല. കാരണം ഭര്‍ത്താക്കാന്‍മാരും അതിന് ഒരു പരിധി വരെ കാരണക്കാരാണ്. കാരണം പല പുരുഷന്‍മാരും ഭാര്യമാര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അതാണ് പ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നത്. ഇതിന്റെ ഫലമായി ഇവര്‍ അത് പറഞ്ഞു കൊണ്ടേ ഇരിക്കും. പലപ്പോഴും ഭാര്യയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. എന്താണ് പ്രശ്‌നം എന്താണ് പരിഹാരം എന്നതെല്ലാം ഒരുമിച്ച് ഇരുന്ന്‌സംസാരിച്ചാല്‍ ആ പ്രശ്‌നം അവിടെ തീരും.
മൗനം ആയുധം
മൗനം ദാമ്പത്യ ജീവിതത്തില്‍ അത്ര നല്ല സ്വഭാവമല്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതൊരു അനുഗ്രഹമാണ്. കാരണം പലപ്പോഴും ഭര്‍ത്താവിനോട് എത്രയൊക്കെ വിശദീകരിച്ചിട്ടും വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞിട്ടും കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്നില്ല എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ മിണ്ടാതിരിക്കുക എന്നത് ഒരു വഴിയാണ്. കാരണം അത് ഭര്‍ത്താവിനും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സ്വയം മാറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാകും
ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ ഭാര്യയും ഭര്‍ത്താവില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അത് ലഭിക്കാതെ വരുന്ന അവസ്ഥയിലാണ് പലപ്പോഴും ഭാര്യ പുറകേ നടന്ന് പറയേണ്ട അവസ്ഥയുണ്ടാവുന്നത്. അത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുന്നു. മാത്രമല്ല വളരെക്കാലമായി നിലനില്‍ക്കുന്ന കാര്യം പോലും പലപ്പോഴും ഭര്‍ത്താവിന്റെ ചിന്തയില്‍ വരുന്നതിന് ഭാര്യ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഭാര്യയുടെ വാക്കുകള്‍ കേള്‍ക്കുന്നവരെങ്കില്‍ അവര്‍ സ്വയം മാറുന്നതിന് ശ്രദ്ധിക്കുന്നു.. അതുപോലെ തന്നെ ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിനും സഹായിക്കുന്നു.
പെരുമാറ്റം ഒരുപോലെ
ഭാര്യ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെ ഭാര്യയോടും പെരുമാറുക. കാരണം ഇത്തരത്തില്‍ ചെയ്യുന്നത് വഴി തങ്ങള്‍ ചെയ്യുന്ന കാര്യം എത്രത്തോളം പ്രതിസന്ധിയും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. എന്തെങ്കിലും ഒരു വിഷയത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് പോലെ തന്നെ അതിനെക്കുറിച്ച് സ്ഥിരമായി സംസാരിക്കുന്നത് നിങ്ങളും ആവര്‍ത്തിക്കുക. ഇത് വഴി സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
വിദഗ്‌ദ്ധോപദേശം നേടുക
നിങ്ങള്‍ ഒരു നൂറു തവണ ശ്രമിച്ചിട്ടും ഭാര്യയുടെ ഇത്തരം സ്വഭാവം ശരിയാക്കാന്‍ സാധിച്ചില്ല എന്നുണ്ടെങ്കില്‍ എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്. മുഴുവന്‍ കാര്യവും അദ്ദേഹത്തോടെ പറയുകയും ഉപദേശം സ്വീകരിക്കുകയും ചെയ്യുക. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. എന്ന് മാത്രമല്ല ഒരുമിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications