Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇനി പറയും 3 കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്: പ്രത്യേകിച്ച് പ്രണയിക്കുന്നവര്‍
പ്രണയം അല്ലെങ്കില്‍ വിവാഹം എന്നത് ചിലതിന്റെ തുടക്കമാണ്. ഒരു ബന്ധം നല്ല രീതിയില്‍ ശക്തമായി മുന്നോട്ട് പോവണം എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ ആശയവിനിമയം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവമാണ് പല ബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ സംസാരിക്കുമ്പോള്‍ പ്രത്യേകിച്ച് പ്രണയത്തിന്റെ തുടക്കത്തിലെങ്കില്‍ പങ്കാളിയോട് തുറന്ന് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ പ്രണയത്തിലേക്ക് കടന്നിട്ടേ ഉള്ളൂവെങ്കില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
പരസ്പരം എല്ലാം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാണ് ശ്രമിക്കുന്നെങ്കിലും പലപ്പോഴും ചില കാര്യങ്ങള്‍ പരസ്പരം പറയുന്നത് ആ ബന്ധത്തിന്റെ അടിസ്ഥാനം പോലും പ്രതിസന്ധിയിലാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും ധാരാളം വെല്ലുവിളികള്‍ കൊണ്ട് വരും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കമാവുന്ന ഈ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സോഷ്യല്‍ മീഡിയ പാസ്വേഡുകള്
എപ്പോഴും പല ബന്ധങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമാകുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. പൂര്‍ണമായും മറ്റൊരു വ്യക്തിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇവയെല്ലാം തന്നെ. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ പാസ്വേഡ് പോലുള്ളവ രണ്ടാമതൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നത് സൂക്ഷിച്ച് വേണം. അത് പ്രണയം തുടക്കത്തിലാണെങ്കിലും അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ എപ്പോഴും പ്രൈവസി സൂക്ഷിക്കുന്നത് നല്ലതാണ്.
സാമ്പത്തിക നിക്ഷേപം
എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് സാമ്പത്തിക നിക്ഷേപം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഭാവിയില്‍ വരുത്തുന്നതിന് കാരണമാകുന്നു. എന്നാല്‍ പങ്കാളിയാണെങ്കിലും അല്ലെങ്കില്‍ പ്രണയിക്കുന്ന വ്യക്തിയാണെങ്കിലും ഒരിക്കലും സാമ്പത്തിക നിക്ഷേപത്തെക്കുറിച്ച് മറ്റൊരു വ്യക്തിയോട് അത്എത്ര അടുപ്പമുണ്ടെന്ന് പറഞ്ഞാലും തുറന്ന് പറയരുത്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് എന്നു പറയുന്നത്.
കുടുംബ പ്രശ്നങ്ങള്‍
കുടുംബത്തിലുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഒരു പ്രണയത്തിന്റെ തുടക്കത്തില്‍ പറയാന്‍ പാടുള്ളതല്ല. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഭാവിയില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും അത് ബന്ധം തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുന്നതിലേക്ക് നിങ്ങളെത്തുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എത്രയൊക്കെ അടുപ്പമുള്ളവരാണ് എന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം. ഇത് പറയുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിച്ചതിന് ശേഷം മാത്രമേ പറയാവൂ. അല്ലെങ്കില്‍ അത് കുടുംബത്തിലും ഭാവിയിലും വരെ പ്രശ്നങ്ങളുണ്ടാക്കും.
ആഘാതവും സ്വാധീനവും
പ്രണയിക്കുന്നവരില്‍ എപ്പോഴും ഏത് കാര്യവും വളരെയധികം ആഘാതവും സ്വാധീനവും ചെലുത്തും. അതുകൊണ്ട് തന്നെജീവിതം മാറി മറിയുമ്പോള്‍ അതിന്റെ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന ചില കാര്യങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തില്‍ അടിസ്ഥാനമാവുന്നതും. എന്നാല്‍ ചിലരുടെ ജീവിതം സ്വന്തം അശ്രദ്ധ മൂലം തന്നെ പ്രതിസന്ധിയിലാവും. എത്രയൊക്കെ ശ്രദ്ധിച്ചാലും പ്രണയ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്ന ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം പ്രണയത്തില്‍ പ്രത്യേകിച്ച് ആദ്യ പ്രണയത്തില്‍ മുന്നോട്ട് പോവുന്നതിന്. ഒരിക്കലും പങ്കാളിയോട് പ്രണയത്തിന്റെ തുടക്കത്തില്‍ പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ വീഴ്ച വരുത്തുമ്പോള്‍ അത് ജീവിതത്തേയും പ്രശ്നത്തിലാക്കും.



Click it and Unblock the Notifications
