Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഹണിമൂണ്‍ സീക്രട്ട് : മധുവിധു വിവാഹത്തിന്റെ ആദ്യ ആഴ്ചകളില്‍ മാത്രം ഒതുങ്ങുന്നത് എന്തുകൊണ്ട്?
ഒരു ബന്ധത്തിലെ ഏറ്റവും മനോഹര കാലഘട്ടമായാണ് മധുവിധു അഥവാ ഹണിമൂണ്‍ അറിയപ്പെടുന്നത്. പക്ഷേ ബന്ധം തുടങ്ങി ആഴ്ചകള്‍ കഴിയുന്നതോടെ മധുവിധുവിനോട് ബൈ പറയുന്നതാണ് നമ്മുടെ ബന്ധങ്ങളില്‍ കാണുന്നത്. ശരിക്കും അതിന്റെ ആവശ്യമുണ്ടോ. എപ്പോഴും നിലനില്‍ക്കുന്ന ഒന്നായി മധുവിധുവിനെ മാറ്റാന്‍ പറ്റിയാല്‍ എത്ര നല്ലതായിരിക്കും.

എന്താണ് മധുവിധു അഥവാ ഹണിമൂണ്‍
ഒരു പുതിയ ബന്ധത്തിന്റെ പ്രാരംഭത്തില്‍, പരസ്പരം അടുക്കുകയും പങ്കാളിയില്‍ പൂര്‍ണ്ണമായി ആകൃഷ്ടരാകുകയും ചെയ്യുമ്പോള്‍ ആ ബന്ധത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പങ്കാളികളില്‍ ആവേശമുണ്ടാക്കുന്നതായിരിക്കും. ആ കാലഘട്ടമാണ് മധുവിധു അഥവാ New Relationship Energy (NRE). ഒരു മാന്ത്രിക വലയത്തിനുള്ളില്‍ പെട്ടതുപോലെയുള്ള അവസ്ഥയാണത്.
'hony moone' എന്ന പഴയൊരു ഇംഗ്ലീഷ് പദത്തിന്റെ ആധുനിക രൂപമാണ് 'honeymoon'. പതിനാറാം നൂറ്റാണ്ടിലാണ് ഹണിമൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. വിവാഹത്തിന്റെ ആദ്യനാളുകളിലെ മാധുര്യം സൂചിപ്പിക്കുന്നതിനായിരുന്നു അത്. ഹണിമൂണിലെ മൂണ്‍ എന്ന വാക്ക് ഒരു ബന്ധത്തില്‍ പങ്കാളികള്‍ക്കുള്ള ആനന്ദം ഒരു മാസത്തില്‍ ചന്ദ്രനെ പോലെ പൂര്‍ണ്ണാവസ്ഥയില്‍ നിന്നും പതിയെപ്പതിയെ ഇല്ലാതാകുമെന്ന അര്‍ത്ഥത്തിലായിരിക്കും ഉപയോഗിച്ചിരിക്കുക.
പക്ഷേ ആളുകള്‍ ഈ പദം നെഗറ്റീവ് അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. അതായത് വിവാഹ ബന്ധത്തിലെ സുന്ദര നിമിഷങ്ങള്‍ ആദ്യത്തെ കുറച്ചുനാളുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണെന്ന രീതിയില്‍.
മധുവിധു കാലത്തെ പ്രത്യേകതകള്‍
പണ്ടുകാലത്ത് മധുവിധു നാളുകള്‍ അല്ലെങ്കില്‍ ഹണിമൂണ്‍ ഡേയ്‌സ് എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴത് മധുവിധു കാലം, ഹണിമൂണ്‍ ഫേസ് എന്ന രീതിയില്‍ പുരോഗമിച്ചത് സ്വാഗതാര്‍ഹമാണ്. മാത്രമല്ല, ഇന്നത്തെ കാലത്ത് ഹണിമൂണ്‍ ഫേസ് വിവാഹത്തില്‍ മാത്രമല്ല, ഏത് പുതിയ ബന്ധങ്ങളിലും ഉപയോഗിക്കപ്പെടുന്ന വാക്കാണ്.
Limerence എന്നതാണ് honeymoon phase-നെ ശാസ്ത്രീയമായി പറയുന്നത്. ഒരു ദീര്‍ഘകാലഘട്ടത്തില്‍ അനുഭവപ്പെടുന്ന ആവേശവും രാസവസ്തുക്കളുടെ കുത്തൊഴുക്കുമാണത്. ഡോപ്പോമൈന്‍, ഓക്‌സിടോസിന്‍ എന്നിങ്ങനെ വളരെ ശക്തമായ ഹോര്‍മോണുകള്‍ ഒന്നിച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒരു സമയമാണത്. ഈ കാലഘട്ടത്തില്‍ സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ നിരക്കും വര്‍ദ്ധിക്കുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. nerve growth factor (NGF) എന്ന പ്രോട്ടീനിന്റെ അളവ് കൂടുന്നത് കൊണ്ടാണ് മധുവിധുകാലത്ത് അഭിനിവേശങ്ങള്‍ അധികരിക്കുന്നത്.
എപ്പോഴും ഒന്നിച്ചിരിക്കാന്‍ ഇഷ്ടപ്പെടുക, ഇതുവരെയില്ലാത്ത അടുപ്പം പങ്കാളിയോട് തോന്നുക, അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് ധരിക്കുക, അവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം തങ്ങളെ കോരിത്തരിപ്പിക്കുക എന്നിവയെല്ലാം മധുവിധു കാലത്തിന്റെ ലക്ഷണങ്ങളാണ്.
യഥാര്‍ത്ഥത്തില്‍ മധുവിധു എത്രകാലം നീണ്ടുനില്‍ക്കും
അങ്ങനെ കൃത്യമായൊരു സമയപരിധി മധുവിധുവിന് ഇല്ലെന്നുള്ളതാണ് സത്യം. അത് ആ ബന്ധത്തില്‍ ഉള്ളവരെ അടിസ്ഥാനപ്പെടുത്തിയിരിക്കും. രണ്ടുവര്‍ഷം വരെയൊക്കെ മധുവിധു നിലനില്‍ക്കുമെന്ന് പറയുന്നവരുണ്ടെങ്കിലും ചിലര് ഇത് മാസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളുവെന്ന് പറയുന്നു.
അതേസമയം ചില ബന്ധങ്ങളില്‍ മധുവിധു എന്നൊരു കാലഘട്ടം ഉണ്ടാകാറില്ല. പരസ്പര ഇഷ്ടങ്ങളുടെയും ആനന്ദദായകമായ അനുഭവങ്ങളുടെയും ഒരു ബന്ധമാണ് അവര്‍ക്കിടയിലുണ്ടാകുക. അത് പ്രശ്‌നമുള്ള കാര്യമല്ല. ആരോഗ്യകരമായ, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബന്ധത്തിന് ആദ്യകാലം മാത്രം അനുഭവമാകുന്ന ആവേശം വേണമെന്നില്ല.
മധുവിധു അവസാനിക്കേണ്ടതുണ്ടോ, പിന്നീട് വരുന്നത് എന്താണ്
മധുവിധുവിന് അവസാനമുണ്ടെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. ഒരു ബന്ധം രൂപപ്പെടുന്നതിന് ഇങ്ങനെയൊരു കാലഘട്ടത്തിന്റെ ആവശ്യമുണ്ട്. പക്ഷേ അത് രൂപപ്പെട്ട് കഴിഞ്ഞാല്‍ ആ കാലഘട്ടം പതുക്കെ ഇല്ലാതാകും. പങ്കാളികളെ ആവേശത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കൊടുമുടിയിലെത്തിക്കുന്ന അഡ്രിനാലിന്‍ ഹോര്‍മോണ്‍ പതുക്കെ താഴേയ്ക്ക് വന്നേ മതിയാകൂ. അതിന് ശേഷം മാത്രമാണ് യഥാര്‍ത്ഥ ബന്ധം ആരംഭിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
മധുവിധു കാലഘട്ടം കഴിയുമ്പോഴാണ് പങ്കാളിയുടെ അസ്വസ്ഥതയുണ്ടാക്കുന്ന സ്വഭാവങ്ങളും ശീലങ്ങളും നമ്മള്‍ കണ്ടെത്താന്‍ തുടങ്ങുക. പുറത്തുള്ള ആളുകളുമായി കൂടുതല്‍ സമയം ചിലവഴിക്കണമെന്ന തോന്നലും പിന്നീടാണ് തോന്നിത്തുടങ്ങുക. നമ്മളില്‍ നിന്നും ഞാനും നീയുമായി ഒരു ബന്ധം പരിണിതപ്പെടുന്നത് ഈ സമയത്താണ്.
എന്നാലതിനെ അകല്‍ച്ച എന്ന് വിളിക്കാന്‍ കഴിയില്ല. കൂടുതല്‍ ആഴത്തിലുള്ള ആത്മബന്ധവും വിശ്വാസത്തിന്റെ അടിത്തറയിലുള്ള ആരോഗ്യകരമായ ബന്ധവും രൂപപ്പെടുന്നത് ആ സമയത്താണ്.
ബന്ധങ്ങളിലെ ഊഷ്മളത നിലനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാം
മധുവിധു കാലഘട്ടം എപ്പോഴും നിലനില്‍ക്കില്ലെന്നത് ആദ്യമേ മനസ്സിലാക്കുക, അംഗീകരിക്കുക. മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനും ഇരുവരുടെയും ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥതയുള്ള ശ്രമം ഉണ്ടാകുക. അതിനായി താഴെ പറയുന്ന ആറുകാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക.
ആശയവിനിമയം
അടുപ്പം
ആത്മാര്‍ത്ഥത
നര്‍മ്മം
വളര്‍ച്ച
വിശ്വാസം



Click it and Unblock the Notifications