Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ദാമ്പത്യത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന വൈകാരിക അടുപ്പങ്ങള്‍; പങ്കാളിയാല്‍ വഞ്ചിക്കപ്പെടുന്നുണ്ടോ
ദാമ്പത്യത്തിന് പുറമേ ഒരു വ്യക്തിക്ക് പലരോടും അടുപ്പമുണ്ടാകാം. അത് ചിലപ്പോള്‍ ആഴത്തിലുള്ള സൗഹൃദമാകാം, വൈകാരിക അടുപ്പമാകാം. പക്ഷേ അത്തരം അടുപ്പങ്ങള്‍ പലപ്പോഴും ദാമ്പത്യത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ചിലയാളുകള്‍ക്കിടയില്‍ ആഴത്തിലുള്ള ഒരു അടുപ്പം ഉണ്ടാകും. അവിടെ ശാരീരികമായ ആകര്‍ഷണമോ പ്രണയമോ ഉണ്ടായിക്കൊള്ളണമെന്നില്ല. അവയെ ആണ് വൈകാരിക അടുപ്പം എന്ന് വിളിക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ വളരെ സ്വാഭാവികമായും സാധാരണവുമാണ്. ഇന്നത്തെ കാലത്ത് ബെസ്റ്റീസ് എന്ന ഓമനപ്പേരിട്ടെല്ലാം അത്തരം ബന്ധങ്ങളെ വിശേഷിപ്പിക്കാറുണ്ട്. ജോലിസ്ഥലത്തും, സുഹൃത്തുക്കള്‍ക്കിടയിലും മറ്റിടങ്ങളിലും ഒരു വ്യക്തിക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള വ്യക്തികള്‍ ഉണ്ടാകാം.

വൈകാരിക അടുപ്പം ചതിയോ?
ദാമ്പത്യത്തിന് പുറത്തുള്ള വൈകാരിക അടുപ്പങ്ങളെ വൈകാരിക വഞ്ചന അഥവാ ഇമോഷണല്‍ ചീറ്റിംഗ് എന്ന് വിളിക്കാറുണ്ട്. ദാമ്പത്യത്തിലും പ്രണയത്തിലും പങ്കാളിയോട് തോന്നും അതേ അളവിലുള്ള ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ വൈകാരിക അടുപ്പം ഇത്തരം ബന്ധങ്ങളില്‍ ഉണ്ടാകാറുണ്ട് എന്നതാണ് അതിനുള്ള കാരണം.
വളരെ നിഷ്കളങ്കമായാണ് വൈകാരിക ബന്ധം തുടങ്ങുന്നത്. സാധാരണ ഒരു സൗഹൃദം പോലെ. പിന്നീട് സംസാരത്തിലൂടെയോ കൂടുതല്‍ സമയം പങ്കിടുന്നതിലൂടെയോ അടുപ്പം വളരുന്നു. രണ്ട് വ്യക്തികളും അന്യോന്യം എല്ലാ കാര്യങ്ങളും പങ്കുവെക്കാന്‍ തുടങ്ങുകയും ഫോണിലൂടെയും ചാറ്റിംഗിലൂടെയും എപ്പോഴും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യും. ചുരുക്കത്തില്‍ കുടുംബാംഗത്തെ പോലെയോ പങ്കാളിയെ പോലെ തന്നെയോ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയായി അവര്‍ മാറും.
സൗഹൃദത്തിന്റെ മറ്റൊരുതലം
സൗഹൃദത്തിന് അപ്പുറമുള്ള ആത്മബന്ധമാണ് വൈകാരിക അടുപ്പമുള്ളവര്‍ക്കിടയില്‍ വളരുന്നത്. മറുഭാഗത്തുള്ളയാള്‍ എത്ര നന്നായി തങ്ങളെ മനസ്സിലാക്കുന്നു, ഇടപെടുന്നു തുടങ്ങിയ ചിന്തകളിലൂടെ രണ്ടുപേരും പര്സപരം ഇഷ്ടപ്പെടാന്‍ തുടങ്ങും. എന്നാലത് പ്രണയമായിക്കൊള്ളണമെന്നില്ല. ഒരേപോലുള്ള ഇഷ്ടങ്ങള്‍, ചിന്തകള്‍, സംസാരം എന്നിവ അവരെ കൂടുതല്‍ അടുപ്പിക്കും.
സുഹൃത്തായി തന്നെ കരുതുമെങ്കിലും കൂടുതല്‍ സമയവും അവരെ കുറിച്ച് ചിന്തിക്കാന്‍ ആരംഭിക്കും. അവരോട് കൂടുതല്‍ സഹാനുഭൂതി തോന്നുകയും അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും മികച്ചതാണെന്നും ചില ഘട്ടങ്ങളില്‍ പങ്കാളിയേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇവര്‍ നല്‍കുന്നുണ്ടെന്നും ആളുകള്‍ക്ക് തോന്നും.
വൈകാരിക ബന്ധങ്ങള്‍ രഹസ്യമാക്കി വെക്കുന്നവര്‍
ചിലയാളുകള്‍ തങ്ങളുടെ വൈകാരിക ബന്ധം രഹസ്യമായി വെക്കാറില്ല. പങ്കാളിക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അതെപ്പറ്റി അറിയാമായിരിക്കും. എന്നാല്‍ അവരറിയാതെ, രഹസ്യമായി അവരുമായി സംസാരിക്കുകയോ മെസേജ് അയക്കുകയോ കാണുകയോ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് അത്തരം ബന്ധങ്ങള്‍ക്ക് വഞ്ചനയുടെ പരിവേഷമുണ്ടാകുന്നത്.
അടിക്കടി സന്ദേശമയക്കുക, കാണുക എന്നാല്‍ പങ്കാളി അസ്വസ്ഥമാകും, ദാമ്പത്യം തകരും എന്നുകരുതി അവയെല്ലാം അവരില്‍ നിന്ന് മറച്ചുവെക്കുക എന്നിവയെല്ലാം ചില വൈകാരിക ബന്ധങ്ങളുടെ സ്വഭാവമാണ്. ആശങ്കകളും പ്രശ്നങ്ങളും ആഗ്രഹങ്ങളും ഈ വ്യക്തിയുമായി പങ്കുവെക്കാതെ പറ്റില്ല, അവരെ പിരിയാന്‍ കഴിയില്ല എന്ന നിലയിലേക്ക് ചില വൈകാരിക അടുപ്പങ്ങള്‍ വളരാറുണ്ട്. അവര്‍ പങ്കാളിയോട് പോലും പറയാത്ത കാര്യങ്ങള്‍ ഇവരോട് പറയും. വൈകാരികമായി അത്രയധികം ആഴത്തിലുള്ള ബന്ധമാണ് ഇവര്‍ക്കിടയില്‍ ഉണ്ടാകുന്നത്. ശാരീരികമായ ഒരു ബന്ധവും ഉണ്ടാകുന്നില്ലെങ്കിലും വളരെ കുഴപ്പം പിടിച്ച, ഏതുസമയത്തും ദാമ്പത്യത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള, എല്ലാ പരിധികളും വിട്ടേക്കാവുന്ന ഒരു ബന്ധമാണിത്.
എന്തുകൊണ്ട് വൈകാരിക ബന്ധങ്ങള്‍
എന്തുകൊണ്ടാണ് ദാമ്പത്യത്തിന് പുറത്ത് വൈകാരിക ബന്ധങ്ങളും അടുപ്പങ്ങളും ഉണ്ടാകുന്നത്. പങ്കാളിമായി വൈകാരിക അടുപ്പമില്ലായ്മ, ഒറ്റപ്പെടല്‍, ആരെങ്കിലുമൊരാളുടെ ദാമ്പത്യതകര്‍ച്ച, ബന്ധങ്ങളില്‍ നിയന്ത്രണമില്ലായ്മ തുടങ്ങിയവ പങ്കാളിയോടല്ലാതെ വൈകാരി അടുപ്പം രൂപപ്പെടാനുള്ള ചില കാരണങ്ങളാണ്.
ഇമോഷണല്‍ ചീറ്റിംഗ് നടത്തുന്നുണ്ടോ?
മറ്റൊരാളുമായുള്ള വൈകാരിക അടുപ്പത്തിലൂടെ നിങ്ങള്‍ പങ്കാളിയെ ചതിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും. പങ്കാളിയോട് പറയാന്‍ കഴിയാത്ത, പറയാത്ത കാര്യങ്ങള്‍ അടുപ്പമുള്ളയാളോട് പറയുക, സുഹൃത്താണെങ്കില്‍ പോലും അവരുമായുള്ള ബന്ധം പങ്കാളിയില്‍ നിന്നും മറച്ചുവെക്കുക, മറക്കേണ്ടതൊന്നും ഇല്ലെങ്കിലും ആ ബന്ധത്തെ രഹസ്യം പോലെ കൊണ്ടുനടക്കുക, ആ വ്യക്തിയുടെ സൗകര്യത്തിന് അനുസൃതമായി അല്ലെങ്കില്‍ ആ ബന്ധം സുഗമമായി കൊണ്ടുപോകാന്‍ ജീവിചര്യയില് മാറ്റം വരുത്തുക, പങ്കാളിയെ കുറിച്ച് ഈ വ്യക്തിയോട് പരാതികളും കുറ്റങ്ങളും പറയുക, ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് സ്വയം പറഞ്ഞ്ഞ് വിശ്വസിപ്പിക്കുക, രാവിലെ എഴുന്നേറ്റാല്‍ ഉടനും രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പും ഈ വ്യക്തിക്ക് സന്ദേശങ്ങളയക്കുക, ഈ വ്യക്തിയെ കാണുന്നതിനുള്ള അവസരങ്ങള്‍ കണ്ടുപിടിക്കുക, ഈ വ്യക്തിക്ക് ജീവിതത്തില്‍ മുന്‍ഗണന നല്‍കുക, ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടിവരുമോ എന്ന് ഭയക്കുക, മറ്റാരോടും പങ്കുവെക്കാത്ത രഹസ്യങ്ങള്‍ ഇവരുമായി പങ്കുവെക്കുക, സമ്മാനങ്ങള്‍ കൈമാറുക, പങ്കാളിയുമായി ഈ വ്യക്തിയെ താരതമ്യപ്പെടുത്തുക എന്നിവയെല്ലാം നിങ്ങളുടെ വൈകാരിക അടുപ്പത്തിന്റെ ഭാഗമാണെങ്കില്‍ നിങ്ങള്‍ പങ്കാളിയെ ഇമോഷണല്‍ ചീറ്റിംഗ് നടത്തുകയാണ്.



Click it and Unblock the Notifications
