Latest Updates
-
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്!
ഭാര്യ പറയില്ല: പക്ഷേ ഭര്‍ത്താവ് അറിഞ്ഞ് ചെയ്യണമെന്ന് സ്ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
ഭാര്യഭര്‍തൃ ബന്ധം വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. വിശ്വാസവും സ്നേഹവും തന്നെയാണ് എന്തിന്റേയും അടിസ്ഥാനം. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും പലര്‍ക്കും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തത് ആണെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പരസ്പരം ചിലവഴിക്കാന്‍ സമയം ലഭിക്കുന്നില്ല എന്നത് തന്നെയാണ് പലപ്പോഴും ഇന്നത്തെ കാലത്ത് ബന്ധത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് കാരണം. ഇതാണ് പലപ്പോഴും ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതും.
പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഭാര്യ ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നു. എന്നാല്‍ ഭര്‍്ത്താവ് അറിഞ്ഞ് ചെയ്യേണ്ടതായ പല കാര്യങ്ങളും ഉണ്ട്. അത് തന്നെയാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയവും. ഉത്തരവാദിത്വത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഇത്തരം ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പങ്കാളിയോടുള്ള പെരുമാറ്റം
പങ്കാളിയോടുള്ള പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. വിവാഹം എന്നത് പരസ്പര ധാരണയോടെ മുന്നോട്ട് പോവേണ്ട ഒന്നാണ്. പലപ്പോഴും സ്നേഹവും ഉത്തരവാദിത്വവും എല്ലാം ഒരുപോലെ വേണ്ട ഒന്ന് തന്നെയാണ് ദാമ്പത്യ ജീവിതം. ജോലിയില്‍ സഹായിച്ചില്ലെങ്കിലും പങ്കാളിയോടുള്ള പെരുമാറ്റം നല്ലതായിരിക്കുന്നതിലൂടെ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ഭാര്യ ചെയ്ത കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മ്മിപ്പിച്ച് അവരോട് അതിനെക്കുറിച്ച് കൃത്യമായി സംസാരിക്കുക വഴി സന്തോഷത്തോടെ മുന്നോട്ട് പോവാം.
ഭക്ഷണത്തെക്കുറിച്ച് നല്ലതുപറയാം
ഭാര്യ ഭക്ഷണമുണ്ടാക്കുന്ന വ്യക്തിയാണെങ്കില്‍ അതിനെക്കുറിച്ച് നല്ലത് പറയുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നു. പലപ്പോഴും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നതും നല്ലതാണ്. എല്ലാ ഭാര്യമാരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും. ഭാര്യമാരില്‍ സന്തോഷവും സമാധാനവും നല്‍കുന്നതിനും ഇത്തരം സ്നേഹ വചനങ്ങള്‍ സഹായിക്കുന്നു. എപ്പോഴും ഭര്ത്താക്കന്മാരില് നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.
കുട്ടികളെ നോക്കേണ്ടത്
കുട്ടികളെ നോക്കുക അവരുടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുക എന്നത് ഭാര്യമാരുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന് കരുതുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ഒരു കാര്യമായി കണക്കാക്കേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്വം ഭാര്യയും ഭര്‍ത്താവും ഏറ്റെടുക്കുക എന്നത് തന്നെയാണ് ഏറ്റവും ഉത്തമം. കാരണം ഇത് ഭര്‍ത്താവിന്റെ കൂടെ ഉത്തരവാദിത്വമാണ് അവര്‍ മനസ്സിലാക്കുന്നതിലൂടെ അത് ഭാര്യയുടോ ജോലി ഭാരം കുറക്കുകയും പങ്കാളിയോടുള്ള സ്നേഹത്തെ മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഭാര്യക്ക് വേണ്ടി സമയം കണ്ടെത്തുക
ഭാര്യക്ക് വേണ്ടി എന്നതല്ല, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതിന് സാധിക്കാതെ വരുമ്പോള്‍ അത് കുടുംബത്തിന്റെ താളം തെറ്റിക്കുന്നു. ഇത്തരം കാര്യം ചെയ്യുന്നതിന് ഭര്ത്താക്കന്മാര് തന്നെ മുന്‍കൈയ്യെടുത്ത് മുന്നോട്ട് വരിക എന്നത് ഭാര്യമാരെ വളരെയധികം സന്തോഷിപ്പിക്കുന്നു.
ആത്മവിശ്വാസമേകുന്ന വാക്കുകള്‍
ആത്മവിശ്വാസക്കുറവ് പലപ്പോഴും ദാമ്പത്യത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഏത് പ്രതിസന്ധി ഘട്ടത്തിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കാരണം ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന ഒരു മാറ്റമാണ് ജീവിതത്തില്‍ കൊണ്ട് വരേണ്ടത്. അതിന് ഭര്‍ത്താവിന്റെ പിന്തുണയും ആത്മവിശ്വാസമേകുന്ന വാക്കുകളും അത്യാവശ്യം തന്നെയാണ്. ഏത് പ്രശ്നത്തിനും പരിഹാരം കാണാന്‍ താന്‍ കൂടെയുണ്ട് എന്ന ധൈര്യം ഭാര്യക്ക് നല്‍കുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications