Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
നാല്‍പ്പതോ അമ്പതോ കഴിഞ്ഞാലും ദാമ്പത്യത്തിന്റെ മാധുര്യം അതേപടി, അറിയേണ്ട രഹസ്യം
ഇനിയുള്ള കാലം ഒന്നിച്ച് ഉണ്ടാകണമെന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തരും ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നത്. പക്ഷേ ചിലരുടെ പ്രതീക്ഷകള്‍ക്ക് ഇടയ്ക്ക് മങ്ങലേല്‍ക്കും. ചിലര്‍ പാതിവഴിയില്‍ ആ യാത്ര അവസാനിപ്പിക്കും. പക്ഷേ ആഗ്രഹിച്ചത് പോലെ, അവസാനം വരെ ദാമ്പത്യത്തില്‍ തുടരുന്ന ആളുകള്‍ നിരവധിയാണ്.

ഒന്നിച്ചുള്ള ഓര്‍മ്മകള്‍, വളര്‍ച്ച, വൈകാരിക ബന്ധം അങ്ങനെ ദീര്ഘകാലദാമ്പത്യത്തെ സമ്പന്നമാക്കുന്ന ചിലതുണ്ട്. ഏത് യാത്രയാണെങ്കിലും അത് രസകരവും ത്രില്ലിംഗും ആണെങ്കിലേ ആസ്വാദ്യകരമാകുകയുള്ളു. ദാമ്പത്യവും അങ്ങനെ തന്നെയാണ്. പ്രണയവും ആവേശവും ഊര്‍ജവും പുതുമയും ഇല്ലാതെ വന്നാല്‍ ദാമ്പത്യം വിരസമാകും. ദാമ്പത്യത്തില്‍ പ്രണയവും ജീവസ്സും എന്നും നിലനില്ക്കണമെങ്കില് ഭാര്യാഭര്ത്താക്കന്മാര് അതിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ദീര്‍ഘകാല ദാമ്പത്യങ്ങളെ പ്രണയാതുരമായി നിലനിര്‍ത്താന്‍ എല്ലാ ഭാര്യാഭര്ത്താക്കന്മാര്ക്കും ചെയ്യാവുന്ന പ്രായോഗികമായ ചില കാര്യങ്ങള്‍ നോക്കാം.
ഒന്നിച്ച് സമയം ചിലവിടുക
എത്ര തിരക്കാണെങ്കിലും കുറച്ചുനേരം പങ്കാളിക്കൊപ്പം ചിലവഴിക്കാന്‍ മാറ്റിവെക്കുക. ആ സമയത്ത് മറ്റൊരു കാര്യത്തിനും ശ്രദ്ധ നല്‍കാതിരിക്കുക. ഫോണും ശ്രദ്ധ തിരിക്കുന്ന മാറ്റ് കാര്യങ്ങളും ഒഴിവാക്കുക. ഒന്നിച്ച് നടക്കാന്‍ പോകുകയോ, പുറത്ത് പോകുകയോ അല്ലെങ്കില്‍ വെറുതെ ഇരുന്ന് വര്‍ത്തമാനം പറയുകയെങ്കിലും ചെയ്യുക. അതൊരു ശീലമാക്കി മാറ്റുക. എല്ലാ ആഴ്ചയും പങ്കാളിക്കൊപ്പമോ അല്ലെങ്കില്‍ കുടുംബമായോ ഒന്നിച്ച് എവിടെയെങ്കിലും പോകുകയോ അല്ലെങ്കില്‍ ഒന്നിച്ച് സമയം ചിലവഴിക്കുകയോ ചെയ്യുക.
പുതുമ കൊണ്ടുവരിക
പതിവ് ദിനചര്യ ദാമ്പത്യത്തെ ബോറടിപ്പിക്കും. അതുകൊണ്ട് തങ്ങളാല്‍ കഴിയും വിധം എന്തെങ്കിലും പുതുമകളോ സര്‍പ്രൈസുകളോ ദാമ്പത്യത്തില്‍ കൊണ്ടുവരിക. പങ്കാളി പ്രതീക്ഷിക്കാത്ത സ്നേഹപ്രകടനമോ സമ്മാനമോ അങ്ങനെ എന്തെങ്കിലും പുതുമ ദാമ്പത്യത്തെ കൂടുതല്‍ ജീവസുറ്റതാക്കും. പങ്കാളി ആഗ്രഹിച്ച കാര്യം ചെയ്തുകൊടുക്കുക, അവര്‍ക്കായി എന്തെങ്കിലും ചെയ്യുക യാത്ര പോകുക എന്നതെല്ലാം ദാമ്പത്യത്തിന് പുതുമ പകരും.
തുറന്ന ആശയവിനിമയം
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം ആശയവിനിമയമാണ്. പ്രത്യേകിച്ച് ദാമ്പത്യത്തിന്റെ. എപ്പോള്‍ വേണമെങ്കിലും എന്തുവേണമെങ്കിലും സംസാരിക്കാന്‍ സാധിക്കുന്ന ഒരു അന്തരീക്ഷം ദാമ്പത്യത്തില്‍ ഒരുക്കുക. സന്തോഷങ്ങളും വെല്ലുവിളികളും പ്രതിസന്ധികളും തുറന്ന് പറയുക. പങ്കാളിയുടെ ചിന്തകളും തോന്നലുകളും ആശങ്കകളും ആഗ്രഹങ്ങളും ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. ദാമ്പത്യം കൂടുതല്‍ ദൃഢമാക്കാനും സന്തോഷപ്രദമാക്കാന്‍ പങ്കാളി ചെയ്യുന്ന ഓരോ ചെറിയ കാര്യം പോലും തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
ഒരേ വിനോദങ്ങളും താല്‍പ്പര്യങ്ങളും
രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട വിനോദങ്ങളും താല്‍പ്പര്യങ്ങളും വളര്‍ത്തിയെടുക്കുക. അവയ്ക്കായി സമയം കണ്ടെത്തുക. ദാമ്പത്യം കൂടുതല്‍ രസകരമാക്കാന്‍ അത്തരം ശീലങ്ങള്‍ സഹായിക്കും. ഒരേ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും പരസ്പരമുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും.
നേട്ടങ്ങള്‍ ആഘോഷിക്കുക
ദാമ്പത്യത്തിലെ ഓരോ ചെറിയ നേട്ടങ്ങളും നിസ്സാരമായി തള്ളിക്കളയാതെ ആഘോഷിക്കുക. ചെറുതായാലും വലുതായാലും അവ ദാമ്പത്യത്തിന് പോസിറ്റിവിറ്റി പകരും. ഇതുവരെയുള്ള യാത്രയിലെ ഓരോ ഓര്‍മ്മകളും പങ്കിടുകയും വിവാഹം വാര്‍ഷികം പോലുള്ളവ വലിയ നേട്ടമായി കണ്ട് ആഘോഷിക്കുകയും ചെയ്യുക. കൂടാതെ വ്യക്തിപരമായുള്ള നേട്ടങ്ങളും ഒന്നുചേര്‍ന്ന് ആഘോഷിക്കുക.
റൊമാന്‍സ് കൈവിടാതിരിക്കുക
വര്‍ഷമെത്ര കഴിഞ്ഞാലും ദാമ്പത്യത്തില്‍ റൊമാന്‍സിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ശാരീരിക ബന്ധം ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. സ്നേഹപ്രകടനങ്ങളും വൈകാരിക അടുപ്പവും വിലകുറച്ച് കാണാതിരിക്കുക. പങ്കാളിയെ സന്തോഷിപ്പിക്കുന്ന സ്നേഹപ്രകടനങ്ങളിലൂടെ അവര്‍ക്ക് സര്‍പ്രൈസ് നല്‍കുക. ചിന്തകളും ആശങ്കകളും ഭയങ്ങളും പങ്കുവെക്കുക.
മാറ്റങ്ങളെ ഒന്നിച്ച് അഭിമുഖീകരിക്കുക
പ്രായം കൂടുന്തോറും ശാരീരികവും മാനസികവുമായുള്ള മാറ്റങ്ങള്‍ ദാമ്പത്യത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ മാറ്റങ്ങളെ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. വ്യക്തിപരമായ വളര്‍ച്ചകളെയും മാറ്റങ്ങളെയും പരസ്പരം പിന്താങ്ങുക. വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ഒരുമിച്ച് നേരിടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications