Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്‍ത്താവിന് ഒരു ഫീലിംഗും ഇല്ലേ? റൊമാന്റിക് അല്ലാത്ത ഭര്‍ത്താവിനെ കയ്യിലെടുക്കാനുള്ള 7 സൂത്രം
പ്രണയമാണ് നല്ല ദാമ്പത്യ ജീവിതത്തിന്റെ ജീവരേഖ. ദമ്പതികള്‍ തമ്മിലുള്ള ബന്ധം എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ പ്രണയം കൂടും. തന്റെ ഭര്‍ത്താവ് തന്നോട് പൂര്‍ണ്ണമായ സ്നേഹം ചൊരിയണമെന്നാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നു. എന്നാല്‍ പലപ്പോഴും, ഭര്‍ത്താവ് റൊമാന്റിക് അല്ല എന്ന് പല ഭാര്യമാരും പരാതിപ്പെടുന്നു. പ്രണയത്തിന്റെ അഭാവവും ഭര്‍ത്താവിന്റെ അണ് റൊമാന്റിക് സമീപനവും കാരണം, മിക്ക സ്ത്രീകളും ദാമ്പത്യ ജീവിതത്തെ ശപിക്കാന്‍ തുടങ്ങുന്നു.
എന്നാല്‍ ഏതൊരു പുരുഷനെയും റൊമാന്റിക് ആക്കാനുള്ള ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. റൊമാന്റിക് അല്ലാത്ത ഭര്‍ത്താവിനെ ചില വഴികളിലൂടെ നിങ്ങള്‍ക്ക് റൊമാന്റിക് ആക്കി മാറ്റാം. ഈ വഴികളിലൂടെ നിങ്ങളുടെ റൊമാന്റിക് അല്ലാത്ത ഭര്‍ത്താവില്‍ സ്നേഹവും പ്രണയവും സൃഷ്ടിക്കാന്‍ കഴിയും.

ഭര്‍ത്താവിന്റെ നല്ലതും ചീത്തയും സ്വീകരിക്കുക
സ്വന്തം പങ്കാളിയുടെ നല്ല ഗുണങ്ങളും മോശം ഗുണങ്ങളും അംഗീകരിക്കുക എന്നതാണ് ദാമ്പത്യ ബന്ധത്തില്‍ വേണ്ട ഏറ്റവും വലിയ കാര്യം. സമ്മാനങ്ങളും മറ്റും കൊണ്ട് ഭാര്യയെ സന്തോഷിപ്പിക്കാന്‍ കഴിവുള്ള മറ്റുള്ളവരെപ്പോലെയായിരിക്കില്ല ചിലപ്പോള്‍ നിങ്ങളുടെ ഭര്‍ത്താവ്. എന്നിരുന്നാലും നിങ്ങളുടെ ഭര്‍ത്താവിനെ നിങ്ങള്‍ സ്നേഹിക്കണം. അവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്നേഹത്തിന്റെ ചെറിയ അടയാളങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കണം. പതുക്കെ, അവര്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാകും.
സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ വീഴാതിരിക്കുക
ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയകളിലോ കാണുന്ന ദമ്പതികളുടെ ചിത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതമാണെന്ന് തെറ്റിദ്ധരിക്കരുത്. സോഷ്യല്‍ മീഡിയയിലെ ഫോട്ടോകളും വീഡിയോകളും കൊണ്ട് വഞ്ചിതരാകരുത്. നിങ്ങളൊഴികെ മറ്റെല്ലാവരും മികച്ച റൊമാന്റിക് പങ്കാളികളാണെന്ന് കരുതരുത്. ഓരോരുത്തര്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. ഉത്തമ പങ്കാളികളാണെന്ന് നാം കരുതുന്നവര്‍ക്ക് കൂടി എന്തെങ്കിലുമൊക്കെ പ്രശ്നം അവരുടെ സ്വകാര്യ ജീവിതത്തിലുണ്ടാകും. മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിലപ്പോള്‍ അവര്‍ ഉത്തമപങ്കാളികളാണെന്ന് നടുക്കുന്നതായിരിക്കാം. അതിനാല്‍, സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങള്‍ നോക്കി ഒരിക്കലും നിങ്ങളുടെ ഭര്‍ത്താവിനെ വിലയിരുത്തരുത്.
മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
ഒരിക്കലും നിങ്ങളുടെ ഭര്‍ത്താവിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഇത് അസൂയ, വഴക്കുകള്‍, അനാവശ്യ തര്‍ക്കങ്ങള്‍ എന്നിവ മാത്രമേ സൃഷ്ടിക്കൂ. ഇത് അനാരോഗ്യകരമായ വികാരങ്ങളിലേക്കും നയിക്കും. പുരുഷന്മാര് താരതമ്യത്തെ വെറുക്കുന്നു, അത് അവരുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. പകരം, ആദ്യം അവര്‍ക്ക് റൊമാന്റിക് സൂചനകള്‍ നല്‍കുകയും അതില്‍ നിങ്ങളുടെ ഇടപെടല്‍ കാണിക്കുകയും ചെയ്യാം.
ഭര്‍ത്താവിന് ആശയങ്ങള്‍ നല്‍കുക
നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചില റൊമാന്റിക് ആശയങ്ങള്‍ നിങ്ങള്‍ക്ക് അവര്‍ക്കായി നല്‍കാം. റൊമാന്റിക് സിനിമകള്‍ ഒരുമിച്ച് കാണുക അല്ലെങ്കില്‍ ഡേറ്റിംഗ് ആരംഭിക്കുക. നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് കുറച്ച് സ്നേഹം നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായി അവരോട് പറയാന്‍ നിങ്ങള്‍ക്ക് കഴിയണം.
മുന്‍കൈ എടുക്കുക
നിങ്ങളുടെ പങ്കാളി റൊമാന്റിക് അല്ലെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് ചിന്തിച്ചുകഴിഞ്ഞു. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്ക് മുന്‍കൈ എടുത്തുകൂടാ. ഭര്‍ത്താവിന് മാത്രമേ റൊമാന്റിക് ആകാന്‍ കഴിയൂ എന്ന് ചിന്തിക്കരുത്. പ്രണയം പ്രകടിപ്പിക്കാനും റൊമാന്റിക് ആകാനും ഭാര്യക്കും എല്ലാ അവകാശവുമുണ്ട്.
വിട്ടുവീഴ്ചകള്‍ ചെയ്യുക
ബന്ധങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് പോയാല്‍ മാത്രമേ ഒരു ബന്ധം നല്ല രീതിയില്‍ നിലനില്ക്കുകയുള്ളൂ. നിങ്ങളിലും ചില പോരായ്മകള്‍ ഉണ്ടാകും, നിങ്ങളുടെ പങ്കാളി നിങ്ങളെപ്പോലെ തന്നെയാകണമെന്ന് നിങ്ങളും ആഗ്രഹിക്കുന്നതാണ് പ്രശ്നം. ബന്ധത്തില്‍ എല്ലാം തികഞ്ഞതായി ഒന്നുമില്ല. ചെറിയ അഡ്ജസ്റ്റ് മെന്റുകള്‍ നടത്തിയാലേ കുടുംബജീവിതം സുഗമമായി മുന്നോട്ടുപോകൂ എന്ന് നിങ്ങള്‍ മനസ്സിലാക്കുക.
പ്രോത്സാഹിപ്പിക്കുക
പലരുടെയും പ്രശ്നം ക്ഷമയില്ല എന്നതാണ്. നമ്മള് ആഗ്രഹിക്കുന്നത് ഉടനടി സംഭവിക്കണമെന്ന് ചിന്തിക്കുന്നു. ഏതൊരു ബന്ധത്തിലും ക്ഷമ വളരെ പ്രധാനമാണ്. നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും സ്വയം മുന്‍കൈയെടുക്കുകയും ചെയ്തു. എന്നാല്‍ നിങ്ങളുടെ പങ്കാളി മാറുന്നതുവരെ കാത്തിരിക്കുക. അവരുടെ ഏറ്റവും ചെറിയ പ്രയത്നങ്ങളില്‍ പോലും നിങ്ങള്‍ സന്തോഷിക്കുക. അവരെ പ്രോത്സാഹിപ്പിക്കുക. കാരണം അത് അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്കുള്ള പ്രചോദനമാണ്.



Click it and Unblock the Notifications
