Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ശാരീരിക ബന്ധത്തിൽ സംതൃപ്തി നേടാൻ പങ്കാളികൾ ഈ തെറ്റുകൾ ഒഴിവാക്കൂ!
പങ്കാളിയോട് എത്ര പ്രണയമാണെന്ന് പറഞ്ഞാലും നിങ്ങളുടെ പ്രിയപ്പെട്ട നിമിഷത്തിൽ പങ്കാളിയെ തൃപ്ത്തിപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ ബന്ധം തകരുന്നതിന് ഒരു കാരമായേക്കാം. ഒരു വട്ടം പറ്റുന്ന തെറ്റുകൾ പങ്കാളി ചിലപ്പോൾ ക്ഷമിച്ചേക്കാം. എന്നാൽ, ഇതേ തെറ്റുകൾ പലവട്ടമായാൽ പലതും കയ്യിൽ നിന്നും പോകാം. ബന്ധം ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല.

വിവാഹിതരാണെങ്കിൽ ഈ അതൃപ്തികൾ മൂലം പങ്കാളിയ്ക്ക് മറ്റൊരു ബന്ധത്തിലേയ്ക്ക് കൂടുതൽ ആകർഷണം തോന്നാനും സാധ്യത കൂടുതലാണ്. അതിനാൽ, ഒരു റിലേഷൻഷിപ്പിൽ ഉള്ളവരാണ് നിങ്ങളെങ്കിൽ, പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഈ തെറ്റുകൾ ഒരിക്കൽ പോലും ചെയ്യരുത്.
വേദനിപ്പിക്കൽ
ചിലർ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പങ്കാളിയെ വേദനിപ്പിക്കാറുണ്ട്. വേദനിപ്പിക്കുന്നത് പലപ്പോഴും പങ്കാളിയുടെ മൂഡ് ഇല്ലാതാക്കുന്നതിലേയ്ക്ക് നയിച്ചേക്കാം. പതിവായി ഇത്തരത്തിൽ വേദനിപ്പിച്ചാൽ നിങ്ങളുമായുള്ള ബന്ധത്തിൽ പങ്കാളിയ്ക്ക് താൽപര്യക്കുറവുകൾ ഉടലെടുത്തേക്കാം. അതിനാൽ, ശാരീരിക ബന്ധത്തിനുശേഷം പങ്കാളിയോട് വേദനിച്ചുവോ എന്ന് ചോദിക്കാം. ഒരു വട്ടം, വേദനിപ്പിക്കുന്നത് ഇഷ്ടമല്ല എന്ന് പങ്കാളി പറഞ്ഞാൽ ഈ തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ പങ്കാളിയുടെ ഇഷ്ടക്കേടുകൾ മാനിക്കുന്നത് നല്ല ദാമ്പത്യത്തിനും അതുപോലെ, ബന്ധം ദീർഘകാലം നിലനിൽക്കുന്നതിനും സഹായിക്കും.
സമ്മതം
പങ്കാളിയുടെ സമ്മതമില്ലാതെ ഒരിക്കലും ശാരീര ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളതല്ല. പങ്കാളി നിങ്ങളുമായി ഒരു ശാരീരിക ബന്ധത്തിന് തയ്യാറല്ലെങ്കിൽ ബലപ്രയോഗം നടത്തുന്നത് ഒട്ടും നല്ലതല്ല. ഇത് പങ്കാളിയെ മാനസികമായി നിങ്ങളിൽ നിന്നും അകറ്റുന്നതിന് ഇത് കാരണമാകും. നിങ്ങളോട് അമിതമായി വെറുപ്പ് വരുന്നതിനും ഇത് പ്രധാന കാരണമാണ്. നിങ്ങളുമായുള്ള ബന്ധം തന്നെ വേണെന്ന് വെക്കാൻ ഇവർ തയ്യാറായേക്കും. കൂടാതെ, പങ്കാളിയിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനും ഇതൊരു കാരണമാണ്. അതിനാൽ, ബലപ്രയോഗം അരുത്. പങ്കാളിയുടെ പൂർണ്ണ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുക.
വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ട ഘടകമാണ്. വായ്നാറ്റം, വിയർപ്പുനാറ്റം എന്നിവയെല്ലാം പങ്കാളിയിൽ മടുപ്പ് ഉണ്ടാക്കാം. അതുപോലെ, മൂഡ് കളയുന്നതിനും ഇത് കാരണമാകും. അതിനാൽ, പരസ്പരം വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, സ്വകാര്യഭാഗങ്ങൾ കഴുകി വൃത്തിയിൽ കൊണ്ട് നടക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതെല്ലാം ശാരീരിക ബന്ധത്തിനെ ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ, ശാരീരിക ബന്ധത്തിന് മുൻപും ശേഷവും സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുക. കുളിക്കുക. അതുപോലെ, വായ്നാറ്റം, വിയർപ്പ് മണം എന്നിവ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഫോർ പ്ലേ
പങ്കാളിയുമായുള്ള ഫിസിക്കൽ ഇന്റിമസി വർദ്ധിപ്പിക്കുന്നതിൽ ഏറിയ പങ്ക് വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ് ഫോർ പ്ലേ. നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതിനും, മൂഡ് നിലനിർക്കാനും ഇത് സഹായിക്കും. ഇത് ശാരീരിക ബന്ധത്തിൽ പൂർണ്ണ സംതൃപ്തി ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ്.
ചുറ്റുപാട്
നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നുവേണം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ. ഇത് ദീർഘനേരം മൂഡ് നിലനിർത്താൻ സഹായിക്കും. അതുപോലെ, പലതരത്തിലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും. അതിനാൽ, വൃത്തിയുള്ള ബെഡ്റൂം നിലനിർത്തുക. ബെഡ്റൂമിൽ ദുർഗന്ധം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications