Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
ഒച്ചപ്പാടും ബഹളവുമില്ലാതെ പ്രേമവിവാഹം; മാതാപിതാക്കളെ സമ്മതിപ്പിച്ചെടുക്കാന്‍ 7 വഴി
Relationship Tips: ഇന്നത്തെ കാലത്ത് മിക്ക സ്ത്രീകളും തങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുന്നവരും തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറാകാറില്ല. മിക്കവരും സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണ്. അതിനാല്‍ത്തന്നെ പ്രണയവിവാഹങ്ങളും ഇന്ന് സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ പ്രണവിവാഹം നടത്താന്‍ പങ്കാളികള്‍ അല്പം കഷ്ടപ്പെടേണ്ടതായുണ്ട്.
പ്രണയവിവാഹത്തിന് മാതാപിതാക്കളെ സമ്മതിപ്പിക്കുക എന്നത് ഇന്നത്തെ കാലത്തും അല്പം ബുദ്ധിമുട്ടാണ്. മക്കള്‍ പ്രണയ വിവാഹം കഴിച്ചാല്‍ അവരുടെ ദാമ്പത്യം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന് മാതാപിതാക്കള്‍ വിശ്വസിക്കുന്നു. പ്രണയവിവാഹത്തിന് മാതാപിതാക്കളെ സമ്മതിപ്പിച്ചെടുക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ വളരെ ബുദ്ധിമുട്ടായ കാര്യമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മാതാപിതാക്കളെ പ്രണയവിവാഹത്തിന് സമ്മതിപ്പിക്കുന്ന ചില വഴികള്‍ ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ശരിയായ സമയത്ത് സംസാരിക്കുക
നിങ്ങളുടെ കുടുംബത്തിന് മുന്നില്‍ പ്രണയവിവാഹത്തിന് സമ്മതം തേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സാഹചര്യങ്ങളും സമയവും അതിന് അനുകൂലമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ആദ്യം പങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തുക. വീട്ടില്‍ മറ്റി ചില വിവാഹാലോകചനകള് നിങ്ങള്‍ക്കായി വരാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നവരെക്കുറിച്ച് പറയാന്‍ വൈകരുത്. കാരണം നിങ്ങളുടെ മടി കുടുംബത്തിനും നിങ്ങള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പങ്കാളിയെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുക
പ്രണയവിവാഹത്തിന് മാതാപിതാക്കളെ സമ്മതിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ മാതാപിതാക്കളെ പരിചയപ്പെടുത്തുക എന്നതാണ്. നിങ്ങളുടെ പങ്കാളിയെ ഒരിക്കല്‍ കാണാന്‍ അവരെ ബോധ്യപ്പെടുത്തുക. ഒരിക്കല്‍ ആ വ്യക്തിയെ കണ്ടുമുട്ടിയാല്‍ അവരുടെ മനസ്സിലെ സംശയങ്ങള്‍ മാറുമെന്ന് നിങ്ങളുടെ മാതാപിതാക്കളോട് പറയുക. നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍, അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുന്‍കൂട്ടി നല്‍കുക.
മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറയുക
നാമെല്ലാവരും നമ്മുടെ മാതാപിതാക്കളെ വളരെയധികം സ്നേഹിക്കുന്നു. എന്നാല്‍ പലപ്പോഴും അവരോട് തുറന്നു സംസാരിക്കാന്‍ നമുക്ക് സാധിക്കാറില്ല. കുടുംബങ്ങളില്‍ പലപ്പോഴും നമ്മുടെ മാതാപിതാക്കളും നമ്മളും തമ്മില്‍ ഒരു അതിര്വരമ്പുണ്ടാകും. അതിനാല്‍ എന്തെങ്കിലും പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളോട് അധികം സംസാരിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ പങ്കാളിയെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം നിങ്ങള്‍ ഈ അതിര്‍വരമ്പ് ലംഘിക്കേണ്ടതുണ്ട്. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കുക. ആദ്യം മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കുക. നിങ്ങളുടെ ഇഷ്ടം അവരെ അറിയിക്കുക.
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക
നിങ്ങള്‍ മാതാപിതാക്കളോട് തുറന്നു സംസാരിക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ അവരോട് പ്രകടിപ്പിക്കുക. നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരോട് പറയുക. നിങ്ങള്‍ അവരോട് സംസാരിക്കുമ്പോള്‍, ആ സമയത്ത് നിങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുക. വളരെ ശാന്തമായ മനസ്സോടെ അവരോട് സംസാരിക്കാന്‍ ശ്രമിക്കുക.
മാതാപിതാക്കളുടെ സമ്മതം അറിയുക
നിങ്ങള്‍ അവരോട് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ മാതാപിതാക്കളില്‍ ആരാണ് നിങ്ങള്‍ പറയുന്നതെന്ന് മനസിലാക്കുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക. ഇരുവരും നിങ്ങളോട് യോജിക്കുന്നുവെങ്കില്‍ അത് നല്ല കാര്യമാണ്. എന്നാല്‍ ഒരാള്‍ മാത്രം നിങ്ങളോട് യോജിക്കുന്നുവെങ്കില്‍, നിങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നതിനായി കൂടുതല്‍ പരിശ്രമിക്കണം.
ബന്ധുക്കളുടെ സഹായം സ്വീകരിക്കുക
നിങ്ങളുടെ മാതാപിതാക്കളോട് സംസാരിക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നുന്നുവെങ്കില്‍, നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജ്യേഷ്ഠനോ സഹോദരിയോ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധുക്കള്‍ മുഖേന നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കാം. മാതാപിതാക്കള്‍ നിങ്ങളുടെ തീരുമാനം എതിര്‍ത്താലും, പ്രണയവിവാഹം എന്ന നിങ്ങളുടെ തീരുമാനത്തെ പലപ്പോഴും നിങ്ങളുടെ ബന്ധുക്കള്‍ പിന്തുണയ്ക്കും. അത്തരമൊരു ഘട്ടത്തില്‍, നിങ്ങളുടെ മാതാപിതാക്കള്‍ വളരെയധികം ബഹുമാനിക്കുന്ന അത്തരം ബന്ധുക്കളായി ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം സ്വീകരിക്കാം.
ക്ഷമ കാണിക്കുക
പ്രണയവിവാഹത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളോട് ദേഷ്യപ്പെടാനും നിങ്ങളെ ശകാരിക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍, നിങ്ങള്‍ പരിഭ്രാന്തരാകുന്നതിന് പകരം ഗൗരവമായി പെരുമാറുക. ക്ഷമ കാണിക്കുക. മാതാപിതാക്കളോട് സ്നേഹപൂര്‍വ്വം സംസാരിക്കുന്നത് തുടരുക. ക്രമേണ അവരുടെ കോപം ശാന്തമാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ തിരഞ്ഞെടുത്ത പങ്കാളി നിങ്ങള്‍ക്ക് അനുയോജ്യനാണെന്ന് ക്രമേണ നിങ്ങളുടെ കുടുംബാംഗങ്ങളെ മനസ്സിലാക്കിക്കുക.



Click it and Unblock the Notifications