Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഭാര്യാഭര്‍തൃബന്ധം ആടിയുലയുന്ന കപ്പല്‍ പോലെ, അപകടഘട്ടം തരണം ചെയ്യാന്‍ ജാഗ്രത
Relationship Tips: ഓരോരുത്തരും അവരുടെ ബന്ധം സിനിമാക്കഥകള്‍ പോലെ എന്നും മനോഹരമായിരിക്കണമെന്ന് തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ ഒരു ബന്ധവും പൂര്‍ണതയുള്ളതല്ല. പങ്കാളികള്‍ ഇരുവരുടെയും പരിശ്രമം കൊണ്ട് മാത്രമാണ് ബന്ധം കൂടുതല്‍ ശക്തമാകുന്നത് എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കണം. യഥാര്‍ത്ഥ ജീവിതത്തില്‍ വളരെയേറെ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും പ്രണയത്തിന്റെ യാത്ര.
എല്ലാ ബന്ധങ്ങളിലും തന്നെ കാലക്രമേണ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാറുണ്ട്. അവയെ ചില ഘട്ടങ്ങളായി തിരിക്കാം. ഫോര്‍ബ്സില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ബന്ധത്തെ 5 ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ അഭിമുഖീകരിക്കേണ്ട പ്രണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇതാണ്.

ആകര്‍ഷണ ഘട്ടം (ആദ്യ ആറ് മാസം)
എല്ലാ കാര്യത്തിലും പുതുമയും ആവേശകരവുമായി തോന്നുന്ന പ്രാരംഭ ഘട്ടമാണിത്. ഈ ഘട്ടത്തില്‍ നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ അറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. ഒരുമിച്ച് യാത്ര ചെയ്യുക, സംസാരിക്കുക, പരസ്പരം സ്നേഹം വളര്‍ത്തുക എന്നിവയാണ് ഈ ഘട്ടത്തിന്റെ പ്രത്യേകതകള്‍. ഈ കാലയളവില്‍, സ്നേഹത്തിന്റെ ലഹരിയില്‍ പങ്കാളികള്‍ പലപ്പോഴും അവരുടെ കുറവുകളും അവഗണിക്കുന്നു.
ഹണിമൂണ്‍ ഘട്ടം (ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ)
ഈ ഘട്ടത്തില്‍, നിങ്ങള്‍ ക്രമേണ നിങ്ങളുടെ പങ്കാളിയെ അവരുടെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ തുടങ്ങും. അവരുടെ ശീലങ്ങള്‍, ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുടങ്ങി എല്ലാം കാര്യങ്ങളും മനസിലാക്കിത്തരുന്ന ഘട്ടമാണിത്. പലരും ഇനിയങ്ങോട്ട് ഒരുമിച്ച് ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഘട്ടം കൂടിയാണ് ഇത്. ഈ സമയത്ത് പരസ്പര കലഹങ്ങളും ആരംഭിച്ചേക്കാം. ദാമ്പത്യത്തിന്റെ ഈ ഘട്ടത്തിലാണ് പങ്കാളിയുമായി ഭാവി ജീവിതത്തിലേക്കുള്ള അടിത്തറ പാകുന്നത്.
വൈകാരിക ഘട്ടം (രണ്ട് വര്‍ഷത്തിന് ശേഷം)
ഈ ഘട്ടത്തില്‍ പങ്കാളികള്‍ പരസ്പരം ജീവിക്കാനുള്ള ശീലം വികസിപ്പിക്കുന്നു. പരസ്പര കുറവുകള്‍ അംഗീകരിക്കാന്‍ പഠിക്കുന്നു. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കാളി നിങ്ങളെ എത്രമാത്രം പിന്തുണയ്ക്കുന്നുവെന്ന് മനസിലാക്കിത്തരുന്ന സമയമാണിത്. പങ്കാളികള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നു. പങ്കാളിയുടെ സന്തോഷത്തിനായി പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത.
പ്രതിബദ്ധതാ ഘട്ടം (രണ്ട് വര്‍ഷത്തിന് ശേഷം)
ഈ ഘട്ടത്തിലാണ് നിങ്ങള്‍ ഏറ്റവുമധികം ശ്രദ്ധാലുവായിരിക്കേണ്ടത്. ഈ ഘട്ടത്തില്‍, പങ്കാളിയിലുള്ള ആകാംക്ഷകളെല്ലാം അവസാനിക്കും. പരസ്പരമുള്ള ശാരീരിക ബന്ധം കുറയുമോ എന്ന് ദമ്പതികള്‍ ഈ ഘട്ടത്തില്‍ ഭയപ്പെടാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ പരസ്പരം നിങ്ങള്‍ ചെറുതും വലുതുമായ എല്ലാ ശ്രമങ്ങളും നടത്തണം. ഈ ഘട്ടത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളോട് വളരെ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്.
പക്വത ആര്‍ജ്ജിക്കുന്ന ബന്ധം (അഞ്ച് വര്‍ഷത്തിന് ശേഷം)
ഒരു ബന്ധം ഏതാണ്ട് പക്വത പ്രാപിക്കുന്ന ഒരു ഘട്ടമാണിത്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. അവരുടെ പോരായ്മകളെയും ശക്തികളെയും നിങ്ങള്‍ ഇഷ്ടപ്പെട്ടുതുടങ്ങുന്നു. ഈ ഘട്ടത്തില്‍ നിങ്ങള്‍ പരസ്പരം വലിയ പിന്തുണയുള്ളവരായി മാറും.



Click it and Unblock the Notifications
