Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ഭാര്യയോട് പറയാതെ പുരുഷന് മനസ്സില്‍ കൊണ്ടുനടക്കുന്ന അഞ്ച് രഹസ്യങ്ങള്‍
എത്ര സന്തുഷ്ട ദാമ്പത്യത്തിലും ഭാര്യയും ഭര്‍ത്താവും ചില രഹസ്യങ്ങള്‍ പരസ്പരം പറയാതെ ഉള്ളില്‍ കാത്തുസൂക്ഷിക്കാറുണ്ട്. പൊതുവേ സ്ത്രീകളെയാണ് രഹസ്യങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ എന്ന് വിളിക്കാറ്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചില ചിന്തകളും തോന്നലുകളും ഭാര്യയുമായി പങ്കുവെക്കാതെ മനസ്സിനുള്ളില്‍ കൊണ്ടുനടക്കാറുണ്ട്. പങ്കാളിയെ വിശ്വാസമില്ലാത്തതുകൊണ്ടല്ല പുരുഷന്മാര് ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കുന്നത്. സാമൂഹികമായ സമ്മര്‍ദ്ദങ്ങളും വ്യക്തിപരമായ അരക്ഷിതാവസ്ഥകളുമാണ് അത്തരം കാര്യങ്ങള്‍ മനസ്സില്‍ തന്നെ ഒളിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്.

സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍
സ്ത്രീയും പുരുഷനും എങ്ങനെ ആയിരിക്കണമെന്നതിന് സമൂഹം പല മാനദണ്ഡങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. അത്തരം മാനദണ്ഡങ്ങള്‍ സ്ത്രീയെ പോലെ പുരുഷനും സമ്മര്‍ദ്ദമായി മാറുന്നു. പുരുഷന് മാനസികമായി ശക്തമായിരിക്കണമെന്നും, വികാരങ്ങള്‍ നിയന്ത്രിക്കണം എന്നിങ്ങനെയുള്ള സാമൂഹിക നിഷ്കര്‍ഷകള്‍ കാരണം തങ്ങളുടെ ദുര്‍ബലതകളെ അടിച്ചമര്‍ത്താന്‍ പുരുഷന് നിര്‍ബന്ധിതരാകുന്നു. അക്കാരണം കൊണ്ട് ദുര്‍ബലനായി മുദ്രകുത്തുമെന്ന് ഭയന്ന് അവര്‍ തങ്ങളുടെ രൂപത്തെ കുറിച്ചുള്ള അരക്ഷിതാവസ്ഥകളും പരാജയഭീതിയും എല്ലാം ഉള്ളിലൊളിപ്പിക്കും. ചെറിയ കാര്യങ്ങള്‍ക്ക് ഉള്ളാലെ വില കല്പ്പിക്കുന്നുണ്ടെങ്കില് പോലും അവര്‍ അത് പുറത്ത് പ്രകടിപ്പിക്കാന്‍ തയ്യാറാകില്ല.
അത്തരത്തില്‍ പുരുഷന് തന്റെ പങ്കാളിയില്‍ നിന്നുവരെ മറച്ചുവെക്കുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഭാര്യ ചെയ്യുന്ന കാര്യങ്ങളിലുള്ള ഇഷ്ടം
ഭാര്യ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ പോലും ഒരു പുരുഷനെ സന്തോഷിപ്പിച്ചെന്നിരിക്കാം. ഉദാഹരണത്തിന് തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ഭക്ഷണം ഉച്ചഭക്ഷണമായി തന്നയയ്ക്കുകയോ ജോലിയുടെ മടുപ്പിനിടയില് മനസ്സിന് ഉന്മേഷം നല്കുന്ന ഒരു സന്ദേശം അയയ്ക്കുകയോ അങ്ങനെ എന്തെങ്കിലും. പക്ഷേ അവര്‍ ആ സന്തോഷം പുറത്ത് പ്രകടിപ്പിക്കുകയോ, അവരെ അഭിനന്ദിക്കുകയോ ചെയ്തുവെന്നിരിക്കില്ല. പൊതുവേ അങ്ങനെ ചെയ്യുന്ന പുരുഷന്മാരെ പെണ്‍കോന്തന്മാരെന്നും ഭാര്യയെ പേടിയുള്ളവരെന്നുമെല്ലാം വിളിക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. അതിന് ഇരകളാകരുതെന്ന് ഭയന്നാണ് മിക്ക പുരുഷന്മാരും ഇങ്ങനെ ചെയ്യാതിരിക്കുന്നത്.
വൈകാരികമായ ഭുര്ബലതകള്
സമൂഹത്തിന് മുമ്പില്‍ മാത്രമല്ല, കുടുംബത്തിന് മുമ്പിലും ഭാര്യയുടെ മുമ്പിലും ഉറച്ച മനസ്സുള്ള, കഠിന ഹൃദയരായി നിലകൊള്ളുന്നവരാണ് പുരുഷന്മാരെന്ന പൊതുധാരണ കാരണം തങ്ങളുടെ ദുര്‍ബലമായ വശം പുറത്ത് കാണിക്കാന്‍ മിക്ക പുരുഷന്മാരും ധൈര്യപ്പെടാറില്ല. സങ്കടം, പേടി, അരക്ഷിതാവസ്ഥ എന്നിവയെല്ലാം അവര്‍ മൂടിവെക്കും. പ്രിയപ്പെട്ടവരുടെ വേര്‍പാടിലോ മനസ്സിന് താങ്ങാനാകാത്ത സങ്കടങ്ങള്‍ വരുമ്പോഴോ പോലും കരയാതെ പിടിച്ചുനില്ക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ കരയുന്ന ആണുങ്ങള് ഭീരുക്കളാണെന്നും ആണുങ്ങള് കരയില്ലെന്നും സമൂഹം അവരെ ഓര്‍മ്മിപ്പിക്കും.
ഒറ്റയ്ക്കിരിക്കാനുള്ള ആഗ്രഹം
അല്‍പ്പനേരം ഒറ്റയ്ക്കിരിക്കാനും മനസ്സിലുള്ള കാര്യങ്ങളെല്ലാം ഇറക്കിവെച്ച് സമാധാനം കൈവരിക്കാനും ചിലപ്പോള്‍ പുരുഷന്മാര് ആഗ്രഹിക്കാറുണ്ട്. എന്നാലത് പങ്കാളിയോട് പറയാന്‍ അവര്‍ മടിക്കുകയോ ഭയക്കുകയോ ചെയ്യുന്നു. കാരണം അങ്ങനെ ചെയ്താല്‍ പങ്കാളിയെ അത് വേദനിപ്പിക്കുമോ എന്ന് ഭയക്കുന്നത് കൊണ്ടാണിത്.
രൂപത്തിലുള്ള ആത്മവിശ്വാസക്കുറവ്
സ്ത്രീയെ പോലെ തന്നെ പുരുഷനും അവരുടെ ശരീരത്തെ കുറിച്ചും രൂപത്തെ കുറിച്ചും ലുക്കിനെ കുറിച്ചും ആത്മവിശ്വാസക്കുറവും അരക്ഷിതാവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാലത് അവര്‍ ഭാര്യയോട് പോലും തുറന്ന് പറയാറില്ല. അതിനുള്ള കാരണം പുരുഷന്മാര് അവരുടെ രൂപത്തിനോ ശരീര സൗന്ദര്യത്തിനോ അമിത ശ്രദ്ധ നല്‍കരുതെന്ന പൊതുബോധമാണ്. ഇന്ന് അതില്‍ നിന്നും വ്യത്യസ്തമായി ചില പുരുഷന്മാര് ശരീര സൗന്ദര്യത്തെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിക്കുകയും അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവരെ കളിയാക്കുന്ന പ്രവണത പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല.
പരാജയഭീതി
പങ്കാളിയെയും കുടുംബത്തെയും സംരക്ഷിക്കുന്ന, അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഒരാളായാണ് സമൂഹം പുരുഷന്മാരെ കാണുന്നത്. ഈയൊരു കാഴ്ചപ്പാടില്‍ പുരുഷന്മാരെ വളര്‍ത്തുന്നതിനാല്‍ കരിയറിലെ തിരിച്ചടി, സാമ്പത്തികപ്രശ്നങ്ങള്‍, ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനാകാത്ത അവസ്ഥ എന്നിവയിലുള്ള ഭയങ്ങള്‍ മറ്റുള്ളവരുമായും പങ്കാളിയുമായും പങ്കുവെക്കാന്‍ പുരുഷന് ഭയക്കുന്നു. അങ്ങനെ ചെയ്താല്‍ തങ്ങളെ സമൂഹം വിലകുറച്ചുകാണുമോ, തങ്ങള്‍ കഴിവില്ലാത്തവരായി മുദ്ര കുത്തപ്പെടുമോ എന്ന പേടിയാണ് പലര്‍ക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications