Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഈ 5 തരം സ്വഭാവങ്ങളുള്ള ദമ്പതികള്‍ - നിങ്ങളുണ്ടോ ഈ കൂട്ടത്തില്‍: പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്ന്
വിവാഹത്തിന് ശേഷം ഞങ്ങള്‍ വഴക്ക് കൂടിയിട്ടേ ഇല്ല, ഇത്തരം ഒരു സംസാരം നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളില്‍ നിന്നോ അല്ലെങ്കില്‍ കസിന്‍സില്‍ നിന്നോ കേട്ടിട്ടുണ്ടോ? എന്നാല്‍ ചിന്തിച്ചോളൂ, അവിടെ എന്തോ കുഴപ്പമുണ്ട്. കാരണം ഒരിക്കലെങ്കിലും ഒന്ന് പരസ്പരം കലഹിക്കാത്ത ദമ്പതികള്‍ ഉണ്ടാവുക എന്നത് വളരെ ചുരുക്കമാണ്. കാരണം അങ്ങനെയുള്ള ദമ്പതികള്‍ വളരെ വിരളമാണ് എന്നതില്‍ സംശയം വേണ്ട. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും വഴക്ക് കൂടാത്ത ദമ്പതികള്‍ ചുരുക്കമാണ്.
കാരണം വ്യത്യസ്ത സ്വഭാവമുള്ള രണ്ട് പേര് ഒരുമിച്ച് താമസിക്കുമ്പോള്‍ വഴക്ക് ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് പുറമേ പറയുന്നതിനോ അല്ലെങ്കില്‍ മാതൃകാദമ്പതി പട്ടം ലഭിക്കുന്നതിനോ പലരും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയില്ല. പരസ്പരം അടുപ്പമില്ലാത്ത ദമ്പതികള്‍ പോലും പുറമേ മാതൃകാ ദമ്പതികളായി മാറുന്നു. അതിന് അവരെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അവ എന്തൊക്കയെന്ന് നോക്കാം.

വീട്ടില്‍ പതിവ് കലഹം
പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു പ്രശ്നവും ഇല്ല, ഇത്രക്ക് സ്നേഹത്തോടെ കഴിയുന്നവര്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. പരസ്പരമുള്ള സ്നേഹ പ്രകടനങ്ങള്‍ കണ്ടാല്‍ പലപ്പോഴും നിങ്ങള്‍ അത്ഭുതപ്പെടുന്നു. അത്രയധികം സ്നേഹത്തോടെ പരസ്പരം അഭിനയിച്ച് തകര്‍ക്കുന്ന ദമ്പതികള്‍ ധാരാളമുണ്ട്. എന്നാല്‍ വീട്ടിലാകട്ടെ കലഹം പതിവായിരിക്കും എന്നതില്‍ സംശയം വേണ്ട. ഇതെല്ലാം പലപ്പോഴും ഇവരുടെ ദാമ്പത്യത്തിലെ ബ്ലാക്ക്മാര്‍ക്ക് തന്നെയാണ് സൂചിപ്പിക്കുന്നത്, മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് നല്ലതുപോലെ ആലോചിക്കണം.
രഹസ്യബന്ധങ്ങള്‍ അറിയില്ല
പലപ്പോഴും ദാമ്പത്യത്തിലെ താളപ്പിഴകള്‍ രഹസ്യ ബന്ധങ്ങളിലേക്ക് ഭാര്യയേയും ഭര്‍ത്താവിനേയും എത്തിക്കുന്നു. കുടുംബത്തിലെ കലഹം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പലപ്പോവും രഹസ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് വഴി ഇവര്‍ പരസ്പരം വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും പുറമേ അപ്പോഴും ഇവര്‍ മാതൃകാദമ്പതികള്‍ തന്നെയായിരിക്കും. ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ വളരെയധികം അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു.
ചില പ്രത്യേക നേട്ടങ്ങള്‍ക്ക് വേണ്ടി
ചില ഭാര്യ-ഭര്ത്താക്കന്മാര് അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി പലപ്പോഴും ഒരു ബന്ധത്തില്‍ തുടരുന്നു. അത് നിങ്ങളുടെ സ്വകാര്യനേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ പുറമേക്ക് വളരെയധികം സ്നേഹമുള്ള ദമ്പതികളായ് അഭിനയിക്കുന്ന. ചിലപ്പോള്‍ ഇവരോട് ചേര്‍ന്ന് നിന്നാല്‍ മാത്രമേ ഇത്തരം നേട്ടങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന തോന്നലാണ് പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ തന്നെ തുടരുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളുടെ ബന്ധത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും മാതൃകാദമ്പതികള്‍ എന്ന് വിചാരിക്കുന്നവരുടെ ജീവിതം ഇപ്രകാരം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും.
സമൂഹത്തെ ഭയം
പലപ്പോഴും പല കാര്യങ്ങളിലും സമൂഹത്തെ ഭയന്ന് നമ്മള് അംഗീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അത്തരത്തില്‍ ഒന്നാണ് പലപ്പോഴും മാതൃകാദമ്പതികളായി ജീവിക്കേണ്ടി വരുന്നത്. മറ്റുള്ളവര്‍ എന്ത് പറയും എന്ന ചിന്തയിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പലരും ത്യാഗം ചെയ്യുന്നത്. ദാമ്പത്യ ജീവിതം അനുയോജ്യമല്ലെങ്കിലും പലപ്പോഴും പലരും അതില്‍ നിന്ന് പുറത്ത് കടക്കാതെ അതില്‍ തന്നെ തുടരുന്നു. പുറമേ നോക്കുമ്പോള്‍ ഇവര്‍ മാതൃകാദമ്പതികളായിരിക്കും.
ചീത്തപ്പേരിനെ പേടിച്ച്
പലരും ചീത്തപ്പേരിനെ പേടിച്ച് ഇത്തരം അവസ്ഥയില്‍ തന്നെ തുടരുന്നു. ചീത്തപ്പേര് കേള്പ്പിക്കേണ്ടല്ലോ വൈവാഹിക ജീവിതം ശരിയല്ല എന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്തയില്‍ പലരും ഇത്തരം കാര്യങ്ങള്‍ക്ക് യെസ് മൂളി ജീവിത കാലം മുഴുവന്‍ അഭിനയിച്ച് ജീവിക്കുന്നു. പരസ്പരം ഇഷ്ടത്തോടെ അല്ലാതേയും ഇത്തരം കാര്യങ്ങള്‍ക്ക് പലരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളും ഉണ്ടാക്കും. എന്നാല്‍ പുറമേ നിന്ന് നോക്കുമ്പോഴാകട്ടെ മാതൃകാദമ്പതികളായിരിക്കും ഇവര്‍.



Click it and Unblock the Notifications