Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
പുരുഷന് പിടികൊടുക്കാത്ത പെണ്മനസ്സ്, ദാമ്പത്യത്തില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
സ്ത്രീകളുടെ മനസ്സ് ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വലിയ പ്രഹേളിക ആണെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ആണുങ്ങളാണ് മിക്കപ്പോഴും ആ വാദം ഉന്നയിക്കാറ്. സ്ത്രീകളുടെ മനസ്സിലുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്നാണ് അവര്‍ പറയുന്നത്. ഭര്ത്താക്കന്മാരാണ് ഈ പരാതി കൂടുതലായി ഉന്നയിക്കാറ്. കാരണം ദാമ്പത്യത്തില്‍ നിന്നും ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് പോലും അവര്‍ക്ക് മനസ്സിലാകാറില്ല. അത്തരത്തില്‍ ദാമ്പത്യത്തില്‍ ഭാര്യയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ആണുങ്ങള്‍ക്ക് സ്ത്രീകളുടെ ഉള്ളിലെ ആഗ്രഹങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ലേഖനമാണ് ഇത്.

ഒരു ദാമ്പത്യത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും പൊതുവേ സ്ത്രീകള്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വൈകാരിക അടുപ്പം
സ്ത്രീകള്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന വൈകാരിക അടുപ്പം പലപ്പോഴും ഭര്‍ത്തക്കന്മാരോ പങ്കാളികളോ മനസ്സിലാക്കാറില്ല. യഥാര്‍ത്ഥത്തില്‍ അത്തരമൊരു വൈകാരിക അടുപ്പത്തിന്റെ അര്‍ത്ഥമോ ആഴമോ പോലും പല പുരുഷന്മാരും മനസ്സിലാക്കിയിട്ടുണ്ടാകില്ല. പൂര്‍ണ്ണമായും പങ്കാളിയുടേത് ആയിത്തീരുക, പങ്കാളി തന്റേതായിരിക്കുക എന്ന ആശയമാണത്. എല്ലാ കാര്യങ്ങളും പങ്കാളിയുമായി പങ്കുവെക്കുക, തിരിച്ചും എല്ലാ കാര്യങ്ങളും പങ്കാളി പങ്കുവെക്കുക എന്ന ആഗ്രഹമെല്ലാം വൈകാരിക അടുപ്പത്തിന്റെ പരിധിയില്‍ വരും. തങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും മാനസികാവസ്ഥകളെ കുറിച്ചും വികാരങ്ങളെ കുറിച്ചും അങ്ങനെ എന്തുകാര്യവും അറിയുന്ന ഒരാളായിരിക്കണം പങ്കാളിയെന്ന് സ്ത്രീ ആഗ്രഹിക്കാറുണ്ട്.
ബെഡ്റൂമില്‍ പോലുമാണെങ്കിലും തന്റെ ഇഷ്ടമറിഞ്ഞ് പുരുഷന് പെരുമാറണമെന്നാണ് സ്ത്രീ അഗ്രഹിക്കുന്നത്. എന്നാലത് അവര്‍ തുറന്നുപറയണമെന്നില്ല. പറയാതെ തന്നെ തന്റെ ഉള്ളിലുള്ളത് പുരുഷന് മനസ്സിലാക്കണമെന്നതാണ് സ്ത്രീയുടെ ആഗ്രഹം.
ബഹുമാനം
ദാമ്പത്യത്തില്‍ ഭൗതികമായ സുഖസൗകര്യങ്ങളേക്കാളും പ്രണയ പ്രകടനങ്ങളേക്കാളും സ്ത്രീ ആഗ്രഹിക്കുന്നത് ബഹുമാനമാണ്. പങ്കാളി തന്നെ ബഹുമാനിക്കണമെന്ന് ഏതൊരു സ്ത്രീയും അഗ്രഹിക്കും. തന്റെ എല്ലാ കുറവുകളോടും കഴിവുകളോടും തന്നെ പങ്കാളി തന്നെ അംഗീകരിക്കണമെന്നും തന്റെ മൂല്യങ്ങളെയും നിലപാടുകളെയും വിലമതിക്കണമെന്നും അവള് ആഗ്രഹിക്കുന്നു. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിനെ സ്ത്രീ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. മറ്റുള്ളവരില്‍ നിന്നും താന്‍ വ്യത്യസ്തയാണെന്നും ആ വ്യത്യസ്തതയോടെ പുരുഷന് തന്നെ അംഗീകരിക്കണെമന്നും സ്ത്രീ ആഗ്രഹിക്കുന്നു.
തന്നെ കേള്‍ക്കാനുള്ള മനസ്സ്
പുരുഷന്മാരെ അപേക്ഷിച്ച് പൊതുവേ സ്ത്രീകള്‍ വാചാലരാണ്. അവര്‍ അവരുടെ ജോലിയിലെ കാര്യങ്ങളും വീട്ടില്‍ നടക്കുന്ന കാര്യങ്ങളും സ്വന്തം വീട്ടിലെ കാര്യങ്ങളുമെല്ലാം എല്ലാ വിശദാംശങ്ങളോടും കൂടെ ഭര്‍ത്താവുമായി പങ്കുവെക്കുന്നു. എന്നാല്‍ മിക്ക പുരുഷന്മാരും ഭാര്യമാര്‍ പറയുന്ന പകുതി കാര്യങ്ങളേ കേള്‍ക്കാറുള്ളു. പങ്കാളി പൂര്‍ണ്ണബോധത്തോടെ താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണമെന്നും അതിനോട് പ്രതികരിക്കണമെന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നു. പങ്കാളിയുടെ അഭിപ്രായമോ നിര്‍ദ്ദേശമോ അറിയാന്‍ ആയിരിക്കണമെന്നില്ല സ്ത്രീകള്‍ എല്ലാ കാര്യങ്ങളും പങ്കാളിയുമായി പങ്കുവെക്കുന്നത്. തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയണമെന്ന ആഗ്രഹം മാത്രമേ അതിന് പിന്നിലുണ്ടാകൂ. ഭര്‍ത്താവ് അതെല്ലാം ശ്രദ്ധയോടെ, ക്ഷമയോടെ കേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് സന്തോഷം നല്‍കും.
വിശ്വാസം
ഭര്‍ത്താവിന് തന്നില്‍ കറകളഞ്ഞ വിശ്വാസം ഉണ്ടായിരിക്കണമെന്ന് സ്ത്രീ ആഗ്രഹിക്കാറുണ്ട്. മറ്റ് ആണുങ്ങളോട് സംസാരിക്കുന്നതോ അവരെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതോ തന്റെ പങ്കാളിക്ക് അസ്വസ്ഥതയോ സംശയമോ ഉണ്ടാക്കരുതെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. ഭാര്യ എപ്പോഴും തന്റേതായിരിക്കുമെന്ന വിശ്വാസം പങ്കാളിയില്‍ വേണമെന്ന് മിക്ക സ്ത്രീകളും ആഗ്രഹിക്കാറുണ്ട്.
ബന്ധത്തില്‍ തുല്യപങ്കാളിത്തം
ദാമ്പത്യത്തില്‍ മാത്രമല്ല, ജീവിതത്തില്‍ തന്നെ ത്യാഗങ്ങള്‍ സഹിക്കുന്നവര്‍ സ്ത്രീകളാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ സ്ത്രീകള്‍ അത് ആഗ്രഹിക്കുന്നില്ലെന്നതാണ് വാസ്തവം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അവര്‍ അങ്ങനെ ആയിപ്പോകുകയാണ്. ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നുമാണ് ഉണ്ടാകേണ്ടതെന്ന ചിന്തയെ അവര്‍ എതിര്‍ക്കുന്നു. ദാമ്പത്യത്തിനായി തങ്ങള്‍ എടുക്കുന്ന ത്യാഗങ്ങളും ശ്രമങ്ങളും പുരുഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അവര്‍ ആശിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











