Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
വിവാഹ ശേഷം അവിഹിതത്തിന് സാധ്യതയുള്ള പങ്കാളി: ദാമ്പത്യത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നത് ഇതെല്ലാം, പക്ഷേ
വിവാഹം എന്നത് സ്ത്രീയും പുരുഷനും ഒരുമിച്ച് പരസ്പരം മനസ്സിലാക്കി കാര്യങ്ങള്‍ സംസാരിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. ഇനി വിവാഹ ശേഷമാണെങ്കില്‍ പോലും പലപ്പോഴും ജീവിതത്തില്‍ പകുതിയില്‍ എത്തുമ്പോഴാണ് പലരും അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വേണ്ടായിരുന്നു എന്ന ചിന്ത വരുന്നത്. എന്നാല്‍ പിന്നീട് തനിക്ക് മുന്നില്‍ ഓപ്ഷനില്ലാത്തവര് അതേ ബന്ധത്തില്‍ തന്നെ തുടരുന്നു, എന്നാല്‍ ചിലരാകട്ടെ അതില്‍ നിന്നും മുക്തി നേടി വേറെ ബന്ധത്തിലേക്ക് പോവുന്നു. എന്നാല്‍ ചിലര്‍ അതേ ബന്ധത്തില്‍ തന്നെ തുടര്‍ന്ന് പലപ്പോഴും മറ്റൊരു ബന്ധത്തിന് തുടക്കമിടുന്നു.
വിവാഹിതയായ സ്ത്രീയുടെ വിവാഹേതര ബന്ധങ്ങള്‍ ഇന്നത്തെ കാലത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പലപ്പോഴും പുരുഷന്മാര്ക്ക് ഇത്തരം ബന്ധങ്ങള്‍ ധാരാളമുണ്ടെങ്കിലും സ്ത്രീകളില്‍ ഇതുണ്ടാക്കുന്ന മോശം സ്വാധീനം അത്ര ചെറുതല്ല. എന്നാല്‍ നിങ്ങള്‍ വിവാഹിതയായ ഒരു സ്ത്രീയെ പ്രണയിക്കുന്ന വ്യക്തിയാണോ എന്നാല്‍ അതില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ റിസ്ക് ഉണ്ടാക്കുന്നതാണ് എന്ന കാര്യം തിരിച്ചറിയണം. വിവാഹിതയായ ഒരു സ്ത്രീയെ പ്രണയിക്കുമ്പോള്‍ നിങ്ങള്‍ ഏതൊക്കെ അപകടങ്ങളെ മുന്‍കൂട്ടി കാണണം എന്ന് നോക്കാം.

കുടുംബ ബന്ധം
എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ സ്നേഹമാണെങ്കിലും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് പോവുന്നതിന് ഒരാളും തയ്യാറാവില്ല. സ്ത്രീകളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മറ്റൊരു ബന്ധത്തിലാണെങ്കില്‍ പോലും സ്വന്തം കുട്ടികളേയും ഇവര്‍ കൂടെ കൂട്ടുന്നു. ചില അവസരങ്ങളില്‍ പ്രണയം ഉപേക്ഷിച്ച് കുടുംബം മതി എന്ന തീരുമാനത്തിലേക്ക് ഇവര്‍ എത്തുന്നു. ഇത് സൂചിപ്പിക്കുന്നതും കുടുംബത്തിന് തന്നെയാണ് ഇവര്‍ ഏത് ബന്ധത്തിലും പ്രാധാന്യം നല്‍കുന്നത് എന്നത് തന്നെയാണ്.
നിങ്ങളുടെ ബന്ധം സാധാരണമല്ല
ഒരിക്കലും വിവാഹേതര ബന്ധം എന്ന് പറയുന്നത് സാധാരണമായ ഒന്നല്ല. പലപ്പോഴും നിങ്ങള്‍ ഒരു ഭാര്യയോ അമ്മയോ ആണെന്ന ചിന്ത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരം ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ സാധിക്കുകയില്ല. അത് പലപ്പോഴും നിങ്ങളെ ഈ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്കും എത്തിച്ചേക്കാം. പ്രണയമാണെങ്കില്‍ പോലും അത് വിവാഹേതര ബന്ധത്തിലാണെങ്കില്‍ പൊതു സമൂഹത്തിന് മുന്നില്‍ തെറ്റായി തന്നെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വിവാഹത്തിലെ താളപ്പിഴകള്‍
നിങ്ങളുടെ വിവാഹ ബന്ധത്തിലെ താളപ്പിഴകളായിരിക്കും ഇത്തരം ബന്ധങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ആകാംഷയോടെയും അതിലുപരി ഭയത്തോടെയും ആയിരിക്കും നിങ്ങള്‍ ഈ ബന്ധത്തെ നോക്കിക്കാണുന്നത്.. പലപ്പോഴും ശാരീരികമായ സന്തോഷത്തിന് വേണ്ടി മാത്രമല്ല ഇവര്‍ ഇത്തരം ഒരു ബന്ധത്തിലേക്ക് കുടുങ്ങിപ്പോവുന്നത് മാനസികമായ സന്തോഷവും സ്ത്രീകള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും കുടുംബത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനാണ് ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ഏകാന്തത അനുഭവപ്പെടുന്നു
പലപ്പോഴും വിവാഹേതര ബന്ധത്തില്‍ ആണെങ്കില്‍ പോലും അത് സ്ത്രീ ആയാലും പുരുഷനായാലും അവരില്‍ ഏകാന്തത കൂടുതലായിരിക്കും. ഇതിനെ മറികടക്കാന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുക എന്നത് പലപ്പോഴും വിവാഹേതര ബന്ധത്തിലുള്ള ഒരു സ്ത്രീക്കും പുരുഷനും സാധിക്കുന്ന ഒന്നല്ല. കുടുംബത്തോടുള്ള അകല്‍ച്ചയാണ് പലപ്പോഴും ഇത്തരം ബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ആലോചിച്ച് മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടുകയുള്ളൂ.
ഭാവി അത്ര സുഖകരമായിരിക്കില്ല
വിവാഹേതര ബന്ധത്തിലുള്ള ഒരു വ്യക്തിക്ക് അവരുടെ ഭാവി അത്ര നല്ലതായിരിക്കില്ല. കാരണം പലപ്പോഴും പ്രതീക്ഷകള്‍ ഇവര്ക്കുണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ല വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുള്ള വ്യക്തിക്ക് ഒരിക്കലും ശോഭനമായ ഒരു ഭാവി ഉണ്ടായിരിക്കണം എന്നില്ല. കാരണം ഇവര്‍ എപ്പോള്‍ വേണമെങ്കിലും കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി തിരിച്ച് പോവുന്നു. ഒരു താല്‍ക്കാലിക ബന്ധം മാത്രമായിരിക്കും അവര്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് സ്ത്രീകള്‍ ഇത്തരം ബന്ധങ്ങളിലേക്ക് വരുന്നെന്ന് നോക്കാം.
ബന്ധങ്ങളിലെ വൈകാരികതയില്ലായ്മ
ഏത് ബന്ധവും സ്ട്രോംങ് ആയി മുന്നോട്ട് പോവണം എന്നുണ്ടെങ്കില്‍ അതിന് വൈകാരികത ആവശ്യമാണ്. അല്ലാത്ത അവസ്ഥയില്‍ പലപ്പോഴും നിലവിലെ ബന്ധത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വൈകാരിക അടുപ്പവും ഇല്ലാതിരിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഒരു ബന്ധത്തില്‍ വൈകാരികത വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതില്ലാത്ത അവസ്ഥയില്‍ അവര്‍ പുതിയ ബന്ധം തേടിപ്പോവുന്നു.
ആശയവിനിമയത്തിന്റെ അഭാവം
ആശയവിനിമയത്തിന്റ അഭാവം പലപ്പോഴും നിങ്ങളില്‍ പുതിയ ബന്ധം തേടിപ്പോവുന്നതിലേക്ക് എത്തിക്കുന്നു. ഒറ്റപ്പെടലും ഏകാന്തതയും മറികടക്കുന്നതിന് വേണ്ടി സ്ത്രീകള്‍ പെട്ടെന്ന് ഇത്തരം ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. വൈകാരികതയും ശാരീരികകമായ അടുപ്പവും ഇല്ലാതിരിക്കുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും മറ്റൊരു ബന്ധത്തിന് തുടക്കം കുറിച്ചേക്കാം.
നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങള്‍
പലപ്പോഴും വിവാഹ ജീവിതത്തില്‍ നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങളുമായി ജീവിക്കുന്ന സ്ത്രീകള്‍ ഒരു പുതിയ ബന്ധത്തിന് ആഗ്രഹിക്കുന്നു. പലപ്പോഴും ഇത്തരം അവസ്ഥയില്‍ ഒരു സ്ത്രീ തന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിന് വേണ്ടി പലപ്പോഴും മറ്റൊരു ബന്ധത്തിലേക്ക് പോവുന്നു. ഇത് കുടുംബ ജീവിതത്തിലും താളപ്പിഴകള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല അപ്രതീക്ഷിതമായ അവസരങ്ങളും അതിനുള്ള സാഹചര്യവും സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളിലേക്ക് പോവുന്നതിനുള്ള ഒരു വഴി കൂടിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications