Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാമ്പത്യത്തിലെ വലിയ പ്രായവ്യത്യാസം; പങ്കാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം
ദമ്പതിമാര്‍ക്കിടയില്‍ എത്ര പ്രായവ്യത്യാസം വേണമെന്നത് എപ്പോഴും തര്‍ക്കവിഷയമാണ്. ചിലര്‍ പറയും ദമ്പതിമാര്‍ക്കിടയില്‍ വലിയ പ്രായവ്യത്യാസമുള്ളതാണ് പരസ്പരം ഒത്തുപോകുന്നതിന് നല്ലതെന്ന്. മറ്റുചിലര്‍ പറയും പ്രായവ്യത്യാസം കുറഞ്ഞിരിക്കുന്നതാണ് പരസ്പരം അവസ്ഥകള്‍ മനസ്സിലാക്കാന്‍ സഹായിക്കുകയെന്ന്. എന്തായാലും നല്ല പ്രായവ്യാത്യാസമുള്ള ദമ്പതിമാരും പ്രായവ്യത്യാസം ഒട്ടുമില്ലാത്ത ദമ്പതിമാരും നമുക്കിടയില്‍ ഉണ്ട്. പ്രായവ്യത്യാസം എത്രയാണെങ്കിലും വളരെ സന്തോഷത്തോടെ ദാമ്പത്യത്തെ കൊണ്ടുപോകുന്നവരും ദാമ്പത്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരും ഉണ്ട്.

ദാമ്പത്യത്തില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായാല്‍
വലിയ പ്രായവ്യത്യാസമുള്ള ദമ്പതിമാര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്നുണ്ട്. ജീവിതശൈലി മുതല്‍ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ വരെ അവര്‍ വ്യത്യസ്തരാകാം. പ്രായത്തിന്റേതായ വ്യത്യസ്തകള്‍ അവര്‍ എല്ലാ കാലത്തും പ്രകടിപ്പിച്ചെന്നിരിക്കാം. തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പ്രായവ്യത്യാസം ദാമ്പത്യത്തില്‍ ഒരു പ്രശ്നമാകുമെന്നാണ് ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നത്. ദമ്പതിമാര്‍ക്കിടയില്‍ 3 വര്‍ഷത്തെ പ്രായവ്യത്യാസമാണ് അഭികാമ്യം.
പത്ത് വര്‍ഷത്തോളം പ്രായവ്യത്യാസമുള്ള ദാമ്പത്യത്തില്‍ ദീര്‍ഘകാല വെല്ലുവിളികള്‍ ഉണ്ടായേക്കാം. പങ്കാളികള്‍ മധ്യവയസ്സിലേക്ക് കടക്കുന്നതോടെയാണ് പലതരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുക. തങ്ങളുടെ ദാമ്പത്യത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി, അവ പരിഹരിച്ച്, മുന്നോട്ടുപോകുകയാണ് അത്തരം പ്രശ്നങ്ങളില്‍ ഉലയാതെ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴി.
ഗുണങ്ങള്‍
ദാമ്പത്യത്തിലെ വലിയ പ്രായവ്യത്യാസത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഉയര്‍ന്ന പ്രായവ്യത്യാസമുള്ള ദമ്പതിമാര്‍ക്ക് വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ ഉണ്ടായിരിക്കും. കൂട്ടത്തില്‍ മുതിര്‍ന്ന ആള് ദാമ്പത്യത്തെ മുന്നോട്ട് നയിക്കുകയും സ്ഥിരത കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും. അതേസമയം പ്രായം കുറഞ്ഞയാള്‍ ദാമ്പത്യം ഫ്രഷ് ആയിരിക്കാനും ആവേശം നിലനിര്‍ത്താനും മുന്‍കൈ എടുക്കും.
കൂടുതല്‍ ജീവിതാനുഭവങ്ങള്‍ ഉള്ള, പ്രായം കൂടിയ പങ്കാളി വിലയേറിയ ജീവിതപാഠങ്ങള്ക്കൊത്ത് മുന്നേറുന്നു. പ്രായം കുറഞ്ഞയാള്‍ പുതിയ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുവരുന്നു.
പ്രായം കൂടിയ ആള് കൂടുതല്‍ പക്വതയുള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പങ്കാളിയെ മനസ്സിലാക്കാനും അവരുടെ പ്രവൃത്തികളില്‍ വിട്ടുവീഴ്ച ചെയ്യാനും അവര്‍ക്ക് കഴിയും. അത് പ്രായം കുഞ്ഞ പങ്കാളിക്കും നേട്ടമാകും.
പ്രായവ്യത്യാസം ഉള്ള ദമ്പതിമാര്‍ പരസ്പര പൂരകമായി കഴിയും.ഒരാള്‍ കരിയറില്‍ പ്രതീക്ഷയുള്ളയാളും ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നയാളും ആയിരിക്കാം. മറ്റേയാള്‍ സാഹസികതയുള്ള, ഫ്രീ ആയിട്ടുള്ളവരായിരിക്കാം. അതുകൊണ്് ദാമ്പത്യം ബാലന്‍സ്ഡ് ആയി മുന്നേറുന്നു.
ദോഷങ്ങള്‍
പ്രായവ്യത്യാസം കൊണ്ടുള്ള ഏറ്റവും വലിയ പ്രശ്നം താല്‍പ്പര്യങ്ങളിലും വ്യക്തിപരമായ വളര്‍ച്ചയിലുമുള്ള വലിയ വ്യത്യാസമാണ്. സിനിമ, സംഗീതം, തമാശകളില്‍ പോലും വിരുദ്ധാഭിപ്രായം ഉണ്ടായേക്കാം.
സമൂഹവും കുടുംബവും ഇത്രയും പ്രായവ്യത്യാസമുള്ളയാളുകളെ എപ്പോഴും മുന്‍വിധിയോടെയാണ് കാണുക. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ പങ്കാളികള്‍ക്കും അവരുടെ ബന്ധത്തിനും സമ്മര്‍ദ്ദമേകും.
വിവിധ ജീവിത ഘട്ടങ്ങളിലുള്ള പങ്കാളികള്‍ക്ക് വ്യത്യസ്തമായ മുന്‍ഗണനകള്‍ ആയിരിക്കാം. ഒരാള്‍ക്ക് കരിയറില്‍ മുന്നേറണമെന്ന ചിന്തയാണെങ്കില്‍ മറ്റേയാള്‍ക്ക് സ്വസ്ഥമായ കുടുംബജീവിതം ആയിരിക്കും ആഗ്രഹം.
ആരോഗ്യത്തിലുള്ള ആശങ്കകളും ദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം കൊണ്ടുണ്ടാകുന്ന മറ്റൊരു വെല്ലുവിളിയാണ്. കൂട്ടത്തില്‍ പ്രായം കൂടിയ ആള്‍ക്ക് ഒരുപക്ഷേ ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ വരാം. അത് മറ്റേയാള്‍ക്ക് ബാധ്യതയായി മാറിയേക്കാം.



Click it and Unblock the Notifications
