Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
പങ്കാളിയുടെ ഫോണ്‍ രഹസ്യമായി പരിശോധിക്കാറുണ്ടോ? എങ്കില്‍ ഇതൊന്ന് അറിഞ്ഞുവെച്ചോളൂ
മുഖം മനസ്സിന്റെ കണ്ണാടി എന്ന ചൊല്ല് ഫോണ്‍ മനസ്സിന്റെ കണ്ണാടി എന്ന് തിരുത്തിപ്പറയേണ്ട കാലത്താണ് നമ്മള് ജീവിക്കുന്നത്. ഇന്ന് ഒരാളെ കുറിച്ചുള്ള സര്‍വ്വകാര്യങ്ങളും അറിയാന്‍ അയാളുടെ ഫോണ്‍ നോക്കിയാല്‍ മതി. കാരണം ഭൂരിഭാഗം ആളുകളും ഇന്ന് ദിവസത്തിന്റെ ഏറിയ പങ്കും ചിലവഴിക്കുന്നത് ഫോണിലാണ്. പങ്കാളിയുടെ ഫോണ്‍ അനാഥമായി കിടക്കുന്നത് കണ്ടാല്‍ ഓടിച്ചെന്ന് നോക്കാനുള്ള തോന്നല്‍ വരുന്നതും ഇക്കാരണം കൊണ്ടാണ്. അവര്‍ ആരെയെല്ലാം വിളിക്കുന്നു, ആര്‍ക്കെല്ലാം മെസ്സേജ് അയക്കുന്നു, സോഷ്യല്‍മീഡിയയില്‍ എന്തെല്ലാം കാണുന്നു, ആരോട് ചാറ്റ് ചെയ്യുന്നു. ഗൂഗിളില്‍ എന്തെല്ലാം തിരയുന്നു, യുട്യൂബില്‍ എന്തെല്ലാം കാണുന്നു എന്നിങ്ങനെ നമ്മള് അറിയാത്ത പല കാര്യങ്ങള്‍ പങ്കാളിയുടെ ഫോണ്‍ നമുക്ക് പറഞ്ഞുതരും. ആദ്യം ഒരു രസത്തിന് രഹസ്യമായി പങ്കാളിയുടെ ഫോണ്‍ നോക്കുന്നവര്‍ക്ക് പിന്നീട് അത് ഒരു ദിവസം കണ്ടില്ലെങ്കില്‍ ഉറക്കം വരില്ലെന്ന സ്ഥിതി വരും. കാരണം അതൊരു അഡിക്ഷനായി മാറും.
അനുവാദമില്ലാതെ പങ്കാളിയുടെ ഫോണ്‍ നോക്കാന്‍ തോന്നുന്നത് തെറ്റാണെങ്കിലും ചിലര്‍ ആ സ്വഭാവത്തെ പല രീതിയില്‍ ന്യായീകരിക്കാറുണ്ട്. ഉദാഹരണത്തിന് ഭൂതകാലത്തില്‍ നേരിട്ട എന്തെങ്കിലും ദുരനുഭവങ്ങള്‍ കൊണ്ടാണ് പങ്കാളിയുടെ ഫോണ്‍ രഹസ്യമായി പരിശോധിക്കുകയും അവരുടെ സ്വകാര്യ സന്ദേശങ്ങളും ഫോട്ടോകളും ഇമെയിലുകളും ഇന്റെര്‍നെറ്റ് സര്‍ച്ച് ഹിസ്റ്ററിയുമെല്ലാം തിരയുകയും ചെയ്യുന്നതെന്ന് ഒരു വിഭാഗം ആളുകള്‍ പറയാറുണ്ട്. പങ്കാളിയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള വഴി എന്നാണ് അവര്‍ ഈ ഫോണ്‍ പരിശോധനയെ പറയുന്നത്. ഇനി അത്തരം ദുരനുഭവങ്ങളോ കാരണമോ ഒന്നും ഇല്ലെങ്കിലും കൗതുകത്തിന്റെ പുറത്ത് പങ്കാളിയുടെ ഫോണ്‍ നോക്കുന്നതില്‍ എന്താണ് വലിയ തെറ്റെന്നും അതുകൊണ്ട് എന്തുസംഭവിക്കാനാണെന്നും ചിലര്‍ ചോദിക്കുന്നു. പക്ഷേ ആ ശീലം കൊണ്ട് നമുക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.

സമാധാനം നഷ്ടപ്പെടും
ഒരിക്കല്‍ പങ്കാളിയുടെ ഫോണ്‍ നോക്കിക്കഴിഞ്ഞാല്‍ പലതരത്തിലുള്ള അരക്ഷിതാവസ്ഥകള്‍ മനസ്സില്‍ കയറിക്കൂടുമെന്ന് സൈക്കോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്കുന്നു. സ്വയം മതിപ്പ് നഷ്ടപ്പെടുകയും പങ്കാളിയുടെ സ്നേഹത്തെ സംശയിക്കകയും ചെയ്യാനുള്ള സാഹചര്യങ്ങള്‍ അവരുടെ ഫോണില്‍ നിന്ന് ലഭിച്ചേക്കാം. ഇനി അഥവാ പങ്കാളിയുടെ ഫോണില്‍ നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതൊന്നും ലഭിച്ചില്ലെങ്കിലും അനാവശ്യമായി അവരുടെ ഫോണ്‍ നോക്കിയെന്നും അവരെ സംശയിക്കുന്നുവെന്നും ഉള്ള കുറ്റബോധം മനസ്സില്‍ ഉണ്ടായേക്കാം. ഇനി നമ്മളെ ഞെട്ടിക്കുന്ന, അല്ലെങ്കില്‍ സംശയത്തിലേക്ക് തള്ളിവിടുന്ന എന്തെങ്കിലും ഫോണില്‍ കണ്ടുവെന്നിരിക്കട്ടെ, ജീവിതകാലം മുഴുവന്‍ സമാധാനം നഷ്ടപ്പെടാന്‍ അതുമതി. പങ്കാളിയെ സംശയിക്കാനും അവരോട് ദേഷ്യം തോന്നാനും ഉത്കണ്ഠ വളരാനും അവരുടെ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വീണ്ടും വീണ്ടും നോക്കാനുമുള്ള അടങ്ങാത്ത തോന്നല്‍ ഉണ്ടാകും. ഇത് സൈക്കോളജിക്കലായുള്ള തകരാറ് ആയി മാറും.
Also Read:
സ്നേഹബന്ധത്തെ ബാധിക്കും
സ്വകാര്യമായി പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന സ്വഭാവം അവരുമായുള്ള മാനസികവും വൈകാരികവുമായ ബന്ധത്തെയും ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ബന്ധങ്ങളില്‍ ഏതൊരാളും സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മറ്റൊരാളോട് പങ്കുവെക്കണമെന്ന് പങ്കാളി ആഗ്രഹിക്കണമെന്നില്ല. അവര്‍ അവരുടെ ഫോണ്‍ നോക്കാന്‍ പങ്കാളിയെ അനുവദിക്കുകയോ അവരുടെ പാസ്വേഡ് പറഞ്ഞുകൊടുക്കുകയോ ചെയ്തേക്കില്ല. എന്നാല്‍ അതിനര്‍ത്ഥം അവര്‍ പലതും മറയ്ക്കുന്നു എന്നല്ല. അവരുടെ സ്വകാര്യത മാനിക്കാതെയുള്ള കടന്നുകയറ്റങ്ങള്‍ ആരോഗ്യകരമായ ദാമ്പത്യത്തെ തകര്‍ക്കും. എപ്പോഴും പങ്കാളിയെ സംശയിക്കുകയും അനാവശ്യമായി കാര്യങ്ങള്‍ ഊഹിക്കുകയും ചെയ്യുന്നത് പങ്കാളികള്‍ക്കിടയിലെ സ്നേഹവും അടുപ്പവും ഇല്ലാതാക്കും.
വിശ്വാസം കൈവിടരുത്
ദാമ്പത്യത്തിന്റെ അടിത്തറ വിശ്വാസമാണ്. പരസ്പരവിശ്വാസമില്ലാതെ ദാമ്പത്യം മുന്നോട്ടുപോകില്ല. പങ്കാളിയുടെ പിന്നാലെ നടന്ന് എല്ലാ കാര്യങ്ങളിലും അവരെ സംശയിച്ചാല്‍ വിശ്വാസ്യത തകരും. പങ്കാളിക്ക് മടുപ്പും നിരാശയും തോന്നും. എന്നെ വിശ്വസിക്കാത്തവരെ എനിക്കും വിശ്വാസമില്ലെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തും. അവര്‍ക്കിടയില്‍ വൈകാരികമായ അകല്‍ച്ചയുണ്ടാകും. ഉത്കണ്ഠയും വിശ്വാസക്കുറവും വര്‍ധിച്ച് ഒടുക്കം വേര്‍പിരിയലിലേക്ക് കാര്യങ്ങള്‍ എത്തും.
ഇതാണ് പരിഹാരം
അപ്പോള്‍പ്പിന്നെ രഹസ്യമായി പങ്കാളിയുടെ ഫോണ്‍ നോക്കാന്‍ തോന്നുമ്പോള്‍ എന്തുചെയ്യും? എന്തുകൊണ്ടാണ് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ തോന്നുന്നതെന്ന് സ്വയം ചോദിക്കുക. പങ്കാളിയെ സംശയിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതില്‍ സംസാരിച്ച് വ്യക്തത വരുത്തുക. ആശങ്കകള്‍ തുറന്നുസംസാരിക്കുക. ആഗ്രഹങ്ങളും ഇഷ്ടങ്ങളും പങ്കുവെക്കുക.



Click it and Unblock the Notifications