Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
തമാശയല്ല, ദാമ്പത്യത്തില്‍ ഭര്ത്താക്കന്മാര് സൈലന്റ് ആകുന്നതിന് വ്യക്തമായ കാരണമുണ്ട്
ദാമ്പത്യത്തിലെ പിടികിട്ടാത്ത പ്രതിഭാസങ്ങളില്‍ ഒന്നാണ് സൈലന്റ് ഹസ്ബന്‍ഡ് പ്രതിഭാസം. തമാശമയായി ഇങ്ങനെ പറയാമെങ്കിലും സംഗതി സത്യമാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, മിക്ക ദാമ്പത്യങ്ങളിലും ഭര്ത്താക്കന്മാര് പൊതുവെ കുറച്ച് സംസാരിക്കുന്നവര്‍ ആയിരിക്കും. എന്ത് കാര്യത്തെ കുറിച്ച് സംസാരിച്ചാലും ഏറ്റവും കുറഞ്ഞ വാക്കുകളില്‍ മറുപടി പറയാന്‍ ഭര്ത്താക്കന്മാരെ കൊണ്ടേ സാധിക്കൂ. ദാമ്പത്യത്തില്‍ ഭാര്യമാരുടെ ഏറ്റവും വലിയ പരാതിയും ഭര്ത്താക്കന്മാരുടെ ഈ മിണ്ടാട്ടമില്ലായ്മയാണ്.

ഓരോ ദിവസവും ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനോട് നൂറുകാര്യങ്ങള്‍ പറയാന്‍ കാത്തിരിക്കുന്ന ഭാര്യയ്ക്ക് സംസാരിക്കാന്‍ ഒരു താല്‍പ്പര്യവും കാണിക്കാത്ത ഭര്‍ത്താവിനെ കാണുമ്പോള്‍ നിരാശയും ദേഷ്യവുമെല്ലാം തോന്നുന്നത് സ്വാഭാവികമാണ്. പോകെപ്പോകെ ഭര്‍ത്താവിന്റെ ഈ സ്വഭാവം കാരണം പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയും ഉണ്ടാകും.
ദാമ്പത്യത്തില്‍ പൊതുവെ കാണുന്ന ഭര്ത്താക്കന്മാരുടെ മിണ്ടാട്ടക്കുറവിന്റെ കാരണങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
സൈക്കോളജിക്കലായ ഘടകങ്ങള്‍
സൈലന്റ് ഹസ്ബന്‍ഡ് എന്ന അവസ്ഥയെ പല ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. സാമൂഹികമായ മുന്‍വിധികളും അതിന് കാരണമാണ്. വളരെ ചെറിയ പ്രായം മുതല്ക്കേ വികാരങ്ങള്‍ അടിച്ചമര്‍ത്താനാണ് സമൂഹം പുരുഷന്മാരോട് പറയുന്നത്. പുരുഷന്മാര് ഇങ്ങനെയായിരിക്കണമെന്ന ഒരു പൊതുമാതൃക സമൂഹത്തില്‍ നിലവിലുണ്ട്. ഇങ്ങനെ വികാരങ്ങള്‍ അടിച്ചമര്‍ത്തി ശീലിക്കുന്ന പുരുഷന്മാര് പൊതുവെ സംസാരത്തില്‍ മിത്വം കാണിക്കും. വ്യക്തിപരമായ അനുഭവങ്ങളും സ്വഭാവപരനായ സവിശേഷതകളും അതിന് കാരണങ്ങളാണ്.
പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമായും പുരുഷന്മാര് പല അവസരങ്ങളിലും മൗനം പാലിക്കാറുണ്ട് ഗവേഷണഫലങ്ങളും സൂചിപ്പിക്കുന്നു. അവരുടെ ഉള്ളിലെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള വഴികളോ വാക്കുകളോ അറിയാത്തതും അവരുടെ മിണ്ടാട്ടമില്ലായ്മയ്ക്ക് പിന്നിലെ കാരണങ്ങളാണ്. സംസാരം കുറവാണെന്ന് കരുതി ഭര്ത്താക്കന്മാര്ക്ക് സനേഹം കുറവാണെന്ന് ഒരിക്കലും ധരിക്കരുത്. അവര്‍ക്കുള്ളിലെ സംഘര്‍ഷങ്ങളുടെയോ ആശങ്കകളുടെയോ പരിണിതഫലമായിരിക്കാം അവരുടെ മിണ്ടാട്ടമില്ലായ്മ.
പരിഹാരമെന്താണ്?
ഇരുപങ്കാളികളും മനസ്സുവെച്ചാലേ ഭര്ത്തക്കന്മാരെ മൗനത്തില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. പരസ്പരം മനസ്സിലാക്കലും ക്ഷമയും ഇതിന് ആവശ്യമാണ്. തുറന്നതും സഹാനുഭൂതിയോടെയുള്ള ആശയവിനിമയവും ഈ പ്രശ്നം പരിഹരിക്കുന്നതില്‍ പ്രധാനമാണ്. മറ്റുചില വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം
ഉള്ളിലെ ചിന്തകളും വികാരങ്ങളും മുന്‍വിധിയോ കുറ്റപ്പെടുത്തലോ ഭയക്കാതെ തുറന്ന് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ഭര്ത്താക്കന്മാര്ക്ക് ഒരുക്കുക.
ആശയവിനിമയശൈലി മനസ്സിലാക്കുക
എല്ലാ ആളുകള്‍ക്കും അവരുടേതായ ഒരു ആശയവിനിമയ ശൈലിയുണ്ട്. അത് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചിലയാളുകള്‍ വാക്കുകളേക്കാള്‍ പ്രവൃത്തികളിലൂടെയാണ് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക. ഈ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നിരാശ കുറയ്ക്കാം.
ആവശ്യമെങ്കില്‍ സഹായം തേടുക
നമ്മുടെ പരിധിയില്‍ നില്ക്കുന്ന കാര്യമെങ്കില്‍ ഈ പ്രശ്നത്തിന് വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. തെറാപ്പിയിലൂടെ പങ്കാളികള്‍ രണ്ടുപേര്‍ക്കും തങ്ങളുടെ പ്രശ്നങ്ങളും അവസ്ഥകളും തുറന്നുപറയാനും ആശയവിനിമയം മെച്ചപ്പെടുത്താനും സാധിക്കും.
വൈകാരിക അടുപ്പം വളര്‍ത്തുക
തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഭാഷ വികസിപ്പിക്കാന്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുക. അവ എഴുതുകയോ അവയെ കുറിച്ച് സംസാരിക്കുകയോ ചെയ്യാം.
ക്ഷമയോടെ കാത്തിരിക്കുക
ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കരുത്. അവരുടെ സ്വഭാവം തങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് മാറ്റത്തിനായി അവര്‍ക്ക് സമയം നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications