Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ദാമ്പത്യത്തില്‍ പുരുഷന്മാര് കൊതിക്കുന്നത് ഇക്കാര്യങ്ങള്‍, പക്ഷേ ഇവയില്‍ പലതും അവഗണിക്കപ്പെടുന്നു
Men's Emotional Needs in Relationships: ദാമ്പത്യത്തില്‍ ഭാര്യാഭര്ത്താക്കന്മാരുടെ വൈകാരിക ആവശ്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. പക്ഷേ ഇവിടെയും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. സ്ത്രീകളുടെ വൈകാരിക ഘടകയും ആവശ്യങ്ങളും പലപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും പുരുഷന്മാരുടേത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. ചില കാര്യങ്ങളില്‍ സ്ത്രീകളെ പോലെ തന്നെയാണ് വൈകാരികമായി പുരുഷനും ചിന്തിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യത്യാസമുണ്ട്.

പുരുഷന്മാരുടെ വൈകാരിക ആവശ്യങ്ങള്‍ എന്തെല്ലാമാണെന്നും അത് സാധിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ എന്താണ് ചെയ്യേണ്ടതെന്നും നോക്കാം.
എന്താണ് വൈകാരിക ആവശ്യകതകള്‍
ശാരീരികമായ ആവശ്യങ്ങള്‍ പോലെ തന്നെ വൈകാരികമായും ചില കാര്യങ്ങള്‍ ഒരു ബന്ധത്തില്‍ നിന്നും സ്ത്രീപുരുഷന്മാര് പ്രതീക്ഷിക്കുന്നുണ്ട്. അവയും കൂടി ലഭിച്ചെങ്കിലേ ആ ബന്ധം പൂര്‍ണ്ണവും സമാധാനപരവും സന്തോഷമുള്ളതും ആകുകയുള്ളു.
പലപ്പോഴും ഒരു ബന്ധത്തില്‍ പുരുഷന്റെ വൈകാരിക ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാറില്ല. ഇത് അവരുടെ പങ്കാളിയുടെ തെറ്റായും കരുതാനാകില്ല. കാരണം തങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെയാണ് ഭര്‍ത്താവും ആഗ്രഹിക്കുന്നതെന്ന് പലരും തെറ്റിദ്ധരിക്കും. എന്നാല്‍ എല്ലാം അങ്ങനെയല്ല.
പൊതുവെയുള്ള വിശ്വാസത്തിന് വിരുദ്ധമായി, വൈകാരിക ആവശ്യകതകള്‍ പൂര്‍ത്തീകരിക്കപ്പെടാത്തത് കൊണ്ടാണ് പുരുഷന്മാര് മറ്റ് ബന്ധങ്ങളിലേക്ക് ആകൃഷ്ടരാകുന്നത്. പുരുഷന്മാര് ആകര്‍ഷിക്കന്ന വൈകാരിക ബന്ധവും പിന്തുണവും പങ്കാളിയില്‍ നിന്നും ലഭിക്കാത്തതാണ് പുരുഷന്മാരെ മറ്റ് ബന്ധങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാര്ക്ക് പങ്കാളിയോട് ആഴത്തിലുള്ള സ്നേഹവും ഇഷ്ടവും ഉണ്ടെങ്കിലും തുല്യമായ സ്നേഹമോ പരിഗണനയോ സ്ത്രീയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ചില പഠനങ്ങള്‍ പറയുന്നു.
പുരുഷന്റെ വൈകാരിക ആവശ്യങ്ങള്‍
ഒരു ബന്ധത്തില്‍ നിന്നും പുരുഷന് ആഗ്രഹിക്കുന്ന വൈകാരികമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ബഹുമാനം
മറ്റുള്ളവര്‍ തനിക്ക് ബഹുമാനം നല്‍കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന്മാര്ക്ക് ഈ ആഗ്രഹം കൂടുതലാണ്. ഇതിനായി പുരുഷന് മത്സരവും അഭിനന്ദനവുമെല്ലാം നേടേണ്ടിവരുന്നു. പങ്കാളി തന്നെ ആരാധനയോടെ നോക്കിക്കാണമെന്ന് പുരുഷന് ആഗ്രഹിക്കുന്നു. പങ്കാളിയില്‍ നിന്നും അര്‍ഹിക്കുന്ന ബഹുമാനം നേടുന്ന പുരുഷന്മാര്ക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും കൂടുതലായിരിക്കും.
അംഗീകാരം
ഭാര്യമാര്‍ തങ്ങളെ അംഗീകരിക്കണമെന്നും തങ്ങളുടെ നേട്ടങ്ങള്‍ തിരിച്ചറിയണമെന്നും പുരുഷന്മാര് ആഗ്രഹിക്കുന്നു.
വിശ്വാസം
വിശ്വാസം ദാമ്പത്യത്തില്‍ വളരെ പ്രധാനമാണ്. പുരുഷന് സ്ത്രീ തന്നെ വിശ്വസിക്കുന്നുണ്ടെന്നും തന്നോട് വിശ്വാസം കാണിക്കുന്നുണ്ടെന്നും തോന്നിയാലേ ബന്ധത്തില്‍ സുരക്ഷിതത്വം തോന്നുകയുള്ളു. വിശ്വാസമില്ലെങ്കില്‍ ഒരു ചിന്തകളും പങ്കുവെക്കാന്‍ പുരുഷന് തോന്നില്ല.
പ്രണയ പ്രകടനം
ദാമ്പത്യത്തില്‍ പ്രണയ പ്രകടനം പുരുഷനും വളരെ പ്രധാനമാണ്. സ്പര്‍ശവും തലോടലുമെല്ലാം സ്നേഹിക്കപ്പെടുന്നതിന്റെ അടയാളമായി പുരുഷന് കരുതുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
