Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
തേനും പാലും ആയാല്‍പ്പോലും ഈ ഒറ്റക്കാര്യം സംഭവിച്ചാല്‍ ദാമ്പത്യം കുളമാകും
അറിയുന്നവര്‍ ആയാലും അറിയാത്തവര്‍ ആയാലും മാനസികമായി വേദനിപ്പിക്കുന്നത് നമുക്ക് സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. വളരെ വേണ്ടപ്പെട്ടവര്‍ ആണെങ്കില്‍ അത് മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കും. മാതിപിതാക്കളുടെ നിരന്തരമായ വിമര്‍ശനവും സഹപ്രവര്‍ത്തകരുടെ അവഗണനയും പങ്കാളിയുടെ ചതിയുമെല്ലാം വന്ന് തറയ്ക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. ഒരിക്കലും മായാത്ത മുറിവാണ് അതുണ്ടാക്കുന്നത്. ഇവ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നിരാശയും കായ്പ്പും ദേഷ്യവുമെല്ലാം ജീവിതത്തിലുണ്ടാക്കും. ചിലപ്പോള്‍ അത് വെറുപ്പായും മാറാറുണ്ട്.

ഈ നെഗറ്റീവ് വികാരങ്ങളും ഓര്‍മ്മകളും മനസ്സില്‍ കൊണ്ടുനടക്കുന്നത് നമ്മുടെ തന്നെ ആരോഗ്യത്തിന് ബാധ്യതയാകുന്നതും ബന്ധങ്ങളെ തകര്‍ക്കുന്നതും പലരും തിരിച്ചറിയാറില്ല. പണ്ട് നമുക്കുണ്ടായ വേദനകളും ദുരനുഭവങ്ങളും മനസ്സില്‍ കൊണ്ടുനടക്കുന്നത് ഉള്ളില്‍ ഒരു ബോംബ് കൊണ്ടുനടക്കുന്നതിന് തുല്യമാണ്. കടുത്ത വൈകാരിക സമ്മര്‍ദ്ദമാണ് അത് നല്‍കുക. ബന്ധങ്ങളിലും അവ സാരമായ പ്രതിസന്ധികളുണ്ടാക്കും.
ദുരനുഭവങ്ങള്‍ മാഞ്ഞുപോകില്ല
നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ, ഭൂതകാലത്ത് സംഭവിച്ച എന്തെല്ലാം ദുരനുഭവങ്ങളും വേദനകളും ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ട്. അവ ഓര്‍ക്കുമ്പോള്‍ ഇന്നും വേദനയും സങ്കടവും നിരാശയും തോന്നുന്നില്ലേ. മറ്റൊരാള്‍ നമ്മളെ വേദനിപ്പിക്കുമ്പോള്‍ ദേഷ്യം, സങ്കടം, ആശയക്കുഴപ്പം എന്നിങ്ങനെ പലതരം വികാരങ്ങള്‍ മനസ്സിലുണ്ടാകുന്നു. അത്തരം അനുഭവങ്ങള്‍ മറക്കാതെ മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ നിരാശയും പ്രതികാരവും തോന്നുന്നു. നമ്മുടെ ഉള്ളിലെ പോസിറ്റീവ് വികാരങ്ങളെ കൂടി അതില്ലാതാക്കും. ചിലയാളുകള്‍ അത്തരം വേദനകളെ മറക്കുകയും വേദനിപ്പിച്ചവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യും. പക്ഷേ വലിയൊരു വിഭാഗം ആളുകള്‍ക്ക് അതിന് സാധിക്കില്ല.
ബന്ധങ്ങളെ എങ്ങനെ ബാധിക്കും
നിരാശയും പ്രതികാരവും മനസ്സില്‍ കൊണ്ടുനടക്കുന്നത് ബന്ധങ്ങളെ വളരെ ഗൗരവമായി, നെഗറ്റീവായി ബാധിക്കും. അത് പരിഹരിക്കാന്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ ഒരിക്കലും മായാത്ത മുറിവുകള്‍ അത് ബന്ധങ്ങളിലുണ്ടാക്കും. ഇത്തരം നെഗറ്റീവ് ഓര്‍മ്മകളും അനുഭവങ്ങളും ബന്ധങ്ങളില്‍ എത്ര വലിയ മുറിവാണ് ഉണ്ടാക്കുന്നതെന്ന് പലരും തിരിച്ചറിയാറില്ല.
അത്തരം ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പരിണിതഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ദേഷ്യം, പക
പ്രതികാരം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ ഏറ്റവുമാദ്യം ഉണ്ടാകുന്നത് ദേഷ്യമാണ്. കാലങ്ങളോളം ഈ ദേഷ്യവും പകയും മനസ്സില്‍ ഉണ്ടാകും. ക്ഷമിക്കാന്‍ സാധിക്കാത്തത് കൊണ്ട് അവരുടെ ഉള്ളിലെ പകയും പ്രതികാരവും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറ തകര്‍ക്കും. പങ്കാളികള്‍ക്ക് പരസ്പരം വെറുപ്പും മടുപ്പും ഉണ്ടാകും. അവര്‍ അകലും.
വര്‍ത്തമാനകാലം ആസ്വദിക്കാന്‍ പറ്റാതിരിക്കുക
പഴയകാലത്തെ ദുരനുഭവങ്ങള്‍ മനസ്സില്‍ കിടക്കുമ്പോള്‍ വര്‍ത്തമാന കാലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആസ്വദിക്കാനും കഴിയാതെ വരും. ബന്ധങ്ങളെ ഇത് വളരെ ദോഷകരമായി ബാധിക്കും. ബന്ധങ്ങളാണ് ജീവിതത്തിന് നിറം പകരുന്നത്, പ്രത്യേകിച്ച് ദാമ്പത്യം. പരിഹരിക്കപ്പെടാതെ മനസ്്സില് കിടക്കുന്ന പ്രശ്നങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായും പങ്കാളിയെ പ്രണയിക്കാനും അവരുമായി ഇടപഴകാനും കഴിയാതെ വന്നാല്‍ അത് വ്യക്തിപരമായ വളര്‍ച്ചയെയും സന്തോഷത്തെയും ഇല്ലാതാക്കും. വര്‍ത്തമാനകാലം ആസ്വദിക്കാന്‍ കഴിയാതെ വന്നാല്‍ അത് ദാമ്പത്യത്തെ മാത്രമല്ല എല്ലാ ബന്ധങ്ങളെയും നെഗറ്റീവ് ആയി ബാധിക്കും.
ലക്ഷ്യമില്ലാത്ത അവസ്ഥ
മനസ്സില്‍ പകയും ദുരനുഭവവും നിറഞ്ഞാല്‍ ജീവിതം നിശ്ചലമായത് പോലെ തോന്നും. ജീവിതം മുന്നോട്ട് പോകുന്നുണ്ടെന്ന് തോന്നിയാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ ജീവിതത്തിന്റെ ലക്ഷ്യത്തെയും ഗതിയെയും വെല്ലുവിളിച്ചേക്കാം. ഇങ്ങനെ ലക്ഷ്യമില്ലാതായാല് ആളുകള്‍ക്ക് സങ്കടങ്ങളിലും നിരാശയിലും കുടുങ്ങിക്കിടക്കുന്നതായി തോന്നും.
ശാരീരിക പ്രശ്നങ്ങള്‍
മനസ്സില്‍ പഴയ മോശം അനുഭവങ്ങളും പകയും നിലനിന്നാല്‍ ബന്ധങ്ങള്‍ മാത്രമല്ല, മാനസിക, ശാരീരിക ആരോഗ്യവും തകരും. പക ഉള്ളില്‍ കൊണ്ടുനടക്കുന്നത് രക്തസമ്മര്‍ദ്ദം, സ്ട്രെസ്സ് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കും.
പകയും പഴയ ദുരനുഭവങ്ങളും എങ്ങനെ മറക്കാം
മറ്റുള്ളവര്‍ നമുക്ക് നല്കിയ വേദനകള്‍ മറക്കുന്നത് അവരോട് നമ്മള് കാണിക്കുന്ന ദയ അല്ലെന്നും പകരം നമ്മളോട് തന്നെ നമ്മള് കാണിക്കേണ്ട മര്യാദയാണെന്നും ഓര്‍ക്കുക. നമ്മുടെ മാനസിക, ശാരീരിക ക്ഷേമത്തിന് അത് ആവശ്യമാണ്. അത്തരം ദുരനുഭവങ്ങളുടെ ഓര്‍മ്മകളും പകയും മനസ്സില്‍ മൂടിവെക്കാതെ അവയെ അഭിമുഖീകരിക്കാന്‍ തയ്യാറാകുക. മറുഭാഗത്തുള്ളയാളുടെ സാഹചര്യമോ വികാരങ്ങളോ വേദനിപ്പിക്കാനുള്ള കാരണമോ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവരോട് ക്ഷമിക്കുന്നത് കൊണ്ട് അവര്‍ ചെയ്തതൊന്നും ശരിയാണെന്നില്ലെന്നും അതുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സിലുള്ള നെഗറ്റീവ് വികാരങ്ങളാണ് ഇല്ലാതാകുന്നതെന്നും തിരിച്ചറിയുക.
ഏതൊരു ബന്ധത്തിലും, പ്രത്യേകിച്ച് ദാമ്പത്യത്തില്‍ പക നിശബ്ദനായ കൊലയാളിയാണ്. വേദനിപ്പിച്ച പങ്കാളിയോട് ക്ഷമിക്കാന്‍ തീരുമാനിക്കുന്നതും അത് വിട്ടുകളയുന്നകതും മുറിവുണങ്ങുന്നതിനും ദാമ്പത്യത്തില്‍ പുതിയൊരു തുടക്കം ഉണ്ടാകുന്നതിനും സഹായിക്കും. ബന്ധം കൂടുതല്‍ ദൃഢമാകുകയും ജീവിതത്തില്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറയുകയും ചെയ്യും. മനസ്സില്‍ പകയും ദേഷ്യവും ഉള്ള ഓരോ നിമിഷവും നിങ്ങളുടെ സന്തോഷം ഇല്ലാതാകുകയാണെന്ന് ഓര്‍ക്കുക. അതുകൊണ്ട് പകയും ദേഷ്യവും വിട്ടുകളഞ്ഞ് കരുണയും സ്നേഹവും പരസ്പരം മനസ്സിലാക്കലും കൊണ്ട് ബന്ധങ്ങളെ ദൃഢപ്പെടുത്താനും ശ്രമിക്കുക. അതിന് നിങ്ങളോട് നന്ദി പറയുക നിങ്ങളുടെ ഹൃദയം തന്നെയായിരിക്കും.



Click it and Unblock the Notifications