Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഭര്‍ത്താവിനെ വെറുക്കും, വേര്‍പിരിയലിന്റെ വക്കിലെത്തും; ദാമ്പത്യത്തിലെ പ്രതിസന്ധി കാലം
സ്ത്രീകളുടെ ജീവിതത്തിലെ പ്രതിസന്ധി കാലഘട്ടമാണ് ആര്‍ത്തവ വിരാമം. ശാരീരികമായും മാനസികമായും വൈകാരികമായും സ്ത്രീ പല അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലയളവില്‍ ബലിയാകുക പലപ്പോഴും ദാമ്പത്യവും ഭര്‍ത്താവും ആയിരിക്കും. ലോക കണക്കുകള്‍ നോക്കുകയാണെങ്കില്‍ ആര്‍ത്തവ വിരാമത്തിന് ശേഷം വലിയൊരു ശതമാനം സ്ത്രീകള്‍ വിവാഹബന്ധം വേര്‍പിരിയാനുള്ള തീരുമാനത്തില്‍ വരെ എത്തുന്നു. ബന്ധത്തെ ഇത്രയധികം ഉലയ്ക്കുംവിധത്തില് ആര്‍ത്തവവിരാമം എങ്ങനെയെല്ലാമാണ് ഭര്‍ത്താവിനെയും ദാമ്പത്യത്തെയും ബാധിക്കുന്നത് എന്നറിയാം.

തര്‍ക്കം, ആശയവിനിമയത്തിലെ കുറവ്, പരസ്പരം മനസ്സിലാക്കാതിരിക്കല്‍, ശാരീരികമായ അടുപ്പം കുറയല്‍ എന്നിങ്ങനെ ആര്‍ത്തവവിരാമം പല രീതിയില്‍ ദാമ്പത്യത്തെ ബാധിക്കുന്നു. ഇതിന്റെ പരിണിതഫലമായി ദമ്പതിമാര്‍ അകല്‍ച്ചയിലേക്കും വേര്‍പിരിയലിലേക്കും എത്തിയേക്കാം.
ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു
ആര്‍ത്തവ വിരാമവും ആര്‍ത്തവവിരാമത്തിന് മുമ്പുള്ള കാലയളവും സ്ത്രീയുടെ ബന്ധങ്ങളെ, പ്രത്യേകിച്ച് ദാമ്പത്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് ശാരീരികമായി പല അസ്വസ്ഥതകളും സൃഷ്ടിക്കും. ഇത് പങ്കാളിയോട് തുറന്നുപറയാന്‍ മിക്ക സ്ത്രീകളും ആഗ്രഹിക്കില്ല. ഇത് ഭര്ത്താക്കന്മാരില് ആശയക്കുഴപ്പമുണ്ടാക്കും. അത് അവര്‍ക്കിടയിലെ പ്രശ്നങ്ങളുടെ ആഴം ഒന്നുകൂടി വര്‍ധിപ്പിക്കും. പങ്കാളികള്‍ ഇരുവരും പലതരത്തിലുള്ള ആശയവിനിമയ വെല്ലുവിളികളും നേരിടും. രണ്ടുപേര്‍ക്കും കടുത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടും.
മിക്ക സ്ത്രീകളും ആര്‍ത്തവ വിരാമ സമയത്ത് പെട്ടെന്ന് ക്ഷോഭിക്കും. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഇതും പങ്കാളികള്‍ക്കിടയില്‍ കൂടുതല്‍ വഴക്കുകള്‍ക്ക് ഇടയാക്കും. ഇത്തരം പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന അറിവില്ലായ്മ രണ്ടുപേരെയും ആശക്കുഴപ്പത്തിലാക്കും.
പങ്കാളികള്‍ക്കിടയില്‍ വഴക്കും സംഘര്‍ഷവും പെരുകുന്നതിലൂടെ അവര്‍ക്കിടയിലെ അടുപ്പവും വൈകാരികമായ ബന്ധങ്ങളും കുറഞ്ഞുതുടങ്ങും. ആശയവിനിമയവും ഫലപ്രദമായി നടക്കാതെ വരുന്നതിനാല്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ ദാമ്പത്യം വലിയ പ്രതിസന്ധിയിലേക്ക് എത്തും.
ഭര്ത്താക്കന്മാരോട് ദേഷ്യവും വെറുപ്പും
ആര്‍ത്തവ വിരാമവും ഭര്ത്താക്കന്മാരോട് തോന്നുന്ന ദേഷ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ആര്‍ത്തവ വിരാമത്തിനും അതിന് മുമ്പും സ്ത്രീകള്‍ക്ക് ദേഷ്യം വര്‍ധിക്കും. പ്രത്യേകിച്ച് ഭര്‍ത്താവിനോടായിരിക്കും അവരത് പ്രകടിപ്പിക്കുക.
ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുന്നത് മൂഡ് മാറ്റങ്ങള്‍ക്കിടയാക്കും. രാത്രിയില്‍ ഉറക്കമില്ലാത്തതും ഉത്കണ്ഠ വര്‍ധിക്കുന്നതും ഈ സമയത്ത് പതിവാണ്. ഇതെല്ലാം സ്ത്രീകളില്‍ ദേഷ്യം വര്‍ധിക്കുന്നതിനിടയാക്കും. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സമയം ഒപ്പമുണ്ടാകുന്നത് ഭര്‍ത്താവ് ആയതിനാല്‍ തന്നെ അവരുടെ ദേഷ്യവും അസ്വസ്ഥതകളും നേരിടേണ്ടി വരിക അവരായിരിക്കും.
ആര്‍ത്തവ വിരാമവും മറ്റ് ബന്ധങ്ങളും
ആര്‍ത്തവ വിരാമ കാലത്ത് ചില സ്ത്രീകള്‍ക്ക് മറ്റ് പുരുഷന്മാരോട് പ്രണയവും തോന്നാറുണ്ട്. ലൈംഗിക താല്‍പ്പര്യം, ജീവിതത്തിലെ പ്രണയരാഹിത്യം, ദേഷ്യം, അപകര്‍ഷത എന്നിങ്ങനെ അതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്.
ഭര്‍ത്താവ് അടക്കം വീട്ടിലുള്ള മറ്റുള്ളവര്‍ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ആര്‍ത്തവ വിരാമം സ്ത്രീകളില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ശാരീരിക പ്രതിഭാസമാണ്. ഭര്ത്താക്കന്മാരുടെയും കൂടുംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെയോ സ്ത്രീകള്‍ക്ക് ഈ കാലഘട്ടത്തെ അതിജീവിക്കാന്‍ കഴിയൂ. ആര്‍ത്തവവിരാമം ദാമ്പത്യത്തെ ബാധിക്കാതിരിക്കണമെങ്കിലും ഭര്ത്താക്കന്മാരുടെ അവസരോചിത ഇടപെടല്‍ ആവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications