Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പുരുഷന്മാരേ, നാല്‍പ്പത് പിന്നിട്ടാല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ഇതെല്ലാമാണ്
ദാമ്പത്യത്തില്‍ പങ്കാളി സന്തോഷമുള്ളവരായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പുരുഷന് ആയാലും സത്രീ ആയാലും ഓരോ പ്രായങ്ങളിലും ആളുകളുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും മാറിക്കൊണ്ടിരിക്കും. ഇതനുസരിച്ച് പങ്കാളിയും ചില മാറ്റങ്ങള്‍ക്ക് തയ്യാറായെങ്കിലേ എല്ലാ പ്രായത്തിലും ദാമ്പത്യം സൃദൃഢവും സന്തോഷകരവും ആകൂ.

മധ്യവയസ്സില്‍, അതായത് ഏതാണ്ട് നാല്‍പ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ പലപ്പോഴും വൈകാരിക പിന്തുണയാണ് ദാമ്പത്യത്തില്‍ ആഗ്രഹിക്കുന്നത്. വ്യക്തിബന്ധങ്ങളിലും ശാരീരിക, മാനസിക അവസ്ഥകളിലും പല മാറ്റങ്ങളും വരുന്ന സമയമാണിത്. പല സ്ത്രീകളും ഈ കാലയളവില്‍ തങ്ങളുടെ മുന്ഗണനകനും ബന്ധങ്ങളും വിലയിരുത്തുകയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കാളികളുമായും ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുകയും ചെയ്യുന്നു.
വൈകാരിക ആവശ്യങ്ങള്‍
ഈ കാലയളവില്‍, സ്ത്രീകളുടെ വൈകാരിക ആവശ്യങ്ങള്‍ കൂടുതല്‍ പ്രകടമാകും. ചുറ്റുമുള്ളവര്‍ തന്നെ മനസ്സിലാക്കണമെന്നും അവര്‍ക്ക് തന്നോട് സഹാനുഭൂതി തോന്നണമെന്നും അവര്‍ ആഗ്രഹിച്ചേക്കും. മാത്രമല്ല ഈ സമയത്ത് ആഴത്തിലുള്ള സംഭാഷണങ്ങള്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കലിനും അവര്‍ക്ക് ആഗ്രഹം കൂടുതലായിരിക്കും.
കൂട്ട്
നാല്‍പ്പതുകളില്‍ ജീവിതത്തിലുണ്ടാകുന്ന വൈകാരിക, മാനസിക, ശാരീരിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് സ്ത്രീകള്‍ ഒരു കൂട്ട് ആഗ്രഹിക്കും. അത് സുഹൃത്തുക്കളോ പങ്കാളിയോ ആകാം. സൗഹൃദങ്ങളള് ആയാലും പ്രണയബന്ധങ്ങള്‍ ആയാലും ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ പങ്കുവെക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ആശ്വാസംതോന്നും.
ബന്ധങ്ങള്‍ വിലയിരുത്തല്‍
നാല്‍പ്പതുകളില്‍ എത്തുമ്പോള്‍ പല സ്ത്രീകളും അവരുടെ ബന്ധങ്ങളെ വിലയിരുന്നു. ഇത്രയും കാലം മറ്റ് വഴികളില്ലാതെ, വിട്ടുവീഴ്ചകള്‍ ചെയ്തും ത്യാഗങ്ങള്‍ സഹിച്ചും തുടര്‍ന്ന ബന്ധങ്ങളില്‍ നിന്ന് അവര്‍ സ്വയം അകലാന്‍ ആഗ്രഹിക്കും. അതേസമയം തങ്ങളെ പരിഗണിക്കുന്നതും പിന്തുണയ്ക്കുന്നതുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അവര്‍ ശ്രമിച്ചേക്കാം.
കുടുംബബന്ധങ്ങള്‍
സ്ത്രീകള്‍ നാല്‍പ്പതുകളില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ മുതിര്ന്നിരിക്കും. കുട്ടികള്‍ പ്രായമാകുമ്പോഴോ മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോഴോ കുടുംബത്തിന്റെ ചലനാത്മകതയില്‍ പലപ്പോഴും മാറ്റമുണ്ടാകും. ഇതിവരെ കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന സ്ത്രീകള്‍ വ്യക്തിപരമായ ആഗ്രഹങ്ങള്‍ കൂടി കണക്കിലെടുത്ത് ബന്ധങ്ങളിലെ റോള്‍ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കും. ഈ സമയം കുടുംബാംഗങ്ങളുടെ പിന്തുണ അവര്‍ ആഗ്രഹിക്കും.
നാല്പ്പതുകള് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പരിവര്‍ത്തനകാലമാണ്. അവര്‍ ആത്മപരിശോധന നടത്തുകയും വളര്‍ച്ചയ്ക്കായി എന്തെല്ലാം ചെയ്യാനാകുമെന്ന് ആലോചിക്കുകയും ചെയ്യുന്ന സമയമാണിത്. ഈ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും സഹിഷ്ണുതയോടെയും സ്വീകരിക്കാന്‍ അവരെ സഹായിക്കുന്നതില്‍ വീട്ടുകാരുടെയും പങ്കാളിയുടെയും വൈകാരിക പിന്തുണയും കൂട്ടുകെട്ടും സുപ്രധാനമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
