Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
പങ്കാളിയില്‍ നിന്നും ഭാര്യ ആഗ്രഹിക്കുന്നത് ഇവയാണ്, ഭര്‍ത്താവ് അറിയേണ്ട പത്ത് കാര്യങ്ങള്‍
ജീവിതത്തെ വിവാഹത്തിന് മുമ്പ്, വിവാഹത്തിന് ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാം. കാരണം വിവാഹത്തിന് മുമ്പും ശേഷവും ജീവിതം വളരെ വ്യത്യസ്തമാണ്. മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നത് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാറ്റം വരുന്നു എന്നതാണ് വിവാഹം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റം. ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഭാര്യയും ഭര്‍ത്താവും തയ്യാറാകേണ്ടതുണ്ട്. തുടര്‍ന്നുള്ള ജീവിതത്തില്‍ മറ്റൊരാളെ കൂടി ഉള്‍ക്കൊള്ളുന്നതിനായി മാനസികമായും വൈകാരികമായും ശാരീരികമായും പങ്കാളികള്‍ തയ്യാറാകേണ്ടതുണ്ട്.

സ്ത്രീകളെ സംബന്ധിച്ച് വിവാഹത്തോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കും. സ്വന്തം കുടുംബത്തില്‍ നിന്ന് മാറി മറ്റൊരു കുടുംബത്തിലേക്ക് കൂടുമാറ്റം സംഭവിക്കുന്നു എന്നതാണ് അതിലൊന്ന്. ഈ മാറ്റം അവളുടെ മാനസിക, വൈകാരിക തലങ്ങളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇത്തരം മാറ്റങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന മാനസിക, വൈകാരിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ഭര്‍ത്താവിന് സാധിക്കും. ദാമ്പത്യത്തില്‍ നിന്നും ഭാര്യ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് എന്നറിയുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയുമാണ് അതിനുള്ള എളുപ്പമാര്‍ഗ്ഗം.
ഒരു ദാമ്പത്യത്തില്‍ നിന്നും പൊതുവേ സ്ത്രീകള്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് എന്ന് നോക്കാം.
ബഹുമാനം
പങ്കാളിയുടെ ബഹുമാനം ഏതൊരു സ്ത്രീയും സ്വകാര്യമായെങ്കിലും അഗ്രഹിക്കുന്നുണ്ട്. ഭര്‍ത്താവ് തന്റെ അഭിപ്രായങ്ങളെ മാനിക്കണമെന്നും ബന്ധത്തിലെ അവളുടെ പങ്കാളിത്തവും സംഭാവനകളും തിരിച്ചറിയണമെന്നും ഒരു സ്ത്രീ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നു. ഭര്‍ത്താവ് ഇത്തരത്തിലാണെങ്കില്‍ സ്ത്രീക്ക് ആ ബന്ധം സുരക്ഷിതത്വബോധം നല്‍കും.
സത്യസന്ധത
ദാമ്പത്യത്തില്‍ ഭാര്യ ഏറ്റവുമധികം വിലമതിക്കുന്നത് ഭര്‍ത്താവിന്റെ സത്യസന്ധതയാണ്. വലിയ കാര്യങ്ങളില്‍ സത്യസന്ധരായിരിക്കുക എന്നതല്ല, ഓരോ ചെറിയ ഇടപെടലുകളില്‍ പോലും സത്യസന്ധത കാണിക്കുന്ന ഭര്‍ത്താവിനെയാണ് സ്ത്രീ ആഗ്രഹിക്കുന്നത്. മുന്‍വിധികളില്ലാതെ സത്യസന്ധമായി പെരുമാറാന്‍ ഇതിലൂടെ സാധിക്കും.
തുല്യത
ദാമ്പത്യത്തിലെ തുല്യത എന്നുപറയുന്നത് ഉത്തരവാദിത്തങ്ങളുടെ പങ്കിടലും ഒന്നിച്ച് തീരുമാനങ്ങള്‍ എടുക്കലും തുല്യമായ പ്രാധാന്യവുമാണ്. തുല്യതയുള്ള ദാമ്പത്യത്തില്‍ വീട്ടുജോലികളുടെയും വൈകാരികതയുടെയും ബാധ്യത ഭാര്യയില്‍ മാത്രമായി ഒതുങ്ങുകയില്ല. പങ്കാളിയുടെ കൈത്താങ്ങ് അവള്‍ക്കുണ്ടായിരിക്കും. അതിലൂടെ സന്തുലിതമായ, പരസ്പര പിന്തുണയുള്ള ദാമ്പത്യം സാധ്യമാകും.
ആശയവിനിമയം
തുറന്ന, സത്യസന്ധമായ, സഹാനുഭൂതിയോടുകൂടിയ ആശയവിനിമയവും പങ്കാളിയില്‍ നിന്നും ഭാര്യ പ്രതീക്ഷിക്കുന്നു. അത്തരമൊരു അന്തരീക്ഷമുള്ള ദാമ്പത്യത്തിലേ ഭാര്യയ്ക്ക് അവളുടെ ജീവിതത്തില്‍ നടന്നതോ നടക്കുന്നതോ ആയ കാര്യങ്ങളെ കുറിച്ച് മുന്‍വിധികളെ ഭയക്കാതെ സ്വാതന്ത്ര്യത്തോടെ തുറന്ന് സംസാരിക്കാന്‍ കഴിയൂ. ഫലപ്രദമായ ആശയവിനിമയം പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാനും അടുപ്പം വര്‍ധിപ്പിക്കാനും സാധിക്കും.
വിശ്വാസം
പങ്കാളി വിശ്വസ്തനായിരിക്കണമെന്നും സദുദ്ദേശങ്ങള്‍ ഉള്ളയാള്‍ ആയിരിക്കണമെന്നും ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന കാര്യമാണ്. പ്രവൃത്തികളിലൂടെയും ഭാര്യയെ സുരക്ഷിതയാക്കി വെക്കുന്നതിലൂടെയും ഭര്‍ത്താവിന് ഭാര്യയുടെ വിശ്വാസം പിടിച്ചുപറ്റാം.
അഭിനന്ദനം, അംഗീകാരം
ഭാര്യയുടെ പരിശ്രമങ്ങളും പ്രവൃത്തികളും ബുദ്ധിയും മറ്റ് കഴിവുകളും ശേഷികളും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യന്ന ഭര്‍ത്താക്കന്മാരോട് സ്ത്രീകള്‍ക്ക് മതിപ്പ് കൂടും. ഭര്‍ത്താവിന്റെ ആ സ്വഭാവം ദാമ്പത്യത്തില്‍ സ്‌നേഹവും വിലയും അനുഭവിക്കാന്‍ സ്ത്രീയെ സഹായിക്കും. പ്രശംസിക്കുന്നത് വളരെ ചെറിയൊരു കാര്യമാണെങ്കിലും സ്ത്രീയില്‍ അതുണ്ടാക്കുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.
നര്‍മ്മം
തങ്ങളെ ചിരിപ്പിക്കാന്‍ കഴിയുന്ന, സംഘര്‍ഷഭരിതമായ സമയങ്ങളെ ലഘൂകരിക്കാന്‍ സാധിക്കുന്ന ഒരാളായിരിക്കണം ഭര്‍ത്താവെന്ന് മിക്ക സ്ത്രീകളും ആഗ്രഹിക്കാറുണ്ട്. ഒന്നിച്ച് സന്തോഷവും സങ്കടവും മാത്രമല്ല, ചിരികള്‍ പങ്കുവെക്കുന്നതും നല്ല ഓര്‍മ്മങ്ങള്‍ സൃഷ്ടിക്കാനും ടെന്‍ഷന്‍ കുറയ്ക്കാനും വൈകാരിക അടുപ്പം കൂട്ടാനും സഹായിക്കും.
റൊമാന്‍സ്
പ്രായമായാലും ഭര്‍ത്താവിലെ കാമുകഭാവത്തിന് മങ്ങല്‍ ഏല്‍ക്കരുതെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. ശാരീരിക അടുപ്പത്തിനായി മാത്രമല്ല, വൈകാരിക അടുപ്പത്തിനും റൊമാന്‍സ് ആവശ്യമാണ്.
വികാരങ്ങള്‍ മനസ്സിലാക്കുക
ഭാര്യയുടെ മൂഡുകളിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയും ആവശ്യഘട്ടങ്ങളില്‍ ആശ്വസിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നത് ഭര്‍ത്താവിന്റെ വലിയ ഗുണങ്ങളിലൊന്നാണ്. മുന്‍വിധിയില്ലാതെ തങ്ങളെ കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്ന, തങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പിന്തുണ നല്‍കുന്ന പങ്കാളിയെ ആണ് ഭാര്യമാര്‍ ആഗ്രഹിക്കുന്നത്. ദാമ്പത്യത്തിലെ വൈകാരിക അടുപ്പം വര്‍ധിപ്പിക്കാന്‍ ഈ സ്വഭാവം സഹായിക്കും.
പക്വത
ഭര്‍ത്താവ് പക്വതയുള്ള ആളായിരിക്കണമെന്നും ഭാര്യമാര്‍ ആഗ്രഹിക്കുന്നു. ദാമ്പത്യത്തിലെ ഉയര്‍ച്ചതാഴ്ചകളിലും പതറാതെ നിലകൊള്ളാന്‍ ഈ ശേഷി അനിവാര്യമാണ്. ഉത്തരവാദിത്തമുള്ള, വിശ്വസ്തനായ, പ്രശ്‌നങ്ങളെ ശാന്തമായി, വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പങ്കാളിയെ ആണ് സ്ത്രീ ആഗ്രഹിക്കുന്നത്. മികച്ച തീരുമാനങ്ങളിലൂടെയും ക്ഷമയിലൂടെയും സ്ഥിരതയിലൂടെയും ഭര്‍ത്താക്കന്മാര്‍ക്ക് പക്വത പ്രകടിപ്പിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











