Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
എത്ര ശ്രദ്ധിച്ചാലും തകരേണ്ട ദാമ്പത്യം തകരും : ഈ 5 കാര്യങ്ങള്‍ ദമ്പതികള്‍ മാത്രം അറിയണം
ദാമ്പത്യ ജീവിതം എന്നത് ഒരു പളുങ്ക് പാത്രം പോലെയാണ്. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്. ഏതെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ മതി കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിന്. എന്താണ് കാരണം, എന്താണ് ശ്രദ്ധിക്കേണ്ടത് എവിടെയാണ് പാളിച്ച പറ്റിയത് എന്നത് പലപ്പോഴും പലര്‍ക്കും അറിയണം എന്നില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ദാമ്പത്യ ബന്ധം തകരും എന്നതില്‍ സംശയം വേണ്ട.
പല കാരണങ്ങള്‍ ഒരു ബന്ധം തകരുന്നതിന് പിന്നിലുണ്ട്. ഇവയെ നിരത്തിപ്പിടിച്ച് അറിയാത്ത പോലെ പോവുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ബന്ധം ദയനീയമായി പരാജയപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

പ്രതിബദ്ധതയില്ലാത്തത്
ബന്ധങ്ങളില്‍ പ്രതിബദ്ധതയില്ലാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്ന ഒന്നാണ്. സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും എല്ലാം ഇത്തരം പ്രതിബദ്ധത വളരെയധികം ശ്രദ്ധിക്കണം. വിശ്വാസ്യതയും പ്രതിബദ്ധതയും എല്ലാം ഒരു കുടുംബത്തിന്റെ കാര്യത്തില്‍ അനിവാര്യമായ ഘടങ്ങളാണ്. അവിടെ മാത്രമേ നമുക്ക് സ്നേഹം തിരിച്ച് കിട്ടുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ടായിരിക്കണം എന്നതാണ് സത്യം.
സോഷ്യല്‍ മീഡിയയിലെ അതിപ്രസരം
എന്ത് കാര്യം സംഭവിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ സന്തോഷം ഉള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് പോലെ തന്നെ പലരും സങ്കടങ്ങളും കുടുംബത്തിലെ പ്രശ്നങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ഇത് അത്ര നല്ല സ്വഭാവമല്ല എന്നതാണ് ഓര്‍ക്കേണ്ടത്. ഒരു ബന്ധം തകരുന്നതിന് വേണ്ടി ഉള്ള കാര്യങ്ങളില്‍ ആദ്യം സംഭവിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയയുടെ അതിപ്രസരം.
എല്ലാം കൂട്ടുകാര്‍ക്ക് അറിയാം
ഇത് പലരിലും ബന്ധം തകരുന്നതിന് മാത്രമല്ല പിന്നീട് ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്ത വിധത്തിലേക്ക് ആ ബന്ധത്തെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. നമ്മുടെ സ്വകാര്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കൂട്ടുകാരോട് പറയുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ശാരീരിക ബന്ധത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ പോലും കൂട്ടുകാര്‍ക്ക് മുന്നില്‍ പറയുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ആലോചിച്ച് വേണം ചെയ്യുന്നതിന്.
കൂടുതല്‍ പ്രതീക്ഷിക്കുന്നത്
ഒരിക്കലും ഒരു വ്യക്തിയില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. ഇത് നിങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് ഉയര്‍ന്നില്ലെങ്കില്‍ പലപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് നിങ്ങള്‍ വീഴുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. പലപ്പോഴും ഇത്തരം ഒരു ജീവിതത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി കണ്ടെത്താന്‍ സാധിക്കില്ല എന്ന് മാത്രമല്ല പല കാര്യങ്ങളും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ദാമ്പത്യ ജീവിതം തകര്‍ക്കുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍
ഏതൊരു കാര്യത്തിനും പങ്കാളിയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വളരെ മോശമായ ഒരു കാര്യം തന്നെയാണ്. ഇന്നത്തെ കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വളരെയധികം അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഭാര്യക്ക് ഭര്‍ത്താവിനേയോ ഭര്‍ത്താവിന് ഭാര്യയേയോ സാമ്പത്തിക കാര്യങ്ങളില്‍ ആശ്രയിക്കേണ്ടി വരുന്നു. ഈ സമയം അരക്ഷിതാവസ്ഥ തോന്നാതിരിക്കുന്നതിനും പൂര്‍ണമായും എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതിനും വേണ്ടി നമ്മള് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്.



Click it and Unblock the Notifications
