Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ മണ്ടത്തരങ്ങൾ ചെയ്യുന്ന ഭർത്താവാണോ നിങ്ങൾ? എങ്കിൽ കുടുംബ കലഹം ഉറപ്പ്
ഇന്ന് ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമ്മായിയമ്മ മരുകള്‍ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകളും അതുപോലെ, വഴക്കും. പലപ്പോഴും ഈ പ്രശ്നങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്നവര്‍ ഭര്ത്താക്കന്മാരായിരിക്കും. അമ്മയേയും ഒന്നും പറയാന്‍ സാധിക്കില്ല. അതുപോലെ, ഭാര്യയേയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ.

ഇത്തരത്തില്‍ അമ്മായിയമ്മയും മരുമകളും തമ്മില്‍ വഴക്ക് ഉണ്ടാകുമ്പോള്‍ ഭര്‍ത്താവ് എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ചീത്ത പറയുന്നത്
ഭാര്യയും അമ്മായി അമ്മയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ നിങ്ങള്‍ ക്ഷമയോടെ അവരുടെ പരാതികള്‍ കേള്‍ക്കാതെ, അതിന് ഒരു തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പകരം, അവരോട് ദേഷ്യപ്പെട്ടാല്‍, ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിന് ഒരു കാരണമായേക്കും. കാരണം, അവരുടെ മനസ്സിലുള്ളത് ഫ്രീയാക്കാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ദേഷ്യത്തോടെ സമീപിച്ചാല്‍, പിന്നീട് നിങ്ങളോട് അവര്‍ ഒന്നും തന്നെ ഷയര്‍ ചെയ്യാതാകും. കൂടാതെ, പുറത്ത് നിന്നുള്ളവരോട് ഇത്തരം കുറ്റങ്ങളും പ്രശ്നങ്ങളും പരാതികളും പറയാനുള്ള പ്രവണത അവരില്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇത് സത്യത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നതിലേയ്ക്ക് വരെ നയിച്ചേക്കാം.
പക്ഷം പിടിച്ച് പറയുന്നത്
ആരുടെയും പക്ഷം ചേര്‍ന്ന് സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഏതെങ്കിലും ഒരു ഭാഗത്ത് പക്ഷം ചേര്‍ന്ന് സംസാരിക്കുന്നത്, എതിര് ഭാഗത്ത് നില്ക്കുന്ന വ്യക്തിയെ വിഷമിപ്പിക്കും. അതിനാല്‍, ഇരുവശവും കേട്ടതിനു ശേഷം ഇരു കൂട്ടരുടെയും ശരിയും തെറ്റും നിങ്ങള്‍ക്ക് പറയാവുന്നതാണ്. ഇത് കുടുംബ പ്രശ്നങ്ങളുടെ ആക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇരു കൂട്ടരില്‍ നിന്നുള്ള തെറ്റുകള്‍ അവരോട് തുറന്ന് പറയാനും മടിക്കരുത്. ഇല്ലെങ്കില്‍ നിങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നതായി തോന്നിയേക്കാം.
എല്ലാ കാര്യങ്ങളും പറയുന്നത്
പല ആണ്മക്കളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ് അമ്മ പറഞ്ഞ കാര്യങ്ങള്‍ ഭാര്യയോട് പറയും, അതുപോലെ, ഭാര്യ പറഞ്ഞ കാര്യങ്ങള്‍ അമ്മയോടും പറയും. ഇത്തരത്തില്‍ നിങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യുന്നത് കേള്‍ക്കുന്നവരുടെ ഉള്ളില്‍ ഇത് പറഞ്ഞവരെ കുറിച്ച് ദേഷ്യം നിലനിര്‍ത്തിയേക്കാം. അതിനാല്‍, ഇത്തരം രീതികള്‍ പിന്തുടരാതിരിക്കുന്നത് നല്ല കുടുംബ ബന്ധം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്.
തുല്യത
ഇരു കൂട്ടരേയും തുല്യരായി കണക്കാക്കാന്‍ ശ്രദ്ധിക്കുക. ഇത് ബന്ധങ്ങളുടെ സന്തുലിതാവസ്ഥ കുടുംബത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, അമ്മായിയമ്മ മരുമകള്‍ തര്‍ക്കങ്ങള്‍ കുറയ്ക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
