Latest Updates
-
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച
വാക്കിലൂടെയല്ല, ദാമ്പത്യത്തില്‍ സ്നേഹം അനുഭവിക്കാന്‍ കഴിയണം
നിങ്ങള്‍ക്ക് എന്നോട് ഒരു സ്നേഹവുമില്ല, ഭാര്യമാരില്‍ നിന്ന് ഭര്ത്താക്കന്മാര് സ്ഥിരമായി കേള്‍ക്കുന്ന ഡയലോഗ് ആണിത്. തിരിച്ച് ചില ഭര്ത്താക്കന്മാരും ഈ പരാതി ഭാര്യമാരോടും പറയാറുണ്ട്. ദാമ്പത്യത്തില്‍ പങ്കാളികള്‍ക്ക് പരസ്പരമുള്ള സ്നേഹം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. കാരണം മറ്റൊന്നുമല്ല, അത് പ്രകടിപ്പിക്കാത്തത് കൊണ്ടുതന്നെ. ശരിയാണ്, എപ്പോഴും പങ്കാളിയോട് I Love You, അല്ലെങ്കില്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ അതുമാത്രമാണോ ഇഷ്ടം പ്രകടിപ്പിക്കാനുള്ള വഴി?

പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും തുടക്കത്തില്‍ ഉള്ളതുപോലെയുള്ള സ്നേഹപ്രകടനങ്ങള്‍ ആ ബന്ധം കൂടുതല്‍ ആഴത്തിലാകുമ്പോള്‍ അല്ലെങ്കില്‍ പക്വത കൈവരിക്കുമ്പോള്‍ ഉണ്ടായെന്ന് വരില്ല. കാരണം ആ സമയത്ത് വികാരപ്രകടനത്തില്‍ പങ്കാളികള്‍ പിശുക്ക് കാണിക്കും. അല്ലെങ്കില്‍ അവര്‍ക്ക് തങ്ങളുടെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ വരും. സ്നേഹം പ്രകടിപ്പിക്കാന്‍ വാക്കുകളെ ആശ്രയിക്കുകയാണെങ്കില്‍ നേരത്തേ പറഞ്ഞത് പോലെ 'I Love You' എന്ന് പറയേണ്ടതായി വരും. പക്ഷേ ആ വാചകം പലപ്പോഴും ഔപചാരികമായിപ്പോകും, മാത്രമല്ല പലര്‍ക്കും അത് പറയുന്നത് മടിയോ അരോചകമോ ആണ്.
സ്നേഹം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തന്നെ വേണോ
വാക്കുകളിലൂടെ സ്നേഹ പ്രകടനം നടത്തിയില്ലെന്ന് കരുതി പങ്കാളികള്‍ക്കിടയിലെ സ്നേഹം മരിച്ചുവെന്നാണോ അര്‍ത്ഥം. ഒരിക്കലുമല്ല. വാക്കുകളിലൂടെ അല്ലാതെയും പങ്കാളിയോടുള്ള സ്നേഹം നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയും. ഒരക്ഷരം പോലും ഉച്ചരിക്കാതെ പങ്കാളിയോടുള്ള ഇഷ്ടം പ്രകടമാക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം. വാക്കല്ല, പ്രവൃത്തിയാണ് പ്രധാനം എന്നാണല്ലോ.
അവര്‍ക്കായി സമയം കണ്ടെത്തുക
പങ്കാളിയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുകയെന്നത് അവരോടുള്ള സ്നേഹം പ്രകടമാക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ്. തിരക്ക് പിടിച്ച ഇന്നത്തെ ലോകത്ത് 24 മണിക്കൂറില്‍ ഒരല്‍പ്പം നേരം ഒരാള്‍ക്ക് മാത്രമായി മാറ്റിവെക്കുകയെന്നാല് അവരത്രയും പ്രധാനപ്പെട്ട ആളാണെന്നാണ് അര്‍ത്ഥം. ഒന്നിച്ച് പുറത്തുപോയി സിനിമ കാണുകയോ ഭക്ഷണം കഴിക്കുകയോ ഒന്നുമില്ലെങ്കില്‍ വെറുതെ ഇരുന്ന് കുറച്ച് സംസാരിക്കുകയോ ചെയ്യുക. സ്ഥിരമായി ഇത് ചെയ്തുനോക്കൂ, നിങ്ങളുടെ ബന്ധം കൂടുതല്‍ മനോഹരമായി തീരും.
ഇഷ്ടമുള്ള ഭക്ഷണം
ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാനുള്ള എളുപ്പവഴി അവരുടെ വയറിലൂടെ ആണെന്ന് കേട്ടിട്ടില്ലേ. അതെ, ഇഷ്ടമുള്ള ഭക്ഷണം പങ്കാളിക്കായി പാചകം ചെയ്യുന്നത് അവരോടുള്ള സ്നേഹം തെളിയിക്കുന്ന ഒരു പ്രവൃത്തിയാണ്. നമുക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണം പങ്കാളി തയ്യാറാക്കി നല്കുമ്പോള് വയറ് മാത്രമല്ല, മനസ്സും നിറയും.
അഭിനന്ദിക്കാന്‍ പിശുക്ക് കാണിക്കരുത്
പങ്കാളിക്ക് അവരര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ നല്കാന് ഒട്ടും മടിക്കരുത്. അത് എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും. ജോലിയിലെ നേട്ടങ്ങള്‍, അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍, പാചകം എന്നിങ്ങനെ നിത്യജീവിതത്തില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളെ ബഹുമാനത്തോടെ കാണുകയും വേണ്ടപ്പോള്‍ അഭിനന്ദിക്കുകയും ചെയ്യുക. മറുഭാഗത്ത് നില്‍ക്കുന്നയാള്‍ക്ക് ഏറെ സന്തോഷം നല്കുന്ന കാര്യമായിരിക്കും അത്. അവര്‍ അതിനായി ആഗ്രഹിക്കുന്നുമുണ്ടാകും.
പങ്കാളിയുടെ ചെറിയ ആവശ്യങ്ങള്‍ പോലും തിരിച്ചറിയുക
ജീവിതത്തിരക്കുകള്ക്കിടയില് നമ്മുടെ ചില അശ്രദ്ധകളും അവഗണനകളും ദാമ്പത്യത്തില്‍ ഏറെ വേദനകള്‍ക്കും നിരാശകള്‍ക്കും കാരണമാകും. ഒന്നിച്ച് ജീവിക്കുന്ന ഒരാളുടെ ചെറിയ ആവശ്യങ്ങള്‍ പോലും ചോദിച്ച് മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കാനും ശ്രമിക്കുക. അവരുടെ സുഖങ്ങളും വേദനങ്ങളും അന്വേഷിച്ചറിയുക. കുശലാന്വേഷണങ്ങള്‍ ഔപചാരികമാണെന്ന് പറയുമെങ്കിലും പങ്കാളി അത് ആഗ്രഹിക്കുന്നുണ്ടാകാം. തങ്ങളുടെ ചെറിയ കാര്യങ്ങള്‍ പോലും മറുഭാഗത്തുള്ളയാള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് പങ്കാളിയെ ഏറെ സന്തോഷിപ്പിക്കുകയും അവരുടെ സ്നേഹം തിരിച്ചറിയപ്പെടുകയും ചെയ്യും.



Click it and Unblock the Notifications
