Latest Updates
-
2026 ജൂൺ 3: അപൂർവ്വ ഗ്രഹനിലയിൽ ഈ രാശിക്കാർക്ക് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ജൂൺ 3 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂൺ 2 രാശിഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മകനില്‍ നിന്നും മരുമകളെ അകറ്റുന്ന അമ്മായിയമ്മ: ദാമ്പത്യം കനലാവാതിരിക്കാന് അമ്മായിഅമ്മയോട് പറയരുതാത്തത്
വിവാഹ ബന്ധം എന്നത് രണ്ട് വ്യക്തികള്‍ മാത്രം ഉള്‍പ്പെടുന്ന ഒന്നല്ല. പലപ്പോഴും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ് അവിടെ ഉടലെടുക്കുന്നത്. എന്നാല്‍ കുടുംബത്തിലെ അംഗങ്ങള്‍ പുതിയ അംഗവുമായി എത്രത്തോളം അടുപ്പം കാണിക്കുന്നു, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പുതിയ അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ബന്ധം. കാലങ്ങളായി നിലനില്‍ക്കുന്ന ഒരു പ്രശ്നമാണ് അമ്മായി അമ്മ മരുമകള്‍ ബന്ധത്തിലെ പ്രശ്നങ്ങള്‍.
ഏതൊരു കുടുംബത്തിന്റേയും കാതല്‍ എന്ന് പറയുന്നത് തന്നെ അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ബന്ധമാണ്. വരാന്‍ പോവുന്ന പെണ്‍കുട്ടിയെ എത്രത്തോളം കരുതലോടെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളത് തന്നെയാണ് അമ്മായി അമ്മയുടെ ഏറ്റവും വലിയ വെല്ലുവിളിയും. എന്നാല്‍ പല തരത്തിലുള്ള ആശങ്കകളോടെയാണ് പലപ്പോഴും ഒരു പെണ്‍കുട്ടി പുതിയ ഒരു വീട്ടിലേക്ക് കാലെടുത്ത് വെക്കുന്നതും. വിവാഹ ശേഷം അമ്മായി അമ്മയെ തൃപ്തിപ്പെടുത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

അമ്മായി അമ്മയും ഭര്‍ത്താവും
ചില അമ്മായി അമ്മമാര്‍ മകളെ പോലെ തന്നെ മരുമകളേയും സ്നേഹിക്കുന്നു. ഈ സാഹചര്യത്തില്‍ അധികം പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. എന്നാല്‍ പലപ്പോഴും അമ്മായി അമ്മയും മരുമകളും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യവും ധാരാളം ഉണ്ട്. ഈ സാഹചര്യത്തില്‍ ഭര്ത്താവിനേയു് അമ്മായി അമ്മയേയും മരുമകളേയും ഒരുമിച്ച് കൊണ്ട് പോവുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അമ്മായി അമ്മയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
അമ്മായിയമ്മ ഒരു സുഹൃത്താണോ?
ആദ്യം ശ്രദ്ധിക്കേണ്ടത് അമ്മായി അമ്മയുമായി നല്ലൊരു ബന്ധം നിലനിര്‍ത്തുക എന്നതാണ്. സൗഹൃദത്തോടെ എപ്പോഴും പെരുമാറുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും ഇതൊരു വെല്ലുവിളിയാണ് എന്നുണ്ടെങ്കിലും പലപ്പോഴും കുടുംബത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കേണ്ടത് നല്ലതാണ്. കുടുംബത്തിന്റെ സന്തോഷവും സമാധാവും ആണ് എല്ലാവര്ക്കും വലുത്. നിങ്ങള്‍ അമ്മായി അമ്മയുമായി ഒരു നല്ല ബന്ധം കെട്ടിപ്പടുക്കുകയാണെങ്കില്‍ പോലും ചില കാര്യങ്ങള്‍ ഒരിക്കലും ഇവരോട് പറയരുത്. ഇത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കിയേക്കാം.
ഭര്‍ത്താവിന് പകരം അമ്മയെ കുറ്റം പറയുന്നത്
പലപ്പോഴും പലരും പറയുന്നതും ചെയ്യുന്നതുമായ ഒരു കാര്യമാണ്, ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മോശമായത് സംഭവിച്ചാല്‍ ഉടനേ തന്നെ അമ്മായി അമ്മയെ കുറ്റം പറയുന്നത്. ശരിക്ക് വളര്‍ത്താത്തത് കൊണ്ടാണ് അല്ലെങ്കില്‍ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തുടങ്ങിയ പ്രസ്താവനകള്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ അറിയാതെയാണെങ്കിലും പറയുന്നത് പലപ്പോഴും അവരെ കൂടുതല്‍ വിഷമിപ്പിച്ചേക്കാം. എന്ന് മാത്രമല്ല ഇത് നിങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രശ്നത്തിലാക്കിയേക്കാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ പറയുന്നതിന്.
ഉപദേശം സ്വീകരിക്കണ്ട, പക്ഷേ തിരസ്കരിക്കരുത്
പലപ്പോഴും പ്രായമായവര്‍ പല തരത്തില്‍ നമ്മളെ ഉപദേശിക്കുന്നു. അത് നമ്മുടെ നന്മയെക്കരുതിയാവാം ചിലപ്പോള്‍ ചില അമ്മായി അമ്മമാരുടെ സ്വഭാവം കൊണ്ടായിരിക്കാം പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ പറഞ്ഞാല്‍ ഒരിക്കലും അതിനെ തിരസ്കരിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്. പലപ്പോഴും ഇത്തരം ഉപദേശങ്ങള്‍ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പോലും അതിനെ അവഗണിക്കാത നന്ദി പറയുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അമ്മായി അമ്മ നിങ്ങളുടെ കുടുംബത്തില്‍ ഒരു വെല്ലുവിളി ആവുന്നതിനുള്ള സാധ്യതയുണ്ട്.
ഒരിക്കലും ചോദ്യങ്ങള്‍ ചോദിക്കരുത്
ചോദ്യം ചെയ്യുക എന്നത് പലപ്പോഴും ഭര്ത്താക്കാന്മാരെ സംബന്ധിച്ചിടത്തോളം അരോചകമുണ്ടാക്കുന്ന ഒന്നാണ് എന്നതാണ് വെപ്പ്. എന്നാല്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അമ്മായി അമ്മയെ ചട്ടം കെട്ടരുത്. എന്ന് മാത്രമല്ല അമ്മായി അമ്മയാണെങ്കിലും മരുമകളുടെ ജോലിയെക്കുറിച്ചോ എവിടെ പോയി എന്ത് ചെയ്തു എന്നോ ചോദ്യം ചോദിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇതെല്ലാം ഒരു ബന്ധത്തിന് അകറ്റുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തിരിച്ചും ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം അമ്മായി അമ്മ എന്ത് ചെയ്തു, എന്ത് ചെയ്യുകയായിരുന്നു എന്നതൊന്നും പരസ്പരം ഇരുവരും ചോദിക്കേണ്ടതില്ല. ഇതെല്ലാം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
എന്റെ അമ്മയെ പോലെ തന്നെ
ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് നല്ലതായി തോന്നാം. എന്നാല്‍ ചി നെഗറ്റീവ് സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതില്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ എന്നന്നേക്കുമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോരുത്തരും വ്യത്യസ്തരാണ് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ ഇത്തരം സ്വഭാവങ്ങള്‍ അല്പം ശ്രദ്ധിക്കണം. അമ്മായി അമ്മയെ ഒരു കാരണവശാലും മാതാപിതാക്കളുമായി നല്ലതാണെങ്കിലും മോശമാണെങ്കിലും താരതമ്യം ചെയ്യരുത്. കാരണം ഇത് നിങ്ങളുടെ ദാമ്പത്യത്തില്‍ ഒരു പ്രശ്നമായി പിന്നീട് വരാം.
ഭര്‍ത്താവിനോട് പറയേണ്ട
അമ്മായി അമ്മക്കും നിങ്ങള്‍ക്കും ഇടയില്‍ നടക്കുന്ന കാര്യം ഒരിക്കലും ഭര്‍ത്താവിനോട് പറയേണ്ടതില്ല. കാരണം ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. അതുമാത്രമല്ല ഭര്‍ത്താവിന് അമ്മയോടോ നിങ്ങളോടോ അകല്‍ച്ച തോന്നുന്നതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും കാര്യം പറയുമ്പോള്‍ അത് വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം കുടുംബത്തില്‍ അതൊരു വലിയ ചര്‍ച്ചയും പ്രശ്നവുമായി മാറുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല.



Click it and Unblock the Notifications