Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എത്രയൊക്കെ അടുപ്പമുള്ള ആണാണെങ്കിലും ഈ രഹസ്യങ്ങള്‍ സൂക്ഷിക്കണം: പറഞ്ഞാല്‍ പണി കിട്ടും
വിവാഹമായാലും പ്രണയമായാലും എപ്പോഴും സ്വകാര്യത സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് വിശ്വാസത്തിന് പിന്നീട് കോട്ടം തട്ടാത്ത രീതിയില്‍ കൈകാര്യം ചെയ്യുക എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. വിശ്വാസം കെട്ടിപ്പടുക്കുന്നതിന് പലപ്പോഴും തുറന്ന മനസ്സും സത്യസന്ധതയും അനിവാര്യമാണ്. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ഒഴിച്ച് കൂടാനാവാത്ത ചില കാര്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണം. ആരോടും തുറന്ന് പറയാന്‍ പാടില്ല, പ്രത്യേകിച്ച് പങ്കാളിയായ പുരുഷന്മാരോട്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
കാരണം നമ്മള് തുറന്ന് പറയുന്ന ചില രഹസ്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പിന്നീട് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും ഇത് അനാവശ്യ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഒരു കാരണവശാലും പുരുഷനോട് തുറന്ന് പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ എന്ന് നോക്കാം.

സുഹൃത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍
പലപ്പോഴും പങ്കാളിയുടെ ഉറ്റസുഹൃത്തിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ ഒരിക്കലും പങ്കാളിയോട് തുറന്ന് പറയരുത്. അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. ഇത്തരം ചിന്തകള്‍ അതിര് കടക്കുമ്പോള്‍ നല്ല രീതിയില്‍ സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഒരു കാരണവശാലും പങ്കാളിയോട് സുഹൃത്തിനെക്കുറിച്ച് മോശം സംസാരിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
മുന്‍കാല ബന്ധങ്ങള്‍
നിങ്ങള്‍ക്ക മുന്‍പുണ്ടായിരുന്ന പ്രണയ ബന്ധവും മറ്റും വിശദമായി പറയുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പിന്നീട് ഏതെങ്കിലും ഒരു അവസരത്തില്‍ അവര്‍ തുറന്ന് പറയുകയും പിന്നീട് നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിയെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നത് ശ്രദ്ധിച്ച് വേണം.
ഭയവും അരക്ഷിതാവസ്ഥയും
നിങ്ങള്‍ ഒരു ബന്ധത്തില്‍ ഭയവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ അത് തുറന്ന് പറയേണ്ടത് തന്നെയാണ്. അതിന് മുന്‍പ് തന്നെ ആ ബന്ധത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങളുടെ എല്ലാ ഭയങ്ങളും അരക്ഷിതാവസ്ഥകളും നേരത്തെ വെളിപ്പെടുത്തുന്നത് നിങ്ങളെ വളരെയധികം പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് നല്ലതുപോലെ പരിചയപ്പെട്ടതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ കാരണമാകൂ.
സാമ്പത്തിക കാര്യങ്ങള്‍
സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഏതൊരു ബന്ധത്തിലും പണം എന്നത് വളരെയധികം സെന്‍സിറ്റീവ് ആയ ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ വിവാഹിതന് അല്ലെങ്കില്‍ ഒരു കാരണവശാലും ഇത്തരം സാമ്പത്തിക കാര്യങ്ങള്‍ പങ്കുവെക്കേണ്ടതില്ല. എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തുന്നത് നിങ്ങളുടെ ബന്ധത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മറ്റ് പുരുഷന്മാരുമായുള്ള താരതമ്യം
നിങ്ങളുടെ പങ്കാളിയ ഒരു കാരണവശാലും മറ്റ് പുരുഷന്മാരുമായി താരതമ്യം നടത്തേണ്ടതില്ല. കാരണം ഇത് നിങ്ങളുടെ ബന്ധത്തെ വഷളാക്കുകയും കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും സഹപ്രവര്‍ത്തകനെക്കുറിച്ച് സംസാരിക്കുന്നത് വഴി അത് നിങ്ങളുടെ പ്രണയ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് പങ്കാളിക്ക് നിങ്ങളോടുള്ള വിശ്വാസത്തെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു.
ഫാന്റസികള്‍
ഫാന്റസികള്‍ പലപ്പോഴും എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം ഫാന്റസികള്‍ നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടപ്പെടണം എന്നില്ല. അത് അസ്വസ്ഥതയോ അരക്ഷിതാവസ്ഥയോ സൃഷ്ടിക്കുന്ന ഒന്നാണെങ്കില് ഒരു കാരണവശാലും പറയരുത്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.



Click it and Unblock the Notifications
