Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സൗന്ദര്യമോ സമ്പത്തോ അല്ല, ഇക്കാലത്ത് പുരുഷന്മാര് സ്ത്രീകളില്‍ ആഗ്രഹിക്കുന്നത് ഇവയാണ്
സ്ത്രീ ആയാലും പുരുഷന് ആയാലും പരസ്പരം ആകൃഷ്ടരാകുന്നത് പ്രകൃതിസഹജമാണ്. സ്ത്രീയില്‍ പുരുഷനെയും പുരുഷനില്‍ സ്ത്രീയെയും ആകര്‍ഷിക്കുന്ന ചില ഗുണങ്ങളുണ്ടാകും. കാലം മാറുന്നതിനനുസരിച്ച് പുരുഷനും സ്ത്രീയും അവരുടെ ഇണയില്‍ ആഗ്രഹിക്കുന്ന ഗുണങ്ങളിലും കഴിവുകളിലും മാറ്റമുണ്ടാകാം. പണ്ടുകാലത്ത് അടക്കവും ഒതുക്കവും ഉള്ള, കാണാന്‍ നാടന്‍ ചന്തമുള്ള, മുട്ടറ്റം മുടിയുള്ള പെണ്‍കുട്ടി ആയിരുന്നു മിക്ക പുരുഷന്മാരുടെയും ഭാര്യാസങ്കല്പ്പം. എന്നാല്‍ കാലം മാറിയപ്പോള്‍ സങ്കല്‍പ്പങ്ങളിലും മാറ്റം വന്നു. ഇന്ന് പുരുഷന്മാര് സ്ത്രീകളില്‍ ആകൃഷ്ടരാകുന്നത് അവരുടെ മറ്റുചില ഗുണങ്ങള്‍ കണ്ടാണ്. എന്തെല്ലാമാണ് ആ സ്ത്രീഗുണങ്ങള്‍ എന്നറിയാം.

സ്റ്റൈലിഷ്
സ്ത്രീകളുടെ വസ്ത്രധാരണം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ഒരു സ്ത്രീയുടെ ആത്മവിശ്വാസം അവരുടെ വസ്ത്രത്തിലൂടെ വെളിവാകും. മോഡേണ്‍ ആയാലും പരമ്പരാഗത വസ്ത്രം ആയാലും തങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന, ഏറ്റവും ഭംഗി നല്കുന്ന വസ്ത്രം ധരിക്കുന്നവരോട് പുരുഷന്മാര്ക്ക് പ്രത്യേകയിഷ്ടം തോന്നും. വളരെ മനോഹരമായി വസ്ത്രം ധരിക്കുകയും അതിനനുസരിച്ച് മുടി സ്റ്റൈല്‍ ചെയ്യുകയും മേയ്ക്കപ്പും ചെയ്യുന്നത് സത്രീകളുടെ ഒരു കഴിവായി പുരുഷന്മാര് കരുതുന്നു.
തുല്യത
സ്ത്രീകളെ കെയര്‍ ചെയ്യാനും സംരക്ഷണം നല്‍കാനും എക്കാലവും പുരുഷന്മാര് ആഗ്രഹിക്കുന്നുണ്ടെങ്കിലും യുവാക്കളില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും സ്ത്രീപുരുഷസമത്വം വേണമെന്ന് ആധുനിക കാലത്തെ പുരുഷന്മാര് കരുതുന്നു. തീരുമാനമെടുക്കലിലും വീട്ടുജോലി ചെയ്യുന്നതിലും ബി്ല്ലുകള് അടയ്ക്കുന്നതിലും സ്ത്രീപുരുഷ പങ്കാളിത്തം വേണമെന്ന അഭിപ്രായക്കാരാണ് ഇന്നത്തെ യുവാക്കള്‍. ആ നിലപാടുള്ള സ്ത്രീകളോട് പുരുഷന്മാര്ക്ക് ആദരവും ആകര്‍ഷണവും തോന്നും.
മുന്നില്‍ നില്ക്കുന്നവള്
ഒരു നാഥനെ പോലെ കുടുംബം നയിക്കണമെന്ന ബാധ്യത പണ്ടുകാലം മുതല്‍ക്ക് പുരുഷന് മുകളിലാണ്. എന്നാല്‍ യുവാക്കള്‍ അത് ആഗ്രഹിക്കുന്നില്ല. ഏതുകാര്യത്തിലും മുന്നില്‍ നില്ക്കാന് കഴിവുള്ള സ്ത്രീകളെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. സംസാരിക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുമ്പോഴും മാറിനില്ക്കാതെ ഉറച്ച് സംസാരിക്കുകയും തീരുമാനങ്ങളില്‍ ദൃഢത നിലനിര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന്മാര്ക്ക് ആകര്‍ഷണം കൂടുതലായിരിക്കും.
ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നവള്‍
തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അഭിമാനിക്കുകയും ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയും ചെയ്യുന്ന സ്ത്രീകളാണ് ഇക്കാലത്ത് പുരുഷന്മാരുടെ ഹൃദയം നേടുക. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന അത്തരം സ്ത്രീകള്‍ പുരുഷന്മാരുടെ ധൈര്യമാണ്.
തമാശ പറഞ്ഞ് ചിരിക്കുന്നവര്‍
തങ്ങളുടെ തമാശ കേട്ട് ചിരിക്കുന്നവര്‍ മാത്രമല്ല, തമാശ പറയുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരെ ആകര്‍ഷിക്കും. വിഷമിച്ചിരിക്കുമ്പോള്‍ പല കാര്യങ്ങള്‍ പറഞ്ഞ് സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും മുഖത്ത് പുഞ്ചിരി വിരിയിക്കാനും കഴിവുള്ള സ്ത്രീ പുരുഷന്റെ മനസ്സ് നിറയ്ക്കും.
ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളവള്‍
ദൃഢചിത്തരും നിശ്ചയദാര്‍ഢ്യം ഉള്ളവരും മനോബലമുള്ളവരുമായ സ്ത്രീകള്‍ പുരുഷന്മാരുടെ മനസ്സ് കീഴടക്കും. അവര്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ സന്തോഷവും അഭിമാനവും പുരുഷന്മാര്ക്ക് തോന്നും. സ്വന്തമായി ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉണ്ടാകുകയും അവയ്ക്കായി പരിശ്രമിക്കാന്‍ ഒരു മടിയും കാണിക്കാതിരിക്കുകയും അതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് സ്ത്രീകളുടെ പ്രധാനഗുണമായി പുരുഷന്മാര് കരുതുന്നു.
കണ്ണില്‍ നോക്കി സംസാരിക്കുന്നവര്‍
കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിക്കുന്നത് ഏതൊരു ബന്ധത്തിന്റെയും ആരോഗ്യസൂചികയാണ്. പുരുഷന്മാരുടെ കണ്ണില്‍ നോക്കി ധൈര്യത്തോടെ സംസാരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരുടെ ഇഷ്ടം പിടിച്ചുപറ്റും.
ആവേശം നല്കുന്ന സ്വഭാവം
തങ്ങളെ ആവേശത്തിലാഴ്ത്തുന്ന സ്ത്രീകളുടെ സഹൃദയത്തവും മുഷിപ്പിക്കാത്ത സ്വഭാവവും പുരുഷന്മാര് വിലമതിക്കുന്ന സ്ത്രീഗുണമാണ്. താല്‍പ്പര്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാതെ ഒപ്പം നില്‍ക്കുകയും ഏത് സാഹസിതകയിലും കൂടെ നില്‍ക്കുകയും ചെയ്യുന്ന സ്ത്രീ തങ്ങളുടെ ജീവിതത്തിലും വേണമെന്ന് പുരുഷന് ആഗ്രഹിക്കും.
ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കുന്നവര്‍
പരാതിയും പരിഭവവും ഇല്ലാതെ ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കുകയും ചെയ്യുന്ന ഓരോ കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്യുകയും ചെയ്യുന്നവരെ പുരുഷന്മാര്ക്ക് ഇഷ്ടമാണ്.
നല്ല കേള്‍വിക്കാര്‍
കാണാനുള്ള ഭംഗിയും സംസാരിക്കാനുള്ള കഴിവും ബുദ്ധിസാമര്‍ത്ഥ്യവും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും പുരുഷന് സ്ത്രീയില്‍ വിലമതിക്കുന്ന കാര്യങ്ങളാണെങ്കിലും തങ്ങള്‍ പറയുന്നതെല്ലാം തുറന്ന മനസ്സോടെ കേള്‍ക്കുന്ന സ്ത്രീകളെ പുരുഷന്മാര്ക്ക് വളരെ ഇഷ്ടമാണ്.



Click it and Unblock the Notifications
