Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
സ്ത്രീകളേ നിങ്ങള്‍ക്കറിയുമോ, 40 വയസ്സ് കഴിഞ്ഞാല്‍ പുരുഷന്മാര് ഭാര്യമാരില്‍ തിരയുന്നത് ഈ ഗുണങ്ങളാണ്
ദാമ്പത്യം ഓരോ ജീവിതഘട്ടങ്ങളിലും തികച്ചും വ്യത്യസ്തമാണ്. അതുപോലെ ഓരോ പ്രായത്തിലും പുരുഷനും സ്ത്രീയും തന്റെ പങ്കാളിയില്‍ ആഗ്രഹിക്കുന്ന ഗുണങ്ങളും വ്യത്യസ്തമായിരിക്കും. ഇരുപതുകളിലോ മുപ്പതുകളിലോ ഉള്ള പ്രതീക്ഷകള്‍ ആയിരിക്കില്ല സ്ത്രീപുരുഷന്മാര്ക്ക് നാല്‍പ്പതുകളില്‍ ദാമ്പത്യത്തെ കുറിച്ച് ഉണ്ടായിരിക്കുക. അവരുടെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ടാകും, പക്വതയും ജീവിതാനുഭവങ്ങളും അവരെ ഏറെ പാകപ്പെടുത്തിയിട്ടുണ്ടാകും.

നാല്‍പ്പതുകളില്‍ ഒരു പുരുഷന് തന്റെ ഭാര്യയില്‍ പങ്കാളിയില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഏഴ് ഗുണങ്ങള്‍ എന്തെല്ലാമാണെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.
വിശ്വസ്തത
പങ്കാളി തന്നോട് വിശ്വസ്തത ഉള്ളവരായിരിക്കണമെന്നതാണ് മധ്യവയസ്സിലെ പുരുഷന് തന്റെ സ്ത്രീയില്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ ഗുണം. യുവാക്കളായിരിക്കുമ്പോള്‍ അവര്‍ ഒരുപക്ഷേ ഇതെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. പക്ഷേ നാല്പ്പതുകളിലെത്തുമ്പോഴേക്കും വിശ്വസ്തതയാണ് ഏറ്റവും വലിയ ഗുണമെന്ന് ജീവിതാനുഭവത്തിലൂടെ അവര്‍ മനസ്സിലാക്കിയിരിക്കും. തനിക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന ഒരാളായിരിക്കണം പങ്കാളിയെന്ന് അവര്‍ ആഗ്രഹിക്കും.
തമാശ
ജീവിതത്തിലെ വളരെ ഗൗരവതരമായ ഘട്ടങ്ങള്‍ പിന്നിട്ട് എത്തിയിരിക്കുന്ന ഒരു പുരുഷന് പിന്നീടുള്ള ജീവിതത്തില്‍ വളരെ ലളിതമായ, സുന്ദരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഗ്രഹിക്കുന്നു. ദാമ്പത്യം ടെന്‍ഷന്‍ അടിച്ച് തീര്‍ക്കാനുള്ള ബാല്യം അവര്‍ക്കുണ്ടായിരിക്കില്ല. അതുകൊണ്ട് ചിരിക്കാനും തമാശ പറയാനും കഴിയുന്ന ഒരു ഭാര്യ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരിക്കും.
ജീവിതത്തില്‍ സങ്കടപ്പെടാനും ടെന്‍ഷന്‍ അടിക്കാനും ഒട്ടനവധി കാര്യങ്ങള്‍ വന്നുപോയതിനാല്‍ ഇനിയങ്ങോട്ട് ഭാര്യയ്ക്കൊപ്പം ചിരിക്കാനും തമാശ പറയാനും പുരുഷന്മാര് ആഗ്രഹിക്കും.
ആശയവിനിമയം
യുവാവാണെങ്കിലും മധ്യവയസ്കനാണെങ്കിലും വൃദ്ധനാണെങ്കിലും ജീവിതത്തിലെ നാടകം ഒട്ടും ഇഷ്ടപ്പെടാത്തവരാണ് പുരുഷന്മാര്. പ്രത്യേകിച്ച് ഒരു പ്രായം പിന്നിട്ടാല്‍ പറയാനുള്ളത് തുറന്ന് പറയുന്ന പങ്കാളിയെ ആണ് അവര്‍ ആഗ്രഹിക്കുന്നത്. വൈകാരികമായ അവസ്ഥകളാണെങ്കിലും ശാരീരികമായ അവസ്ഥകളാണെങ്കിലും അത് ഭാര്യ തുറന്ന് പ്രകടപ്പിക്കണമെന്നാണ് പുരുഷന് കരുതുന്നത്. ഇമോഷണല്‍ ബ്ലാക്ക്മെയിലിംഗ് അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല.
മനസ്സിലാക്കല്‍
തന്നെയും തന്റെ അവസ്ഥകളെയും ഭാര്യ മുമ്പത്തേക്കാള്‍ നന്നായി, ആഴത്തില്‍ മനസ്സിലാക്കണമെന്ന് മധ്യവയസ്സിലെത്തുന്നതോടെ പുരുഷന് ആഗ്രഹിക്കും. തന്റെ കുറ്റങ്ങളോടെയും കുറവുകളോടെയും തന്നെ അംഗീകരിക്കുന്ന ഭാര്യയോട് പുരുഷന് ആഴത്തിലുള്ള സ്നേഹവും ബഹുമാനവും കൃതജ്ഞതയും ഉണ്ടാകും.
സഹാനുഭൂതി
മുമ്പത്തേക്കാള്‍ ഏറെ ഭാര്യയുടെ സ്നേഹവും പരിചരണവും സഹാനുഭൂതിയും നാല്‍പ്പതുകളില്‍ പുരുഷന് ആഗ്രഹിക്കുന്നുണ്ട്. ഉപാധികളില്ലാതെ തന്നെ സ്നേഹിക്കുകയും കരുതലോടെ പെരുമാറുകയും ചെയ്യുന്ന ഭാര്യയിലാണ് പുരുഷന് ആത്മാര്‍ത്ഥസ്നേഹം കണ്ടെത്തുക. എന്നുകരുതി ഒരു അമ്മയെ പോലെ ഭര്‍ത്താവിനെ ശുശ്രൂഷിക്കണമെന്നല്ല അതിനര്‍ത്ഥം.
പിന്തുണ
ആരോഗ്യമായാലും ആഗ്രഹങ്ങളായാലും പ്രതീക്ഷകളായാലും തങ്ങളെ പിന്തുണയ്ക്കുന്ന ഭാര്യ നാല്‍പ്പതുകളില്‍ പുരുഷന്റെ അനുഗ്രഹമാണ്.
ആത്മവിശ്വാസം
സൗന്ദര്യമല്ല, നാല്‍പ്പതുകളില്‍ സ്ത്രീയുടെ ആത്മവിശ്വാസമാണ് പുരുഷനെ ആകര്‍ഷിക്കുന്നത്. തന്റെ തണലില്‍ ജീവിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് പിറകേ പോകുകയും വൈകാരികനായി ശക്തമായിരിക്കുകയും ചെയ്യുന്ന സ്ത്രീകളോട് ഈ പ്രായത്തിലും പുരുഷന് ആരാധന തോന്നും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications