Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ
നാല്‍പ്പതുകളില്‍ പുരുഷന്മാര് സ്ത്രീകളില്‍ ആഗ്രഹിക്കുന്നത് ഈ സ്വഭാവഗുണങ്ങള്‍
Top Qualities Men Desire in Women After 40: ദാമ്പത്യമായാലും പ്രണയമായാലും നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ മധ്യവയസ്സിലേക്ക് എത്തിയാല്‍ പുരുഷന്മാരുടെ ഇഷ്ടങ്ങളില്‍ മാറ്റമുണ്ടാകും. ഇരുപതുകളിലോ മുപ്പതുകളിലോ ഉള്ളപ്പോള്‍ സത്രീകളെ കുറിച്ച് ഉണ്ടായിരുന്ന സങ്കല്‍പ്പം ആയിരിക്കില്ല മധ്യവയസ്സിലെത്തുമ്പോള്‍ അവര്‍ക്ക് സ്ത്രീകളെ കുറിച്ചുണ്ടായിരിക്കുക. നാല്‍പ്പതുകളില്‍ എത്തുമ്പോള്‍ ഒരു പുരുഷന് സ്ത്രീയില്‍ ഇഷ്ടം തോന്നുന്ന ഗുണങ്ങളും അവരുടെ കഴിവുകളും എന്തെല്ലാമാണെന്ന് നോക്കാം.

വിശ്വസ്തത
മധ്യവയസ്സില്‍ പുരുഷന് സ്ത്രീയില്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സ്വഭാവഗുണം വിശ്വസ്തത ആണ്. ചെറുപ്പക്കാര്‍ ഇക്കാര്യത്തിന് വലിയ പരിഗണനയൊന്നും നല്‍കാറില്ല. എന്നാല്‍ നാല്‍പ്പതുകളിലെത്തുമ്പോള്‍ വിശ്വസ്തതയാണ് ഒരു പങ്കാളിക്ക് വേണ്ട ഏറ്റവും വലിയ ഗുണെമെന്ന് പുരുഷന്മാര് മനസ്സിലാക്കും. ഒരുപക്ഷേ അതുവരെയുള്ള പ്രണയാനുഭവങ്ങളായിരിക്കാം അവര്‍ക്ക് ആ തിരിച്ചറിവ് നല്കിയിരിക്കുക. എപ്പോഴും വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന ഒരു പങ്കാളി വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
നര്‍മ്മം
ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും പിന്നിട്ട് നാല്‍പ്പതുകളിലെത്തി നില്ക്കുമ്പോള് ഒരുപാട് ചിരിക്കാനും തമാശകള്‍ ആസ്വദിക്കാനുമാണ് പുരുഷന്മാര് ആഗ്രഹിക്കുന്നത്. എന്തായാലും ഒരിക്കലും പങ്കാളിയില്‍ നിന്നും കൂടുതല്‍ സമ്മര്‍ദ്ദവും പ്രതിസന്ധികളും അവര്‍ ആഗ്രഹിക്കുന്നില്ല. ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയുടെ സാമീപ്യം അവര്‍ക്ക് ആശ്വാസമാകും. ജീവിതത്തിലെ മറ്റെല്ലാം പ്രതിസന്ധികളില്‍ പെട്ടാലും ആശ്വാസമാകുന്ന ഒരു പങ്കാളി ഉണ്ടെങ്കില്‍ ജീവിതം കൂടുതല്‍ എളുപ്പമായി അവര്‍ക്ക് തോന്നും.
തുറന്ന് സംസാരിക്കുന്നവര്‍
പൊതുവെ പുരുഷന്മാര് നാടകീയത ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് മധ്യവയസ്കര്‍. കാര്യങ്ങള്‍ തുറന്നുസംസാരിക്കുന്ന, ഒന്നും മറച്ചുപിടിക്കാത്ത പങ്കാളിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ പല കയറ്റങ്ങളും ഇറക്കങ്ങളും നാടകീയതയും കഴിഞ്ഞെത്തുന്ന ഘട്ടത്തില്‍ സ്ത്രീ പങ്കാളിയില്‍ നിന്നും കലര്‍പ്പില്ലാത്ത പെരുമാറ്റം അവര്‍ പ്രതീക്ഷിക്കുന്നു. വൈകാരികമായ ബ്ലാക്ക്മെയിലിംഗോ മിണ്ടാതിരിക്കലോ ദേഷ്യപ്രകടനമോ അവര്‍ ആഗ്രഹിക്കുന്നില്ല.
മനസ്സിലാക്കുന്നവര്‍
ജീവിതത്തില്‍ പക്വത കൈവരിക്കുന്ന ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍ പങ്കാളി തന്നെ മനസ്സിലാക്കണമെന്ന് പുരുഷന്മാര് ഏറെ അഗ്രഹിക്കുന്നു. പറയാതെ തന്നെ തന്റെ അവസ്ഥകളും ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കുന്ന ഒരു പങ്കാളി പുരുഷന് നല്കന്ന ആശ്വാസം ചെറുതല്ല. മനസ്സിലാക്കുക മാത്രമല്ല, തങ്ങളെ ആ നിലയില്‍ അംഗീകരിക്കുകയും ചെയ്യുന്ന പങ്കാളികളോട് പുരുഷന്മാര്ക്ക് ആഴത്തിലുള്ള അടുപ്പം തോന്നും.
സഹാനുഭൂതി
പുരുഷന്മാര് കരുതലും സ്നേഹവും ആഗ്രഹിക്കുന്ന ഒരു കാലം കൂടിയാണ് നാല്പ്പതുകള്. ഇതുവരെയുള്ള ജീവിതം ഓടിത്തളര്ന്നിരിക്കുന്ന ഘട്ടത്തില്‍ തങ്ങളുടെ കഷ്ടപ്പാടുകളില്‍ സഹാനുഭൂതി പ്രകടിപ്പിക്കാനും ആശ്വസിപ്പിക്കാനും സാധിക്കുന്ന ഭാര്യയോ പങ്കാളിയോ ശ്രമിക്കുന്നത് അവരുടെ ഉള്ളം തണുപ്പിക്കും.
പിന്തുണ നല്കുന്നവര്
നാല്‍പ്പത് വര്‍ഷത്തോളമുള്ള ജീവിതാനുഭവങ്ങള്‍ എല്ലാ കാര്യങ്ങളിലും ഒരു പിന്തുണ ഉണ്ടായിരിക്കണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പുരുഷന്മാരെ ഓര്‍മ്മിപ്പുക്കുന്ന സമയമാണ് നാല്പ്പതുകള്. ഇതുവരെയുള്ള ജീവിതത്തില്‍ ആരുടെയും പിന്തുണയില്ലാതെ തന്നെ പല നേട്ടങ്ങളും അവര്‍ നേടിയിരിക്കാം. എന്നാല്‍ പ്രായം കൂടുന്തോറും മാനസികമായും വൈകാരികമായും അവര്‍ കൂടുതല്‍ പിന്തുണ ആഗ്രഹിക്കും.
ആത്മവിശ്വാസം
കാണാനുള്ള അഴകിനേക്കാള്‍ ആത്മവിശ്വാസമാണ് ഒരു സ്ത്രീയുടെ അഴകെന്ന് കരുതുന്നവര്‍ ആണ് പുരുഷന്മാര്. പ്രത്യേകിച്ച് നാല്‍പ്പതുകളില്‍ എത്തിയവര്‍. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയും തന്റേടവുമുള്ള പങ്കാളിയില്‍ അവര്‍ അഭിമാനിക്കുന്നു. സ്വന്തം ഇഷ്ടങ്ങളും ലക്ഷ്യങ്ങളും മറക്കാതെ അതിനായി ആത്മവിശ്വാസത്തോടെ പരിശ്രമിക്കുന്ന പങ്കാളികള്‍ക്കൊപ്പം എപ്പോഴും പുരുഷന്മാര് ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications