Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
ദാമ്പത്യ ജീവിതത്തില് പലപ്പോഴും പല തരത്തിലുള്ള വിട്ടുവീഴ്ചകളും ഭാര്യാഭര്ത്താക്കന്മാര് ചെയ്യേണ്ടതായി വരുന്നുണ്ട്. യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചകളും ചെയ്യാതിരിക്കുന്നത് പലപ്പോഴും വിവാഹ മോചനത്തിലേക്ക് വരെ എത്തുന്നു. ഇന്നത്തെ കാലത്താകട്ടെ വിവാഹ മോചനങ്ങള് വര്ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. നിസ്സാര പ്രശ്നങ്ങള് വരെ വിവാഹ മോചനത്തിന് കാരണമാകുന്നു. മനസ്സ് തുറന്ന് സംസാരിക്കാത്തതും പലപ്പോഴും കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതുമാണ് പ്രശ്നങ്ങള് വഷളാക്കുന്നത്.
ഇനി ഒന്നിച്ച് ജീവിക്കാന് സാധിക്കില്ല എന്ന അവസ്ഥയിലേക്ക് എത്തുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് പലരും ബോധവാന്മാരല്ലാത്തതാണ് പ്രശ്നങ്ങള് വഷളാക്കുന്നത്. എന്നാല് പല വിവാഹ മോചനങ്ങള്ക്കും കാരണമാകുന്നത് പലപ്പോഴും ചെറിയ ചില തെറ്റുകളായിരിക്കും. ഇത് ദാമ്പത്യ ബന്ധത്തില് ഉലച്ചിലുണ്ടാക്കുന്നു. ഇനി പറയുന്ന അഞ്ച് കാരണങ്ങള് വിവാഹ മോചനത്തിലേക്ക് എത്തുന്നു. കൂടുതല് അറിയാന് വായിക്കൂ.

്സ്വകാര്യ ജീവിതം ലോകത്തിന് മുന്നില്
നിങ്ങളുടെ സ്വകാര്യ ജീവിതം ലോകത്തിന് മുന്നില് വെളിപ്പെടുത്തുന്നത് പലപ്പോഴും ദാമ്പത്യ ജീവിതത്തില് പ്രതിസന്ധികള് ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇവിടെ ഇരുപങ്കാളികളില് ഒരാള് ഇതിന് കാരണമാകാം. വീട്ടില് തീരേണ്ട പ്രശ്നം സോഷ്യല് മീഡിയയിലൂടേയും മറ്റും ലോകത്തിന് മുന്നില് എത്തിക്കുക എന്നത് വളരെയധികം മോശം പ്രവണതയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം.
ജോലിയും തിരക്കുകളും
ജീവിക്കാന് ജോലിയും പണവും എല്ലാം അനിവാര്യം തന്നെയാണ്. എന്നാല് ഇതിനിടയില് കുടുംബത്തെ മറന്ന് പോവുന്നത് പലപ്പോഴും കൂടുതല് പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലി സംബന്ധമായ തിരക്കുകള് കാരണം പലപ്പോഴും ഒരുമിച്ച് സമയം ചിലവഴിക്കാന് സാധിക്കാതെ വരുന്നത് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള് തിരിച്ചറിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു പരിധി വരെ വിവാഹമോചനത്തെ കുറക്കുന്നതിന് ഇത് സഹായിക്കും.
ദാമ്പത്യം പ്രധാനപ്പെട്ടത്
പലരും ദാമ്പത്യ ജീവിതത്തേക്കാള് പ്രാധാന്യം മറ്റ് കാര്യങ്ങള്ക്ക് നല്കുന്നുണ്ട്. കൂട്ടുകാര്, ബന്ധുക്കള് മറ്റ് കാര്യങ്ങള് എന്നിവക്ക് പ്രാധാന്യം നല്കുമ്പോള് സ്വാഭാവികമായും അത് കുടുംബത്തില് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല് അപകടത്തിലേക്കും വിവാഹബന്ധം അവസാനിക്കുന്ന തലത്തിലേക്കും കാര്യങ്ങളെ എത്തിക്കുന്നു.
ആശയവിനിമയ പ്രശ്നങ്ങള്
ദാമ്പത്യത്തില് തുറന്ന് സംസാരിക്കാത്തത് പലപ്പോഴും പ്രശ്നങ്ങള് വര്ദ്ധിപ്പിക്കകുന്നു. ഇത് വിവാഹ മോചനത്തിന്റെ കാരണങ്ങളില് പ്രധാനിയാണ്. പലപ്പോഴും സംസാരിച്ച് തീര്ക്കാവുന്ന പല പ്രശ്നങ്ങളും സംസാരിക്കാത്തതിന്റെ പേരില് അല്ലെങ്കില് കൃത്യമായ രീതിയില് ആശയ വിനിമയം നടത്താത്തതിന്റെ പേരില് വിവാഹ മോചനത്തിലേക്ക് എത്തുന്നു. ഇത് പലപ്പോഴും കുടുംബ ബന്ധങ്ങളെ തകര്ക്കുന്നു.
വിവാഹേതര ബന്ധങ്ങള്
വിവാഹേതര ബന്ധങ്ങള് പലപ്പോഴും പ്രതിസന്ധികള് സൃഷ്ടിക്കുന്നതാണ്. വിവാഹ മോചനത്തിലേക്ക് എത്തിക്കുന്ന ഭാര്യയുടേയോ ഭര്ത്താവിന്റേയോ വിവാഹേതര ബന്ധം കാരണമാകുന്നു. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ഈ പ്രശ്നങ്ങള് നിങ്ങളെ കൂടുതല് വെല്ലുവിളിയിലേക്ക് എത്തിക്കുകയും ബന്ധം എന്നന്നേക്കുമായി അവസാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള് എത്തുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
