Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
അയ്യേ എന്ന് പറയണ്ട, ബെഡ്റൂമിലെ ഈ ശീലങ്ങളാണ് സന്തോഷ ദാമ്പത്യത്തിന്റെ താക്കോല്‍
ദാമ്പത്യത്തില്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സന്തുഷ്ടദാമ്പത്യത്തിന് ചില പ്രത്യേക ചേരുവകള്‍ ഉണ്ട്. പരസ്പര ധാരണ, ആശയവിനിമയം, വിട്ടുവീഴ്ച, തന്നോടുതന്നെയുള്ള സ്നേഹം അങ്ങനെ പല ഘടകങ്ങളും അതിന്റെ ഭാഗമാണ്. അതിലൊന്നാണ് ബെഡ്റൂം മര്യാദകള്‍. ആരോഗ്യകരമായ ബെഡ്റൂം മര്യാദകള്‍ ദാമ്പത്യത്തിന്റെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.

ബെഡ്റൂം എന്നത് ദാമ്പത്യത്തില്‍ വളരെ പ്രാധാന്യമുള്ള ഒരിടമാണ്. ഇവിടെ മാത്രമാണ് പങ്കാളികള്‍ അവരുടേത് മാത്രമായ ഒരു ലോകത്ത് എത്തുന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള കുറച്ച് സമയമാണ് അവര്‍ അന്യോന്യമുള്ള കമ്പനി ആസ്വദിക്കുന്നത്. ആ സമയം വളരെ ഫലപ്രദമായി വിനിയോഗിച്ചാല്‍, ദാമ്പത്യം എല്ലാ കാലവും സന്തോഷമുള്ളതായിരിക്കും. അതിന് സഹായിക്കുന്ന ചില ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഫോണ്‍ ഒഴിവാക്കുക
വളരെ കുറച്ച് സമയമാണ് ബെഡ്റൂമില്‍ പങ്കാളികള്‍ക്ക് തങ്ങളുടേത് മാത്രമായി ലഭിക്കുന്നത്. പങ്കാളിയുമായുള്ള ബന്ധം ആഴത്തിലുള്ളതാകണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ആ സമയം ഫോണ്‍ നിര്‍ബന്ധമായും ഉപേക്ഷിച്ചേ തീരു. കാരണം ഫോണ്‍ കയ്യിലെടുത്താല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നമ്മള് വഴുതി മാറിക്കൊണ്ടിരിക്കും. പങ്കാളിയൊപ്പമുള്ളപ്പോള് ഫോണ്‍ മാറ്റിവെച്ച് അവരുമായി സമയം ചിലവഴിക്കുക. സംസാരിക്കുകയോ, ഉറങ്ങുന്നതിന് മുമ്പുള്ള ജോലികളില്‍ സഹായിക്കുകയോ, പാട്ടുകേള്‍ക്കുകയോ മറ്റോ ചെയ്യുക.
പ്രശ്നങ്ങളെല്ലാം പരിഹരിക്കുക
എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും വഴക്കുമെല്ലാം പരിഹരിക്കാന്‍ ഏറ്റവും നല്ല ഇടം പങ്കാളികള്‍ തനിച്ചാകുന്ന ബെഡ്റൂം ആണ്. മനസ്സ് തുറന്ന് സംസാരിച്ച് പിണക്കങ്ങള്‍ പരിഹരിച്ചതിന് ശേഷമേ എല്ലാ ദിവസവും ഉറങ്ങുകയുള്ളുവെന്ന് പ്രതിജ്ഞയെടുക്കുക. ഒരു മടിയും അപകര്‍ഷതയും വിദ്വേഷവും മുന്‍വിധിയും കൂടാതെ കാര്യങ്ങള്‍ സംസാരിക്കുക. പങ്കാളിയുടെ വശം കേള്‍ക്കാനുള്ള ക്ഷമയം മനസ്സും ഉണ്ടാകുക. അവരോട് സഹാനുഭൂതി കാണിക്കുക.
ശബ്ദമുയര്‍ത്തി സംസാരിക്കാതിരിക്കുക
ദാമ്പത്യത്തിലെ വളരെ ശാന്തമായ, വന്നുചേരാന്‍ എപ്പോഴും കൊതിക്കുന്ന ഒരിടമാക്കി ബെഡ്റൂമിനെ മാറ്റുക. ബെഡ്റൂമിനെ കലുഷിതമായ, കോലാഹലം നിറഞ്ഞ ഒരിടമാക്കാതിരിക്കുക. അവിടെ ശബ്ദമുയര്‍ത്തി സംസാരിക്കാതെ, പങ്കാളിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ സംസാരിക്കുക. പ്രശ്നപരിഹാരം ആണെങ്കില്‍ പോലും പങ്കാളിയോട് കയര്‍ത്ത് സംസാരിക്കാതെ, സമാധാനപൂര്‍വ്വം സംസാരിക്കുക. മുറിക്ക് പുറത്തുള്ള മൂന്നാമതൊരാള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദത്തില്‍ മാത്രം ബെഡ്റൂമില്‍ സംസാരിക്കുക.
ഹൃദയം കൊണ്ട് സംസാരിക്കുക
ബെഡ്റൂമില്‍ പങ്കാളിയോട് റൊമാന്റിക് ആയി, സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുക. രാവിലെ മുതലുള്ള ജോലികളും അസ്വസ്ഥതകളും ഒഴിഞ്ഞ് വിശ്രമിക്കാന്‍ ഒരുങ്ങുന്ന സമയത്ത് മനസ്സ് കുളിര്‍ക്കുന്ന സംഭാഷണങ്ങള്‍ ഉണര്‍വ്വും സന്തോഷവും നല്‍കുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications