Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദാമ്പത്യവും പ്രണയവും എന്നന്നേക്കും നിലനില്ക്കും: 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം
പ്രണയം, ദാമ്പത്യം എന്നത് വളരെയധികം രസകരവും സന്തോഷകരവുമായ കാര്യങ്ങളാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പകുതിയില്‍ അവസാനിക്കുന്നു. എന്നാല്‍ അത് പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ പ്രണയവും ദാമ്പത്യവും അതില സ്നേഹവും എല്ലാം എന്നന്നേക്കുമായി നിലനില്‍ക്കുന്നതിന് വേണ്ടി നമുക്ക് മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് നിങ്ങളുട ദാമ്പത്യത്തിലെ മാറ്റങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യം മാത്രമല്ല പ്രണയത്തിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുകയും പങ്കാളിയുമായുള്ള ബന്ധം ആഴത്തിലുള്ളതാവുകയും ചെയ്യുന്നു.
ഒരു ബന്ധത്തിന്റെ അടിത്തറ അതിശക്തമാവുന്നതിന് വേണ്ടി നമ്മള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇരുവരുടേയും അഭിപ്രായവും പങ്കാളിയുമായുള്ള ഒത്തൊരുമയും എല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും ഇതിന് സാധിക്കാത്തവര്‍ക്ക് പകുതിയില്‍ വെച്ച് ബന്ധങ്ങള്‍ നഷ്ടപ്പെടുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് ഈ ലേഖനത്തില്‍ വായിക്കാം. ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രണയം ബ്രേക്ക്അപ്പ് ആവാതെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കും.

ലക്ഷ്യം പ്രധാനം
എപ്പോഴും ഒരു ബന്ധത്തില്‍ ലക്ഷ്യം പ്രധാനമായിരിക്കണം. എന്നാല്‍ മാത്രമേ ആ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. കൃത്യമായി ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുക, നിങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നതാണ് ലക്ഷ്യം എന്നത് ഉറപ്പ് വരുത്തുക. ബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ താല്‍പ്പര്യമുള്ളവരാണെങ്കില്‍ കൈകള്‍ മുറുകെ പിടിച്ച് മുന്നോട്ട് തന്നെ നടക്കുക.
സ്നേഹപ്രകടനത്തിലെ വ്യത്യാസം
ഒരിക്കലും മറ്റൊരു ബന്ധത്തില്‍ പ്രണയിതാക്കളെ വെച്ച് നിങ്ങളുടെ ബന്ധത്തെ അളക്കരുത്. കാരണം ഓരോരുത്തരും പരസ്പരം സ്നേഹിക്കുന്നത് വളരെ വ്യത്യസ്തമായാണ്. കാരണം സ്നേഹപ്രകടനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ബന്ധങ്ങളില്‍ കാണാന്‍ സാധിക്കുന്നു. ആവശ്യമെങ്കില്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുക. ഇത് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നു.
പരസ്പര ബഹുമാനം
പരസ്പര ബഹുമാനം ആഗ്രഹിക്കുന്നവരാണ് ഓരോ ബന്ധത്തിലുള്ളവരും. എന്നാല്‍ അത് ലഭിക്കാതെ വരുന്ന അവസ്ഥയില്‍ ബ്രേക്ക് അപ്പ എന്നതിനെപ്പറ്റി പലരും ചിന്തിക്കുന്നു. എന്നാല്‍ കൃത്യമായ ആശയവിനിമയമുണ്ടെങ്കില് അത് വഴി പരസ്പര ബഹുമാനവും നിങ്ങള്‍ക്കുണ്ടാവുന്നു.ഇത് ബന്ധങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. മാത്രമല്ല പ്രൈവസി എന്നത് ഏത് ബന്ധത്തിലും അനിവാര്യമായതാണ്. മറ്റൊരാളുടെ പ്രൈവസിയില്‍ ഒരിക്കലും ഇടപെടാതിരിക്കുക എന്നതാണ് പ്രധാന കാര്യം.
നാഴികക്കല്ലുകള്‍ ആഘോഷിക്കുക
എപ്പോഴും ബന്ധത്തിലെ നാഴികക്കല്ലുകള്‍ ആഘോഷിക്കുകയാണ് ആദ്യത്തെ കാര്യം. കാരണം നിങ്ങള്‍ ഒരുമിച്ച് ഒരു വര്‍ഷമോ ആറ് മാസമോ എത്ര വര്‍ഷമോ പൂര്‍ത്തിയാക്കട്ടെ അതിനെ എല്ലാം തന്നെ ആഘോഷിക്കുന്നതും ബന്ധത്തിന് കൂടുതല്‍ ശക്തി പകരുന്നു. പരസ്പരം ദിവസങ്ങള്‍ ആഘോഷിക്കൂ. ഇത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സംസാരിക്കുക പരസ്പരം അറിയുക എന്നതാണ് പ്രധാന കാര്യം.
സര്‍പ്രൈസുകള്‍ നല്‍കുക
ഇടക്കിടക്ക് സര്‍പ്രൈസുകള്‍ നല്‍കുന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇടക്കിടക്ക് സര്‍പ്രൈസുകള്‍ നല്‍കുന്നതിന് പങ്കാളികള്‍ ശ്രദ്ധിക്കുക. അത് പ്രണയിക്കുമ്പോഴായാലും ദാമ്പത്യത്തിലായാലും ചെയ്യാവുന്നതാണ്. .ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. മാത്രമല്ല ഒരു ബന്ധത്തില്‍ പരസ്പരമുള്ള കെമിസ്ട്രിയില്‍ വരെ മാറ്റം വരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications
