Latest Updates
-
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ദമ്പതിമാര്‍ കൂടുതലും വഴക്കിടുന്നത് ഈ മൂന്ന് കാരണങ്ങളെ ചൊല്ലി, അതില്ലാതാക്കാനും വഴിയുണ്ട്
Reasons for Disputes in Marriage: ദാമ്പത്യത്തില്‍ വഴക്കുകള്‍ അപൂര്‍വ്വമായ കാര്യമല്ല. പിണക്കവും ഇണക്കവും ഒരുപോലെ ഉണ്ടാകുക ദാമ്പത്യത്തില്‍ സാധാരണമാണ്. പക്ഷേ പിണക്കങ്ങളും വഴക്കുകളും കൂടുമ്പോള്‍ മിക്കവര്‍ക്കും ദാമ്പത്യം അലോസരവും മടുപ്പുണ്ടാക്കുന്നതുമാകും. ആ ഘട്ടവും അതിരുവിട്ടാല്‍ ബന്ധം വേര്‍പിരിയാനും തോന്നും.

ഒരു പിഴവുകളും ഇല്ലാത്ത, പൂര്‍ണ്ണ വിജയമെന്ന് പറയാവുന്ന ഒരു ദാമ്പത്യം ഉണ്ടാകാനിടയില്ല. തര്‍ക്കങ്ങളും വഴക്കുകളും സാധാരണമാണ്. പക്ഷേ അടിക്കടി വഴക്കുകള്‍ ഉണ്ടാകുന്നത് നല്ലതാണോ. അതിനുള്ള കാരണമെന്താണ്. ഓരോ ദാമ്പത്യത്തിലും വഴക്കുകളുടെ കാരണം പലതാണ്. എങ്കിലും പൊതുവെ നോക്കിയാല്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് അടിസ്ഥാനപരമായി ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് കാരണമാകുന്നത്. അവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
പണം
പണം ഒരു ബന്ധത്തില്‍ വിള്ളലുകള്ഡ വീഴ്ത്തുമെന്നുള്ളത് രഹസ്യമൊന്നുമല്ല. പണം ദാമ്പത്യത്തില്‍ മാത്രമല്ല, ഏതുബന്ധത്തിലും വിള്ളലുകള്‍ ഉണ്ടാക്കും. സാമ്പത്തിക പ്രശ്നങ്ങളും അസ്ഥിരതയും ദാമ്പത്യത്തിന്റെ സമാധാനം കെടുത്തുന്ന പ്രധാന പ്രശ്നമാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികമായ ഉത്തരവാദിത്തങ്ങളെല്ലാം തന്റെ മാത്രം ഉത്തരവാദിത്തമാക്കുന്നതായി ദമ്പതിമാരില്‍ ഒരാള്‍ക്ക് തോന്നുകയും മറ്റേയാള്‍ അനിയന്ത്രിതമായി പണം ചിലവഴിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.
വ്യത്യസ്ത ധനശീലങ്ങള് ഇവിടെ വെല്ലുവിളിയാകും. ഒരാള്‍ അധ്വാനിക്കുകയും ഭാവിയെ കരുതി അത് സൂക്ഷിച്ച് ചിലവഴിക്കുകയും ചെയ്യുമ്പോള്‍, മറ്റേയാള്‍ ചിലപ്പോള്‍ സുഖസൗകര്യങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കുന്ന പ്രകൃതമാകാം. അവര്‍ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നുയുണ്ടാകില്ല. മറ്റേയാള്‍ പണം ചിലവഴിക്കാതെ പിടിച്ചുവെക്കുന്നതും ഇവരില്‍ നീരസമുണ്ടാക്കാം. ഈ വ്യത്യാസം തര്‍ക്കത്തിലേക്കും വഴക്കിലേക്ക് എത്തും.
ധനകാര്യ കാഴ്ചപ്പാടുകളില്‍ ഉള്ള വ്യത്യസ്തതയാണ് ഇവിടെ വെല്ലുവിളിയാകുന്നത്. തുറന്ന ആശയവിനിമയത്തിലൂടെ അത് പരിഹരിക്കാനാകും. ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ ധനപരമായ കാര്യങ്ങളിലെ അഭിപ്രായങ്ങളും തീരുമാനങ്ങളും ഒന്നിച്ചെടുക്കുകയും പരസ്പരം കാഴ്ചപ്പാടുകള്‍ മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ട് നീങ്ങുകയും വേണം. പണത്തെ കുറിച്ചും ചിലവഴുകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിന് പകരം അതെക്കുറിച്ച് തുറന്ന് സംസാരിക്കുക.
വീട്ടുകാര്യങ്ങള്‍
ദാമ്പത്യത്തിന്റെ ഏറ്റവും വലിയ നിശബ്ദ കൊലയാളിയാണ് വീട്ടുകാര്യങ്ങള്‍. പാത്രം കഴുകലും അലക്കലും അടക്കമുള്ള വീട്ടുജോലി മാത്രമല്ല, വീട്ടിലെ പെരുമാറ്റം, പരസ്പരബഹുമാനം, അന്യോന്യം നല്കുന്ന വില എന്നിവയെല്ലാം വീട്ടുകാര്യങ്ങളില്‍ പെടും. വീട്ടിലെ എല്ലാ ജോലികളും താനാണ് ചെയ്യുന്നതെന്നും ആ ഭാരം താങ്ങാന്‍ വയ്യെന്നും ദമ്പതിമാരില്‍ ഒരാള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ ബന്ധത്തില്‍ മടുപ്പ് വളരാനും തുടങ്ങും. വീട്ടുജോലി ചെയ്യുന്നതിലെ അസമത്വം ആധുനിക കാലത്ത് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രധാനകാരണമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
മിക്ക ദാമ്പത്യങ്ങളിലും വീട്ടുജോലികള്‍ ഒരാളുടെ മാത്രം ഉത്തരവാദിത്തമായി മറ്റേയാള്‍ കരുതുന്നു. താന്‍ സഹായിക്കേണ്ടതില്ലെന്ന് ഇവര്‍ സ്വയം കരുതും. എന്നാല്‍ തുറന്ന് പറഞ്ഞില്ലെങ്കിലും മറ്റേയാള്‍ വീട്ടുജോലി ചെയ്ത് മടുത്തിട്ടുണ്ടാകാം. അതുമാത്രമല്ല തങ്ങളുടെ അധ്വാനം മറ്റേയാള്‍ കാണാതിരിക്കുന്നതും അവരെ നിരാശരാക്കും. ചെറിയൊരു മടുപ്പായി തുടങ്ങുന്ന പ്രശ്നം ഓരോ ആഴ്ച കഴിയുന്തോറും വലിയ വഴക്കിലേക്ക് എത്തിക്കുന്ന വലിയ പ്രശ്നമായി വളരും.
ഇതിനുള്ള പരിഹാരം, വ്യക്തവും സ്പഷ്ടവുമാണ്. വീട്ടുജോലി ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് മനസ്സിലാക്കി രണ്ടുപേരും അതില്‍ ഭാഗമാകുക. ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ജോലികള്‍ വിഭജിക്കുക. പങ്കാളി ചെയ്യുന്ന കാര്യങ്ങളെ പരിഗണിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
പല ലക്ഷ്യങ്ങള്‍
ദാമ്പത്യം വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷമായിരിക്കാം തങ്ങള്‍ രണ്ട് ദിശയില്‍ സഞ്ചരിക്കുന്നവരാണെന്ന് ദമ്പതിമാര്‍ തിരിച്ചറിയുക. അവരുടെ ജീവിതലക്ഷ്യവും അവര്‍ക്ക് ജീവിതത്തില്‍ വേണ്ട കാര്യങ്ങളും വ്യത്യസ്തമായിരിക്കും. കരിയറിലെ ലക്ഷ്യങ്ങള്‍, കുടുംബത്തെ കുറിച്ചുള്ള പദ്ധതികള്‍, ജീവിതശൈലി എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ വലിയ പ്രതിസന്ധികള്‍ ദാമ്പത്യത്തിലുണ്ടാക്കും. വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്ന രണ്ടുപേര്‍ ഒരിക്കലും സമവായത്തിലെത്തില്ല.
ഉദാഹരണത്തിന് ഭാര്യയ്ക്ക് ഒരുപക്ഷേ നഗരജീവിതവും അവിടുത്തെ സൗകര്യങ്ങളുമായിരിക്കും ഇഷ്ടം. എന്നാല്‍ ഭര്‍ത്താവ് ഗ്രാമജീവിതവും അവിടുത്തെ സ്വച്ഛവും പരിശുദ്ധവുമായ അന്തരീക്ഷവുമായിരിക്കും ആഗ്രഹിക്കുന്നത്. ഇവര്‍ ഈ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ശ്രമിക്കാത്തിടത്തോളം അവര്‍ക്കിടയിലെ പിണക്കങ്ങളും പ്രശ്നങ്ങളും വളര്‍ന്നുകൊണ്ടിരിക്കും.
ബന്ധത്തിന്റെ ഓരോ ഘട്ടത്തിലും, ഭാവിയെ കുറിച്ചും മുന്നോട്ടുള്ള പാതയെ കുറിച്ചും തുറന്ന് സംസാരിക്കുക. പരസ്പരം വീക്ഷണങ്ങള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക. വിട്ടുവീഴ്ചകള്‍ സാധിക്കുമെങ്കില്‍ അത് ചെയ്യുക. പങ്കാളിയുടെ ലക്ഷ്യങ്ങളെയും സ്വപ്നങ്ങളെയും ബഹുമാനിക്കുകയും രണ്ടുപേരുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്നിച്ച് കൊണ്ടുപോകാനുള്ള വഴി എന്താണെന്ന് ചര്‍ച്ച് ചെയ്ത് തീരുമാനിക്കുകയും ചെയ്യുക.



Click it and Unblock the Notifications