Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
'ടോക്സിക് ആയവര്‍'; പുരുഷന്മാരുടെ ഈ മൂന്ന് സ്വഭാവങ്ങള്‍ ദാമ്പത്യത്തിന്റെ സമാധാനം തകര്‍ക്കും
ടോക്സിക് ബന്ധങ്ങളെ കുറിച്ച് നമ്മള് ഏറെ കേട്ടിട്ടുണ്ട്. തുടക്കത്തില്‍ ഇത്തരം ബന്ധങ്ങളെ, അല്ലെങ്കില്‍ അതിന് കാരണമാകുന്ന പങ്കാളികളുടെ സ്വഭാവങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ദാമ്പത്യം മുന്നോടുപോകെ പങ്കാളികളിലെ അത്തരം സ്വഭാവങ്ങള്‍ മറ നീക്കി പുറത്തുവരികയും ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും അസ്തമിക്കുകയും ചെയ്യും.

ഹണിമൂണ്‍ കാലത്ത് ദമ്പതിമാര്‍ തങ്ങളുടെ മോശം സ്വഭാവങ്ങള്‍ പരമാവധി മറച്ചുവെക്കും. അതിനാല്‍ തന്നെ റെഡ് ഫ്ളാഗ്, അഥവാ കരുതിയിരിക്കേണ്ട സ്വഭാവങ്ങള്‍ എന്നതൊന്നും ആരും ഇക്കാലത്ത് ഗൗനിക്കാറില്ല. പക്ഷേ ടോക്സിക് സ്വഭാവങ്ങള്‍ തുടക്കത്തിലേ തന്നെ ശ്രദ്ധിക്കണം. കാരണം പങ്കാളികളിലാരുടെയെങ്കിലും ഒന്നോ രണ്ടോ മോശം സ്വഭാവങ്ങള്‍ക്ക് ഭാവിയില്‍ ദാമ്പത്യത്തിന്റെ എല്ലാവിധ സമാധാനങ്ങളും തകര്‍ക്കാന്‍ കഴിയും.
ദാമ്പത്യത്തെ തകര്‍ക്കുന്ന പുരുഷ സ്വഭാവങ്ങള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ചില ടോക്സിക് സ്വഭാവങ്ങളുണ്ട്. ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെയും സന്തോഷത്തെയും സമാധാനത്തെയും ഹനിക്കാന്‍ അത്തരം സ്വഭാവങ്ങളെ റെഡ് ഫ്ളാഗുകള്‍ എന്ന് വിളിക്കാറുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവരീതികളിലെ നെഗറ്റീവ് ആയ കാര്യങ്ങള്‍ അല്ലെങ്കില്‍ സ്വഭാവത്തിലൂടെ അവര്‍ തരുന്ന മുന്നറിയിപ്പുകള്‍ ആണ് റെഡ് ഫ്ളാഗുകള്‍. തുടക്കത്തില്‍ റെഡ് ഫ്ളാഗുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ കാലക്രമേണ അവ കൂടുതല്‍ വ്യക്തവും ശക്തവുമാവും. ദാമ്പത്യത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പങ്കാളികളുടെ വ്യക്തിപരമായ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും റെഡ് ഫ്ളാഗുകള്‍ തുടക്കത്തിലേ കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. പുരുഷന്മാരിലെ പ്രധാനപ്പെട്ട ചില റെഡ് ഫ്ളാഗുകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പുരുഷന്മാരിലെ പ്രധാന നെഗറ്റീവ് സ്വഭാവങ്ങള്‍
ധിക്കാരം, മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകാത്ത പ്രകൃതം, അഹംഭാവം എന്നിവയാണ് പുരുഷന്മാരില് സ്ത്രീകള്‍ ഒട്ടും ഇഷ്ടപ്പെടാത്ത, ദാമ്പത്യത്തിന്റെ സമാധാനത്തെ തകര്‍ക്കുന്ന മൂന്ന് പ്രധാന സ്വഭാവങ്ങള്‍. എങ്ങനെയാണ് പുരുഷന്മാരിലെ ഈ സ്വഭാവങ്ങള്‍ കണ്ടെത്തുക. അവരുടെ സ്വഭാവ രീതികളും ഇടപെടലുകളും നിരന്തരമായി നിരീക്ഷിക്കുന്നതിലൂടെ അവരില്‍ ഈ സ്വഭാവങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ സാധിക്കും.
ദാമ്പത്യത്തിനായി പങ്കാളി എത്രത്തോളം പ്രയത്നം എടുക്കുന്നുണ്ട് എന്നത് മനസ്സിലാക്കുക. തര്‍ക്കത്തിനിടയിലോ വഴക്കിനിടയിലോ അവര്‍ എങ്ങനെയാണ് പെരുമാറുന്നതെന്നും പെരുമാറ്റത്തിലെ മാറ്റങ്ങളും തിരിച്ചറിയുക. സ്ഥിരമായി സ്വഭാവത്തില്‍ കൃത്രിമത്വം കാണിക്കുക, എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പറയുക, മറ്റുള്ളവര്‍ക്ക് മുമ്പില്‍ നിങ്ങളെ പരിചയപ്പെടുത്താന്‍ മടി കാണിക്കുക, അടിക്കടി നിങ്ങളുടെ ഫോണ്‍ പരിശോധിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ പങ്കാളിയില്‍ ഉണ്ടെങ്കില്‍ അവ റെഡ് ഫ്ളാഗുകള്‍ ആയി കരുതാവുന്നതാണ്. ഇത്തരം സ്വഭാവങ്ങളെ വളരെ ഗൗരവമായി കാണുകയും ദാമ്പത്യത്തെ അത് ബാധിക്കുന്നതിന് മുമ്പായി പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വേണം.
എങ്ങനെയാണ് ഇത്തരം സ്വഭാവങ്ങളെ നേരിടുക? തിരിച്ചറിയുന്ന പക്ഷം ഇത്തരം സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കുക. പറഞ്ഞിട്ടും അതില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍, പങ്കാളിക്ക് അത് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയും നിങ്ങള്‍ക്ക് അത് സഹിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പക്ഷം അത്തരം ബന്ധങ്ങളില്‍ നിന്ന് അല്‍പ്പമൊന്ന് അകന്ന് നില്ക്കുക. ഒരുപക്ഷേ ആ അകല്‍ച്ചയില്‍ നിന്ന് പങ്കാളി ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടേക്കും. നിങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും നിങ്ങളെ കേള്‍ക്കാനും അവര്‍ തയ്യാറായേക്കും. അതുപോലെ മുന്‍വിധി ഇല്ലാതെ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ശ്രമിക്കുക. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ മാറുന്നില്ലെങ്കില്‍ ഈ ബന്ധത്തില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കാരണം നിരന്തരമായി ദേഷ്യപ്പെടുകയും ഒരു നിയന്ത്രണവുമില്ലാതെ വായില്‍ വരുന്നത് വിളിച്ചുപറയുകയും ചെയ്യുന്ന ഒരാള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ചിലവിടുകയെന്നത് ദുസ്സഹമാണ്. അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും അവര്‍ക്ക് സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാതെ വരികയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications